ശരീരഭാരം മരുന്നുകളുപയോഗിച്ച് കുറയ്ക്കുന്നതിനെപ്പറ്റിയുള്ള ചർച്ചകളാണ് എല്ലായിടത്തും. അത്തരം ചികിത്സാരീതികൾ സർവസാധാരണമാവുന്നതിനിടെ, താൻ സ്വാഭാവികമായി ഭാരം കുറച്ചതെങ്ങനെയെന്ന് വെളിപ്പെടുത്തുകയാണ് നടനും രാഷ്ട്രീയക്കാരനുമായ രവി കിഷൻ. ഭക്ഷണക്രമത്തിലെ മാറ്റങ്ങളിലൂടെയും വ്യായാമത്തിലൂടെയുമാണ് താൻ 18 കിലോ കുറച്ചതെന്ന് അദ്ദേഹം പറയുന്നു.

To advertise here,

"ഞാൻ 90 കിലോയായിരുന്നു, 72 കിലോ ആയി കുറഞ്ഞു.  ഞാനെന്റെ ശരീരം തയ്യാറാക്കുകയാണ്, ശക്തമാക്കുകയാണ്, ചുരുക്കുകയാണ്"- 57 വയസ്സുള്ള അദ്ദേഹം പറയുന്നു. രാഷ്ട്രീയപരമായ ജോലികളും ഗോരഖ്പൂർ മണ്ഡലത്തിലേക്കുള്ള സന്ദർശനങ്ങളും ശരീരഭാരം കൂടാൻ കാരണമായെന്നും രവി കിഷൻ പറയുന്നു. "ഇപ്പോൾ മെലിഞ്ഞ ശരീരം വീണ്ടെടുക്കാൻ പഴങ്ങൾ കൂടുതലായി കഴിക്കുന്ന രീതിയിലേക്ക് തിരിച്ചെത്തി. കഴിക്കുന്ന രീതി മാറ്റിയതിലൂടെ 18 കിലോ കുറച്ചു. മാറുന്ന സ്ക്രീൻ ലുക്കുകളാണ് രൂപമാറ്റത്തിന് (Transformation) പ്രചോദനമായത്. ലാപതാ ലേഡിസി (2024) ൽ എനിക്ക് കുറച്ച് തടിച്ച രൂപം വേണമായിരുന്നു. മിർസാപൂർ: ദ മൂവിയിൽ ഞാൻ മെലിഞ്ഞതാണ്. നാഗ്സില്ലയിൽ എനിക്കൊരു സൂപ്പർ ഫിറ്റ് ബോഡിയുണ്ട്. നിങ്ങൾ 50-കളിലായിരിക്കുമ്പോൾ ഇതെളുപ്പമല്ല, പക്ഷെ ഭക്ഷണത്തിലെ മാറ്റങ്ങൾ സഹായിക്കും, കാരണം 70-80 ശതമാനവും നിങ്ങൾ കഴിക്കുന്നതിലാണ്, ബാക്കി വ്യായാമവും"- അദ്ദേഹം പറഞ്ഞു.

മഹാദേവന്റെ അനുഗ്രഹം കൊണ്ടാണ് തനിക്ക് ഇടവിട്ടുള്ള ഉപവാസത്തിനും പഴങ്ങൾ മാത്രം കഴിക്കാനും ശക്തി ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു, ഈ ദിവസങ്ങളിൽ പാർലമെന്റ് സമ്മേളനത്തിലാണ്, അതിനാൽ ഞാൻ ഡ്രൈ ഫ്രൂട്സ് കുതിർത്തതും സാലഡും കഴിക്കുന്നു. ആവശ്യാനുസരണം, പ്രോട്ടീനും കാർബോഹൈഡ്രേറ്റുകളും നെയ്യുമെല്ലാം കഴിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. അവക്കാഡോ, കിവി, ആപ്പിൾ, വാഴപ്പഴം, ഓറഞ്ച്, ജ്യൂസുകൾ എന്നിവ അദ്ദേഹത്തിന് ഏറെയിഷ്ടമാണ്.

വ്യായാമത്തിന്റെ പ്രാധാന്യവും അദ്ദേഹം ഊന്നിപ്പറയുന്നു. "നിങ്ങളുടെ പാന്റിന്റെ അരയളവാണ് അളവുകോൽ, അത് ഒരിക്കലും കളവ് പറയില്ല. ഭക്ഷണത്തോടൊപ്പം, പേശികളുടെ ആരോഗ്യത്തിനായി നിങ്ങൾ പതിവായി വ്യായാമം ചെയ്യണം," -അദ്ദേഹം പറഞ്ഞു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi