24 വർഷങ്ങൾക്കുമുമ്പാണ് നടി മല്ലിക ഷെറാവത്ത് (Mallika Sherawat) ബോളിവുഡിലെത്തുന്നത്. 'മർഡർ' എന്ന ചിത്രമാണ് അവരുടെ കരിയറിൽ ബ്രേക്കാവുന്നത്. അതിലെ ചുംബനരംഗങ്ങളും ഇമ്രാൻ ഹാഷ്മിക്കൊപ്പമുള്ള ഇന്റിമേറ്റ് രംഗങ്ങളും വിവാദവും അതിനൊപ്പം തന്നെ ചർച്ചയുമായി. പിന്നാലെ ബോളിവുഡിലെ സെക്‌സ് സിംബൽ എന്നൊരു പട്ടവും മല്ലികയ്ക്ക് ചാർത്തിക്കിട്ടി. പിന്നീട് മല്ലികയെ തേടി അവസരങ്ങളൊന്നും വരാതായി. സിനിമകളിൽ ഐറ്റംഡാൻസറായി ഒതുങ്ങുകയും ചെയ്തു. 'വിക്കി വിദ്യ കാ വോ വാലാ വീഡിയോ' എന്ന സിനിമയിലാണ് മല്ലിക അവസാനമായി അഭിനയിച്ചത്. അവർ പങ്കെടുത്ത 'ദ ട്രെയിറ്റേഴ്‌സ്' (The Traitors) എന്ന റിയാലിറ്റി ഷോ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോൾ ഷോയുടെ രണ്ടാം ഭാഗത്തിലൂടെ തിരിച്ചുവരാനൊരുങ്ങുകയാണ് താരം. ഷോയിൽനിന്നുള്ള ഒരു ചെറുവീഡിയോയാണ് ഇപ്പോൾ വൈറലാവുന്നത്. അതിൽ മല്ലികയും കൊമേഡിയനായ കുല്ലുവും സംസാരിക്കുന്നതുകാണാം.
''മല്ലികാ ജി, നിങ്ങൾക്ക് ആരോടെങ്കിലും എപ്പോഴെങ്കിലും ക്രഷ് തോന്നിയിട്ടുണ്ടോ'' എന്ന് കുല്ലു ചോദിച്ചു. അതിന് മറുപടിയായി ഇല്ലെന്ന് പറഞ്ഞു മല്ലിക. അതിനുപിന്നാലെ ആർക്കെങ്കിലും മല്ലികയോട് ക്രഷ് തോന്നിയിട്ടുണ്ടോ എന്നും കുല്ലു ചോദിച്ചു. അതിന് മല്ലിക മറുപടി നൽകിയതിങ്ങനെ, ''എല്ലാവർക്കും എന്നോട് ക്രഷുണ്ട്''. അതിനുപിന്നാലെ മല്ലിക ഇങ്ങനെയും കൂട്ടിച്ചേർത്തു, ''ഏറ്റവുമൊടുവിലായി എന്നോട് ക്രഷ് ഉള്ളത് ഹോളിവുഡ് നടൻ ടോം ക്രൂസിനാണ്. ഞാൻ കള്ളം പറയുന്നതല്ല. എന്റെ ഫോൺ കൈയിലുണ്ടായിരുന്നുവെങ്കിൽ, ഞാനതിലെ വീഡിയോകൾ കാണിച്ചുതരാമായിരുന്നു''. ഏത് തരത്തിലുള്ള വീഡിയോയാണ് അയക്കുന്നതെന്ന ചോദ്യത്തിന് ''ഞങ്ങൾ ഒരുമിച്ച് പാർട്ടി ചെയ്യുന്നതിന്റെ വീഡിയോകൾ ഞാൻ കാണിച്ചുതരാമായിരുന്നു'' എന്നായിരുന്നു മറുപടി.
വീഡിയോ പുറത്തുവന്നതോടെ കമന്റുകളുമായി സോഷ്യൽമീഡിയയും രംഗത്തെത്തി. മല്ലികയുടെ അവകാശവാദങ്ങളോട് ഒരാൾ എക്‌സിൽ കുറിച്ചതിങ്ങനെ, 'ഇതൊക്കെ വിശ്വസിപ്പിക്കുക എന്നതാണ് യഥാർത്ഥ മിഷൻ: ഇംപോസിബിൾ, ടോം ക്രൂസിന് തന്നോട് പ്രണയമാണെന്ന് മല്ലിക ഷെരാവത്ത് അവകാശപ്പെടുന്നത് അങ്ങേയറ്റത്തെ ഭ്രമമാണ്, ടോം ക്രൂസിന് അവളോട് പ്രണയമുണ്ടായിരുന്നത്രേ, മല്ലികാ ഇത് അല്പം കൂടിപ്പോയി; ഇനിയും ഇങ്ങനെ തുടർന്നാൽ നീ ഉടൻ തന്നെ അടുത്ത 'മീം' മെറ്റീരിയലായി മാറും...'
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Mallika Sherawat claims Hollywood actor Tom Cruise has a crush on her. She mentioned having party videos together during a reality show interaction
Published: 12 Aug 2026, 05:02 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented