രണ്ട് കൃഷ്ണമണിയോടുകൂടി കുട്ടികൾ ജനിച്ചാൽ ഭാവിയിൽ അവരൊരു രാജാവാകുമെന്ന് ചൈനയിൽ വിശ്വാസമുണ്ടായിരുന്നു. ചില പുരാതന ഗോത്ര സംസ്കാരങ്ങളിൽ, കൃഷ്ണമണികളില്‍ വ്യത്യാസമുള്ളവർക്ക് ആത്മീയമായ കഴിവുകളുണ്ടെന്നും ആളുകൾ വിശ്വസിച്ചുപോന്നു. ഭൗതിക ലോകത്തിനപ്പുറം കാണാനുള്ള കഴിവുള്ളവരായും രോഗശാന്തി നൽകുന്നവരും ഭാവി പ്രവചിക്കുന്നവരുമായും ആളുകൾ അവരെ കരുതി. യഥാർഥത്തിൽ ശരീരത്തിലെ അസ്വാഭാവികതകൾക്ക് പിന്നിൽ ശാസ്ത്രീയമായ കാരണങ്ങളുണ്ട്.
ഒരു കണ്ണിൽ ഒന്നിലധികം കൃഷ്ണമണികളുണ്ടാകുന്നത് പോളികോറിയ എന്ന വളരെ അപൂർവമായി മാത്രം കാണുന്നൊരു രോഗാവസ്ഥയാണ്.
കാഴ്ചയെ കാര്യമായി ബാധിക്കാത്തതുകൊണ്ടുതന്നെ ചിലർക്ക് പോളികോറിയക്ക് ചികിത്സ വേണ്ടിവരില്ല. പക്ഷേ, ചിലർക്ക് ശസ്ത്രക്രിയ വേണ്ടിവരാറുണ്ട്. ഒരാളിൽ ജന്മനാ ഉണ്ടാകുന്ന അവസ്ഥയാണ് പോളികോറിയയെങ്കിലും പ്രായപൂർത്തിയാകുമ്പോഴായിരിക്കും ചിലപ്പോൾ തിരിച്ചറിയുക. ഏതു പ്രായത്തിലും ഇത് ലക്ഷണങ്ങൾ പ്രകടമാക്കാം. ഈ രോഗാവസ്ഥയ്ക്കുള്ള പൊതുവായ കാരണവും അജ്ഞാതമാണ്.
ലക്ഷണങ്ങൾ
പോളികോറിയയുള്ള കുട്ടികൾക്ക് പ്രകാശത്തോടുള്ള സംവേദനക്ഷമത, മങ്ങിയ കാഴ്ച, കാഴ്ചശക്തി കുറയൽ, ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കാതെ വരൽ എന്നിവ അനുഭവപ്പെടാറുണ്ട്. ചില സന്ദർഭങ്ങളിൽ ശസ്ത്രക്രിയ ആവശ്യമായി വന്നേക്കാം. യഥാർഥ പോളികോറിയ വളരെ അപൂർവമാണ്. മിക്ക കേസുകളിലും, സ്യൂഡോപോളികോറിയയെ പോളികോറിയയാണെന്ന് തെറ്റിദ്ധരിക്കാറുണ്ട്. അതേസമയം, നേത്രപരിശോധനയിലൂടെ രോഗനിർണയം നടത്താം.
രണ്ടാമത്തെ കൃഷ്ണമണിയും പ്രകാശം, നൽകുന്ന മരുന്നുകൾ എന്നിവയ്ക്കനുസരിച്ച് ഒരേ സമയം വികസിക്കുകയും ചുരുങ്ങുകയും ചെയ്യുന്നതാണ് പോളികോറിയ. രണ്ട് കണ്ണുകള്‍ക്കും ഒരു കണ്ണിനുമാത്രവും ഇത് ബാധിക്കാം. പോളികോറിയയ്ക്ക് പാരമ്പര്യ ജനിതകവുമായും ബന്ധമുണ്ട്. അതേസമയം, യഥാർഥ പോളികോറിയ ഉള്ളവരുടെ എണ്ണം വളരെ കുറവാണ്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Explore the myths and science behind polycoria, a rare condition of multiple pupils. Learn about its causes, symptoms, and treatments.
Published: 18 Aug 2025, 07:45 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented