വേദനസംഹാരികള്‍ മുട്ടുവേദന കുറച്ചുസമയത്തേക്ക് കുറച്ചേക്കാം.
എന്നാല്‍ അവയുടെ ദീര്‍ഘകാല ഉപയോഗം നല്ലതല്ല.

മുന്‍പെല്ലാം മുട്ടുവേദന പ്രായമുള്ളവര്‍ക്ക് വരുന്ന അസുഖമായിരുന്നു. കാലം മാറി. ജീവിതശൈലിയും ഭക്ഷണശീലങ്ങളും മാറി. ഇപ്പോള്‍ ഏത് പ്രായക്കാര്‍ക്കും മുട്ടുവേദന വരാം. നടക്കുമ്പോള്‍, പടികയറുമ്പോള്‍ തുടങ്ങി എപ്പോള്‍ വേണമെങ്കിലും വേദന വില്ലനായേക്കാം. പെട്ടെന്നുള്ള അത്തരം വേദനയ്ക്ക് വീട്ടില്‍തന്നെ ചെയ്യാവുന്ന ചികിത്സകളുണ്ട്.
പൊതുവെ അമിതവണ്ണമുള്ളവരിലാണ് മുട്ടുവേദന കഠിനമാകാറുള്ളത്. 20-നും 40-നും ഇടയില്‍ പ്രായമുള്ളവരില്‍ മുട്ടിന് മുന്‍ഭാഗത്ത് വേദന (Chondromalacia patella) കാണാറുണ്ട്. ചിരട്ടയുടെ അടിയിലെ തരുണാസ്ഥികളിലെ തേയ്മാനമാണ് കാരണം.
ഐസ്പാക്ക് ചികിത്സ
പെട്ടെന്നുള്ള മുട്ടുവേദന മാറ്റാനായി ഐസ്പാക്ക്, ചൂടുപിടിക്കല്‍ എന്നീ മാര്‍ഗങ്ങള്‍ ഫലപ്രദമാണ്. ഐസ് ക്യൂബുകള്‍ ഒരു തുണിയില്‍ക്കെട്ടി വേദനയുള്ള ഭാഗത്ത് അമര്‍ത്തിവയ്ക്കുന്നതാണ് ഐസ്പാക്ക്. നീരുണ്ടെങ്കില്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗമാണ് ഇത്. മുട്ടിന്റെ മുന്‍ഭാഗത്തും പിന്‍ഭാഗത്തും ഐസ്പാക്ക് വയ്ക്കണം. വേദനയ്ക്ക് ആശ്വാസം ലഭിക്കുന്നതുവരെ ഇതുതുടരാം. കാല്‍മുട്ടിന് നീരില്ലെങ്കില്‍ തുണി ചൂടുവെള്ളത്തില്‍ മുക്കിയോ ഹോട്ട്ബാഗ് ഉപയോഗിച്ചോ ചൂടുപിടിക്കാം.
വേദനസംഹാരികള്‍ കരുതലോടെ
മുട്ടുവേദന കുറയ്ക്കാന്‍ സഹായിക്കുന്ന ലേപനങ്ങളും ഗുളികകളുമുണ്ട്. അവ ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രമേ കഴിക്കാവൂ. വേദനസംഹാരികള്‍ മുട്ടുവേദന കുറച്ചുസമയത്തേക്ക് കുറച്ചേക്കാം. എന്നാല്‍ അവയുടെ ദീര്‍ഘകാല ഉപയോഗം നല്ലതല്ല. തരുണാസ്ഥിയുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി വിറ്റാമിന്‍ സപ്ലിമെന്റുകള്‍ നല്ലതാണ്.
എല്ലുറപ്പിനുള്ള ആഹാരങ്ങള്‍
- വെണ്ടക്ക, മുളപ്പിച്ച ചെറുപയര്‍, കടല, ബദാം, ഒലിവ് ഓയില്‍ എിവ ആഹാരത്തിന്റെ ഭാഗമാക്കണം.
- ഒമേഗ-3 ഫാറ്റി ആസിഡ് അടങ്ങിയ ആഹാരം ധാരാളമായി കഴിക്കുന്നത് കാല്‍മുട്ടിനും സന്ധികള്‍ക്കും ഗുണംചെയ്യും. ചെറിയ മീനുകള്‍ ഒമേഗ 3 ഫാറ്റി ആസിഡിന്റെ കലവറയാണ്.
- വൈറ്റമിന്‍-ഡി എല്ലുകളെ ബലപ്പെടുത്താന്‍ ആവശ്യമാണ്. കാത്സ്യം ആഗിരണത്തിന് ഇവ സഹായിക്കും. പാല്‍, പാലുത്പന്നങ്ങള്‍, പച്ചക്കറികള്‍ എന്നിവ ഭക്ഷണത്തില്‍ നിര്‍ബന്ധമായി ഉള്‍പ്പെടുത്തണം.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: Knee Pain Relief: Effective Home Remedies and Treatment Options
Published: 29 Aug 2025, 11:06 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented