ജീവിതത്തില്‍ ഒരിക്കലെങ്കിലും കാല്‍ മരവിപ്പ് / കാല്‍ തരിപ്പ് എന്ന അവസ്ഥ രാത്രികാലങ്ങളില്‍ അനുഭവിച്ചവര്‍ ആയിരിക്കും പലരും. എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത് ?
ശുദ്ധരക്തം ആര്‍ട്ടറി വഴി ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തുന്ന പോലെ തന്നെ അശുദ്ധ രക്തം വെയിന്‍ വഴി തിരികെ ഹൃദയത്തിലേക്കും പമ്പ് ചെയ്യപ്പെടുന്നു. വെയിനിന്റെ ഉള്ളിലുള്ള ഒരു ദിശയിലേക്ക് മാത്രം രക്തം വഹിക്കുന്ന വാല്‍വുകള്‍ രക്തയോട്ടത്തിന്റെ തിരികെയുള്ള ഒഴുക്കിനെ നിയന്ത്രിക്കുന്നു. അധികനേരമുള്ള നില്‍പ്പും മറ്റും കാരണം ഈ വെയിനുകള്‍ ദുര്‍ബലമാവുകയും രക്തം തിരിച്ച് ഒഴുകുകയും ചെയ്യുന്നു. അതുകാരണം കാലില്‍ കൂടുതല്‍ സമ്മര്‍ദ്ദം ഉണ്ടാകുന്നതാണ് കാല്‍ കടച്ചില്‍ അധവാ Venous Insuffficiency / Venous Incompetence എന്ന അവസ്ഥയ്ക്ക് കാരണം.
എങ്ങനെ തരണം ചെയ്യാം?
ജോലി ചെയ്യുന്നവരിലാണ് കാല്‍ തരിപ്പ് കൂടുതലായും കണ്ടുവരുന്നത് (ഉദാ: ട്രാഫിക് പോലീസ്, നേഴ്സുമാര്‍ അധ്യാപകര്‍). ഇത്തരം ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ സ്ഥിരമായി കംപ്രഷന്‍ സ്റ്റോക്കിംഗ്സ് ഉപയോഗിക്കുന്നത് വഴി കാലിലെ പ്രഷന്‍ ക്രമീകരിക്കുന്നതിലൂടെ ഒരു പരിധി വരെ കാലിലെ പെരുപ്പ് കുറച്ചു കൊണ്ടുവരാം.
സ്റ്റോക്കിംഗ്സിനു പകരം ക്രേപ്പ് ബാന്‍ഡേജും ഉപയോഗിക്കാം. രണ്ടിനും പ്രഷര്‍ ഗ്രേഡിയന്റ് ക്രമീകരിക്കാനാകുമെങ്കിലും, ഉപയോഗിക്കാന്‍ എളുപ്പം സ്റ്റോക്കിംഗ്സാണ്. പകല്‍ സമയത്താണ് ഇത് ഉപയോഗിക്കേണ്ടത്. രാത്രികാലങ്ങളില്‍ കാല്‍ പൊക്കിവച്ച് കിടക്കുക. ഇതിനായി കാലിന്റെ ഭാഗത്ത് തലയണ വയ്ക്കുന്നത് പ്രായോഗികമല്ല. ഉറക്കത്തില്‍ തിരിയുകയും ചരിയുകയും ഒക്കെ ചെയ്യുമ്പോള്‍ തലയണ അസൗകര്യമായിരിക്കും. കാല്‍ തടിക്കഷണമോ മറ്റോ ഉപയോഗിച്ച് ഉയര്‍ത്തി വയ്ക്കുന്നതാണ് ഉചിതം.
കാലിന് ശരിയായ വ്യായാമവും നല്‍കണം. 'Buerger's Exercise' ആണ് ചെയ്യേണ്ടത്. ഇതിനായി രണ്ടോ മൂന്നോ തലയണ ഉപയോഗിച്ച് കാല് ഹൃദയത്തിന്റെ നിലയില്‍ നിന്ന് ഉയര്‍ത്തി വച്ച് 5 മിനിറ്റ് കിടക്കുമ്പോള്‍ കാലിലെ രക്തയോട്ടം അനുസരിച്ച് കാല് വിളറി വെളുത്ത അവസ്ഥയില്‍ എത്തുന്നു. അതിനുശേഷം അവിടെത്തന്നെ കാലു തൂക്കിയിട്ട് രണ്ടോ മൂന്നോ മിനിറ്റ് ഇരിക്കണം. ഈ സമയത്ത് കാല്‍പാദം താഴേക്കും മുകളിലേക്കും അനക്കി കൊടുക്കണം. അതിനു ശേഷം തിരികെ കട്ടിലില്‍ തലയണ വയ്ക്കാതെ നിവര്‍ന്ന് മൂന്നു മിനിറ്റ് കിടക്കുക. ആ സമയത്തും കാല്‍പാദം അനക്കുകയാണെങ്കില്‍ ആശ്വാസകരമായി തോന്നും.
ഇത്തരം ബുദ്ധിമുട്ടുള്ളവര്‍ വെള്ളം ധാരാളമായി കുടിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. രാത്രി വെള്ളം കുടിക്കുന്നത് കുറച്ചിട്ട് പകല്‍സമയം നല്ലവണ്ണം വെള്ളം കുടിക്കേണ്ടതാണ്. ശരീരത്തില്‍ നിര്‍ജലീകരണം ഉണ്ടാകാതെ ശ്രദ്ധിക്കേണ്ടതാണ്. ശരീരത്തില്‍ മഗ്നീഷ്യത്തിന്റെ അളവ് കുറയുന്നതും ഈ അവസ്ഥയ്ക്ക് കാരണമാകുന്നു. അതുകൊണ്ട് ഇലക്കറികള്‍, മഗ്നീഷ്യത്തിന്റെ അളവ് കൂടുതലുള്ള മത്തി പോലുള്ള മീനുകള്‍, നട്സ് എന്നിവ ആഹാരം ആഹാരത്തില്‍ ഉള്‍പ്പെടുത്തുക. ഇത്തരം കാര്യങ്ങളൊക്കെ ശ്രദ്ധിച്ചാല്‍ കാല്‍ പെരുപ്പ് ഒരു പരിധിവരെ നിയന്ത്രിച്ച് ആയാസമില്ലാത്ത ജീവിതം മുന്നോട്ടു നയിക്കാന്‍ സാധിക്കും.
(പട്ടം എസ്.യു.ടി ഹോസ്പിറ്റലിലെ ചീഫ് ഫിസിയോതെറാപ്പിസ്റ്റാണ് ലേഖകന്‍)
Content Highlights: Venous Insuffficiency and prevention
Published: 15 Jan 2025, 03:57 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented