വീട്ടുമുറ്റത്ത് നിറയെ പച്ചപ്പും തണലും വേണമെന്നാണ് മിക്കവരുടെയും ആഗ്രഹം. എന്നാൽ ചില ചെടികൾ പൂന്തോട്ടത്തെ മനോഹരമാക്കുന്നതിനൊപ്പം പാമ്പുകൾക്ക് ഒളിച്ചിരിക്കാനും ഇര തേടിയെത്താനും അനുയോജ്യമായ സാഹചര്യം കൂടി ഒരുക്കാറുണ്ട്.
യഥാർഥത്തിൽ ചെടികൾ പാമ്പുകളെ നേരിട്ട് ആകർഷിക്കുന്നില്ല. എന്നാൽ ഇടതൂർന്ന ഇലക്കൂട്ടങ്ങളും നിഴലും ഈർപ്പവും ചെറിയ ജീവികളുടെ സാന്നിധ്യവുമൊക്കെ പാമ്പുകൾക്ക് ഇഷ്ടപ്പെടുന്ന ആവാസവ്യവസ്ഥ ഒരുക്കുന്നു. പാമ്പുകൾ ശീതരക്തജീവികളായതിനാൽ ശരീരോഷ്മാവ് നിയന്ത്രിക്കാൻ തണലും ഈർപ്പവുമുള്ള ഇടങ്ങളാണ് കൂടുതലായി തിരഞ്ഞെടുക്കുന്നത്. കൂടാതെ എലികൾ, തവളകൾ, പല്ലികൾ തുടങ്ങിയ ഇരകൾ കൂടുതലുള്ള സ്ഥലങ്ങളിലേക്കും അവ എത്താറുണ്ട്. അതുകൊണ്ടുതന്നെ പാമ്പുകൾക്ക് ഒളിത്താവളമൊരുക്കുന്ന അത്തരം ചെടികൾ നിങ്ങളുടെ തോട്ടങ്ങളിലുണ്ടെങ്കിൽ പ്രത്യേകം ശ്രദ്ധിക്കണം.
Also Read
മുള (Bamboo) ഇടതൂർന്ന് വളരുന്നതിനാൽ അകത്തേക്ക് വ്യക്തമായി കാണാൻ സാധിക്കാറില്ല. തണലും ശാന്തവുമായ ഒളിത്താവളം ലഭിക്കുന്നതിനാൽ പാമ്പുകൾക്ക് ഇത്തരം സ്ഥലങ്ങൾ അനുയോജ്യമാണ്. പ്രത്യേകിച്ച് മതിലുകളുടെയും വേലികളുടെയും അരികിൽ മുള വളർത്തുമ്പോൾ കൂടുതൽ ശ്രദ്ധ വേണം.
ഇടതൂർന്ന് വളരുന്ന മുല്ലച്ചെടികൾ((Jasmine) ചെറിയ ജീവികൾക്ക് അഭയകേന്ദ്രമാകാം. എലികളും പ്രാണികളും കൂടുതലായി എത്തുന്ന സാഹചര്യത്തിൽ അവയെ വേട്ടയാടാൻ പാമ്പുകളും സമീപത്തേക്ക് എത്താൻ സാധ്യതകൂടും.
നിലത്ത് പരന്നുവളരുന്ന പെരിവിങ്കിളും ഐവി വള്ളികളും (Periwinkle & Ivy) കട്ടിയുള്ള ഇലപാളികൾ രൂപപ്പെടുത്തും. ഇതുമൂലം നിലം വ്യക്തമായി കാണാൻ കഴിയാതിരിക്കുകയും ഇലകൾക്കടിയിൽ ഈർപ്പവും ചപ്പുചവറുകളും അടിഞ്ഞുകൂടുകയും ചെയ്യും. പാമ്പുകൾക്ക് ഒളിച്ചിരിക്കാനുള്ള മികച്ച ഇടമായി ഇത് മാറാം.
ചന്ദനമരത്തിന്റെ(Sandalwood) തണലും ചുറ്റുമുള്ള ഈർപ്പാന്തരീക്ഷവും പാമ്പുകൾക്ക് വിശ്രമിക്കാൻ അനുയോജ്യമായ ഇടമാകാം. പ്രത്യേകിച്ച് ചുറ്റും കാടുപോലെ വളർന്ന സസ്യങ്ങൾ ഉണ്ടെങ്കിൽ പാമ്പുകളുടെ സാന്നിധ്യത്തിന് സാധ്യത കൂടും.
ആരോഗ്യഗുണങ്ങൾ കൊണ്ട് പ്രശസ്തമായ ലെമൺഗ്രാസ് (Lemongrass) വലിയ കാടുപോലെ വളരുമ്പോൾ അതിന്റെ അടിഭാഗത്ത് തണലും മറഞ്ഞുകിടക്കുന്ന ഇടങ്ങളും രൂപപ്പെടും. ഇത് പാമ്പുകളെ നേരിട്ട് ആകർഷിക്കില്ലെങ്കിലും അവയ്ക്ക് വിശ്രമിക്കാനുള്ള സുരക്ഷിതമായ ഇടമാകാൻ സാധ്യതയുണ്ട്.
പൂന്തോട്ടത്തിലും ശ്രദ്ധവേണം
ചെടികൾ പൂർണമായി ഒഴിവാക്കേണ്ടതില്ല. പകരം പൂന്തോട്ടം വൃത്തിയായി സൂക്ഷിക്കുക, ഇടതൂർന്ന് വളരുന്ന കൊമ്പുകൾ ഇടയ്ക്കിടെ വെട്ടിമാറ്റുക, ഉണങ്ങിയ ഇലകൾ കെട്ടിക്കിടക്കാതിരിക്കാൻ ശ്രദ്ധിക്കുക, എലികളുടെയും മറ്റ് ചെറിയ ജീവികളുടെയും സാന്നിധ്യം കുറയ്ക്കുക എന്നിവയാണ് കൂടുതൽ സുരക്ഷിതമായ മാർഗങ്ങൾ. പൂന്തോട്ടത്തിന്റെ ഭംഗിക്കൊപ്പം സുരക്ഷയ്ക്കും ഒരുപോലെ പ്രാധാന്യം നൽകിയാൽ പാമ്പുകളുടെ സാന്നിധ്യം കുറയ്ക്കാൻ കഴിയും.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: plants-that-attract-snakes-garden-safety-tips
Published: 28 Jun 2026, 03:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented