വൈറ്റ് നോയ്സ്, ഹെർബൽ ടീ, മെഡിറ്റേഷൻ, സുഗന്ധമുള്ള മെഴുകുതിരി തുടങ്ങി നന്നായി ഉറങ്ങാനും ഒരു ശാന്തമായ അന്തരീക്ഷം ഉണ്ടാക്കിയെടുക്കാനും ആളുകൾ പലതരത്തിലുള്ള വഴികളാണ് തേടുന്നത്. ഇതിനിടയിൽ സോഷ്യൽമീഡിയ വഴി പ്രചാരമേറുന്ന നിരവധി സ്ലീപ് ട്രെൻഡുകളുമുണ്ട്. ഇന്ന് സോഷ്യൽമീഡിയയിൽ ഉറക്കമില്ലായ്മയ്ക്ക് നിരവധി പരിഹാരങ്ങളുണ്ട്. പൊട്ടറ്റോ ബെഡ് മുതൽ മൗത്ത് ടേപ്പിങ് വരെ നീളുന്ന ഈ ട്രെൻഡുകൾ അസാധാരണവും വിചിത്രവുമാണ്. അവ ഏതെല്ലാമെന്ന് നോക്കാം.
പൊട്ടറ്റോ ബെഡ്
ഇത് ഏറ്റവും പുതിയ സ്ലീപ് ട്രെൻഡാണ്. തലയിണകളും ഭംഗിയുള്ള പാവകളും ഒരു ഷീറ്റിനടിയിൽ വെച്ച് കൊക്കൂൺ പോലെയുള്ള ഒരിടം ഒരുക്കുകയാണ് വേണ്ടത്. ഇവയെ കെട്ടിപിടിച്ച് ഉറങ്ങുന്നത് സന്തോഷം നൽകുന്ന ഹോർമോണുകളെ ഉത്തേജിപ്പിച്ച് തലച്ചോറിന് വിശ്രമം നൽകുമെന്നും പറയപ്പെടുന്നു.
മിലിട്ടറി സ്ലീപ്പ് മെത്തേഡ്
ഉയർന്ന സമ്മർദ്ദമുള്ള സാഹചര്യങ്ങളിൽ പോലും സൈനികർക്ക് വേഗത്തിൽ ഉറങ്ങാൻ വേണ്ടി വികസിപ്പിച്ചെടുത്ത ഒരു റിലാക്സേഷൻ ടെക്നിക്കാണിത്. ക്രമേണ പേശികൾ വിശ്രമിക്കുകയും, സാവധാനത്തിലുള്ള ശ്വാസോച്ഛ്വാസത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും, ശാന്തമായ ഒരു തടാകത്തിൽ പൊങ്ങിക്കിടക്കുന്നതോ വെൽവെറ്റ് തൊട്ടിലിൽ കിടക്കുന്നതോ പോലുള്ള കാര്യങ്ങൾ മനസ്സിൽ കാണുകയോ ചെയ്യണം. ഇത് ഹൃദയമിടിപ്പ് കുറയ്ക്കുകയും മെലാറ്റോണിൻ ഉത്പാദനം വർധിപ്പിക്കുകയും രക്തസമ്മർദ്ദം കുറയ്ക്കുകയും ചെയ്യുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
ഡാർക്ക് ഷവറിങ്
ഇരുട്ടിലോ അരണ്ട വെളിച്ചത്തിലോ കുളിക്കുന്നത് ഇന്ദ്രിയങ്ങളെ ശാന്തമാക്കി ശരീരത്തിന് വിശ്രമം നൽകാൻ സഹായിക്കുന്നു. ട്രെൻഡ് അനുസരിച്ച്, ഉറങ്ങുന്നതിന് മുൻപ് ഇത് ശീലിക്കണം, കാരണം ഇത് മനസ്സിനെ ശാന്തമാക്കുകയും സ്ക്രീനിൽ നിന്നുള്ള ശ്രദ്ധ മാറ്റുകയും ഉറങ്ങാനുള്ള സമയമായെന്ന് തലച്ചോറിന് സൂചന നൽകുകയും ചെയ്യുന്നു.
മൗത്ത് ടേപ്പിങ്
പേരുപോലെത്തന്നെ, ഉറങ്ങുന്നതിന് തൊട്ടുമുൻപ് വായ തിരശ്ചീനമായി ടേപ്പ് ഒട്ടിക്കുന്നതാണ് ഈ രീതി. വായിലൂടെ ശ്വാസമെടുക്കുന്നതിന് പകരം മൂക്കിലൂടെ ശ്വാസമെടുക്കാൻ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഇതിന്റെ ഉദ്ദേശ്യം. ഇത് ഉറക്കം മെച്ചപ്പെടുത്താനും കൂർക്കംവലി നിയന്ത്രണിക്കാനും സഹായിക്കുമെന്ന് പറയപ്പെടുന്നു.
സ്ലീപ്പി ഗേൾ മോക്ക്ടെയിൽ
ഇതൊരു ഹെർബൽ ടീ അല്ല, മറിച്ച് സ്വാഭാവിക ഉറക്കത്തിന് സഹായിക്കുന്ന ഒരു ഒരു വൈറൽ ലഹരിരഹിത പാനീയമാണ്. ടാർട്ട് ചെറി ജ്യൂസ്, മഗ്നീഷ്യം പൗഡർ, സോഡ എന്നിവയുടെ ഒരു മിശ്രിതമാണിത്. കേൾക്കുമ്പോൾ വിചിത്രമായി തോന്നാമെങ്കിലും, ഇത് ശരീരത്തിന് വിശ്രമം നൽകാനും മെലാറ്റോണിൻ ഉത്പാദനം വർധിപ്പിക്കാനും സഹായിക്കുമെന്നാണ് പറയപ്പെടുന്നത്.
ഈ ട്രെൻഡുകൾക്ക് ശാസ്ത്രീയമായ തെളിവുകൾ ഇല്ലെങ്കിലും, ഉറക്കത്തിന്റെ ഗുണനിലവാരവും ദെെർഘ്യവും വർധിപ്പിക്കുന്ന ഇത്തരം സ്ലീപ്‍ഹാക്ക് ട്രെൻഡുകൾ പരീക്ഷിക്കാവുന്നതാണ്.
വൈറലായ ഈ സ്ലീപ്പ് ഹാക്കുകൾ സമൂഹത്തിൽ വ്യാപകമാകുന്ന ഉറക്കക്കുറവിന്റെ പ്രതിഫലമാണ്. അതുകൊണ്ടാണ് ഇത്തരം വൈറൽ സ്ലീപ്പ് ഹാക്കുകൾ ഇടയ്ക്കിടെ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നതെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
അടുത്തിടെ നടത്തിയ ഒരു പഠനത്തിൽ, ഇന്ത്യക്കാരിൽ മൂന്നിലൊന്ന് പേർക്കും കഠിനമായ ഡിസോമ്നിയ അനുഭവിക്കുന്നതായി കണ്ടെത്തി. ഉറക്കമില്ലായ്മ, ഉറങ്ങാനും ഉറക്കം നിലനിർത്താനുമുള്ള ബുദ്ധിമുട്ട്, ക്ഷീണത്തോടെ ഉണരുക, അല്ലെങ്കിൽ അമിതമായി ഉറങ്ങേണ്ടി വരിക തുടങ്ങിയ വിവിധ ഉറക്ക പ്രശ്നങ്ങളെയാണിത് സൂചിപ്പിക്കുന്നത്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Explore the latest viral sleep trends like Potato Beds and Mouth Taping and ;earn about the science and risks of these popular sleep hacks and why quality sleep is crucial.
Published: 11 Nov 2025, 05:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented