പണ്ടുമുതലേ ആരോഗ്യം നിലനിർത്തുന്നതിനുള്ള ഏറ്റവും എളുപ്പവും ഫലപ്രദവുമായ മാർഗ്ഗങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നതാണ് നടത്തം. ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നു, ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു, കൂടാതെ രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കാനും ഇത് സഹായിക്കുന്നു.
എന്നിരുന്നാലും, പകൽസമയങ്ങളിൽ ഇടയ്ക്കിടെ ചെയ്യുന്ന ലളിതമായ സ്ക്വാട്ട്സ് (Squats) വ്യായാമം, ഭക്ഷണത്തിനു ശേഷമുള്ള ഗ്ലൂക്കോസ് നിയന്ത്രണത്തിന് നടത്തത്തിനേക്കാൾ ഗുണകരമായേക്കുമെന്നാണ് പുതിയ ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത്. അത്ഭുതകരമായി തോന്നുന്നുണ്ടല്ലേ?
Also Read
"Enhanced muscle activity during interrupted sitting improves glycemic control in overweight and obese men" എന്ന തലക്കെട്ടിൽ 2024-ൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിലാണിത് പറയുന്നത്. ഓരോ 45 മിനിറ്റിലും 10 സ്‌ക്വാട്ടുകൾ ചെയ്യുന്നത്, തുടർച്ചയായി 30 മിനിറ്റ് നടക്കുന്നതിനേക്കാൾ കൂടുതൽ ഫലപ്രദമാണെന്ന് കണ്ടെത്തി.
തുടർച്ചയായി നടക്കുന്നതിനെ അപേക്ഷിച്ച്, ഇടയ്ക്കിടെ സ്ക്വാട്ട് ചെയ്യുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ഏകദേശം 40% വരെ നിയന്ത്രിക്കാൻ സഹായിക്കും.
അമിതഭാരവും പൊണ്ണത്തടിയുമുള്ള 18 പുരുഷന്മാരെ ഉൾപ്പെടുത്തി നടത്തിയ Controlled crossover trial ആയിരുന്നു ഈ പഠനം. ഗവേഷകർ നാല് വ്യത്യസ്ത ശാരീരിക പ്രവർത്തന രീതികളെയാണ് താരതമ്യം ചെയ്തത്:
1. തുടർച്ചയായി ഇരിക്കുക.
2. 30 മിനിറ്റ് നീളുന്ന നടത്തം.
3. ഓരോ 45 മിനിറ്റിലും നടത്തത്തിനായി ചെറിയ ഇടവേളകൾ എടുക്കുക.
4. ഓരോ 45 മിനിറ്റിലും സ്ക്വാട്ട് സെഷനുകൾ ചെയ്യുക.
തുടർച്ചയായി ദീർഘനേരം ഇരിക്കുന്നതിനേക്കാൾ ഏതുതരം ചെറിയ ചലനങ്ങളും ശരീരത്തിന് നല്ലതാണെന്ന് ഫലം സൂചിപ്പിക്കുന്നു. ഒരൊറ്റ തവണ മാത്രം വ്യായാമം ചെയ്യുന്നതിനേക്കാൾ, കൃത്യമായ ഇടവേളകളിൽ ലളിതമായ ശാരീരിക പ്രവർത്തനങ്ങൾ ചെയ്യുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിൽ വലിയ പുരോഗതി ഉണ്ടാക്കും.
ശരീരത്തിലെ ഏറ്റവും വലിയ പേശീഗ്രൂപ്പുകളായ ക്വാഡ്രിസെപ്സ് (Quadriceps), ഗ്ലൂട്ടിയൽ (Gluteal) പേശികളുടെ ആവർത്തിച്ചുള്ള പ്രവർത്തനമാണ് ഇതിന് കാരണമായി ഗവേഷകർ ചൂണ്ടിക്കാണിക്കുന്നത്. ഈ പേശികൾ രക്തപ്രവാഹത്തിൽ നിന്ന് ഗ്ലൂക്കോസിനെ ഊർജ്ജമാക്കി ഉപയോഗിക്കാൻ ആഗിരണം ചെയ്യുന്നു, അങ്ങനെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയാൻ സഹായിക്കും.
ഇടയ്ക്കിടെയുള്ള ചലനങ്ങൾ
ദീർഘനേരം ഇരിക്കുന്നത് രക്തത്തിലെ പഞ്ചസാരയെ ഫലപ്രദമായി നിയന്ത്രിക്കാനുള്ള ശരീരത്തിന്റെ ശേഷി കുറയ്ക്കും. കുറേനേരം ഇരിക്കുന്നതിന് പകരം ഇടവേളകളെടുത്ത് നടക്കുന്നത്, പേശികളെ സജീവമായി നിലനിർത്തുന്നു. രക്തപ്രവാഹത്തിൽ നിന്ന് നിരന്തരം ഗ്ലൂക്കോസ് വലിച്ചെടുക്കാൻ പേശികളെ പ്രാപ്തമാക്കുന്നു.
ദിവസേനയുള്ള നടത്തത്തിന്റെ ഗുണങ്ങൾ
- ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നു.
- ഉപാപചയ പ്രവർത്തനം (Metabolism) സജീവമായി നിലനിർത്തുന്നു.
- കാർബോഹൈഡ്രേറ്റുകളെയും കൊഴുപ്പിനെയും കത്തിക്കുന്ന പ്രക്രിയ കാര്യക്ഷമമാക്കാൻ ശരീരത്തെ സഹായിക്കുന്നു.
- വിശപ്പുമായി ബന്ധപ്പെട്ട ഹോർമോണുകളെ നിയന്ത്രിക്കുന്നു.
- ഹൃദയാരോഗ്യവും ഉപാപചയ ആരോഗ്യവും മെച്ചപ്പെടുത്തുന്നു.
സ്ക്വാട്ട്സിന്റെ ഗുണങ്ങൾ
കൃത്യമായി ചെയ്യുമ്പോൾ സ്ക്വാട്ടിങ്ങും മികച്ച ആരോഗ്യ ഗുണങ്ങൾ നൽകും.
- ശരീരത്തിന്റെ താഴത്തെ ഭാഗത്തെ ശക്തി വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
- ക്വാഡ്രിസെപ്സ്, ഗ്ലൂട്ടുകൾ, ഹാംസ്ട്രിംഗ്സ് ഉൾപ്പെടെയുള്ള പ്രധാന പേശീഗ്രൂപ്പുകളെ സജീവമാക്കുന്നു.
- ശരീര തുലനാവസ്ഥ (Balance) മെച്ചപ്പെടുത്തുകയും വീഴാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
- അസ്ഥികളുടെ സാന്ദ്രതയെ (Bone density) പിന്തുണയ്ക്കുന്നു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: 10 squats every 45 minutes is 40% more effective than a 30-minute walk for blood sugar control., Intermittent movement is superior to a single long workout session for metabolic regulation., Squats activate large muscle groups like quadriceps and glutes to absorb glucose from the blood., Prolonged sitting reduces the body's ability to regulate glucose effectively.
Published: 02 Jul 2026, 04:51 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented