പാമ്പ് കാറിലും സ്കൂട്ടറിലും ടോയ്‌ലെറ്റിലും കയറുന്നത് എന്തിന്? മഴക്കാലത്ത് ശ്രദ്ധിക്കാം

പ്രതീകാത്മകചിത്രം/AI
പ്രതീകാത്മകചിത്രം/AI

മഴ കനക്കുമ്പോഴും വെള്ളക്കെട്ടും വെള്ളപ്പൊക്കവും ഉണ്ടാകുമ്പോഴും പാമ്പുകൾക്ക് സ്വാഭാവിക ആവാസകേന്ദ്രങ്ങളിൽ തുടരാൻ ബുദ്ധിമുട്ടാകും. മാളങ്ങളിലും കുറ്റിക്കാടുകളിലും കുഴികളിലും വെള്ളം കയറുന്നതോടെ സുരക്ഷിതവും വരണ്ടതുമായ ഇടങ്ങൾ തേടി അവ പുറത്തേക്കിറങ്ങും. അപ്പോഴാണ് വീടുകളുടെ പരിസരത്തും പാർക്ക് ചെയ്തിരിക്കുന്ന കാറുകളിലും സ്‌കൂട്ടറുകളിലും ഡ്രെയിനുകളിലും ടോയ്‌ലെറ്റിലുമൊക്കെ പാമ്പുകളെ കാണുന്നത്. ചൂടും ഇരുട്ടും ഈർപ്പവും സുരക്ഷിതമായ ഒളിയിടവും ചിലപ്പോൾ ഭക്ഷണവും ലഭിക്കുന്ന ഇത്തരം ഇടങ്ങൾ മഴക്കാലത്ത് പാമ്പുകൾക്ക് താൽക്കാലിക അഭയകേന്ദ്രങ്ങളായി മാറാം.

പാമ്പുകൾക്ക് ഇത്തരം ഇടങ്ങളോട് താൽപര്യം തോന്നുന്നതിന് വ്യക്തമായ ജൈവശാസ്ത്രപരമായ കാരണങ്ങളുണ്ട്. ചൂട്, തണുപ്പ്, ഈർപ്പം, സുരക്ഷിതമായ ഇടം, ഭക്ഷണം...ഇവയിൽ ഒന്നോ അതിലധികമോ ലഭിക്കുന്ന ഇടങ്ങളിലേക്കാണ് പാമ്പുകൾ എത്തുന്നത്.

Content Highlights: why-snakes-enter-cars-and-toilets-monsoon-prevention

Continue reading