പ്രമുഖ ടെലിവിഷൻ അവതാരകയും കർദാഷിയാൻ സഹോദരിമാരിൽ ഒരാളുമായ കിം കർദാഷിയാൻ തന്റെ ആരോഗ്യപ്രശ്നത്തെപ്പറ്റി വെളിപ്പെടുത്തിയിരിക്കുകയാണ്. തനിക്ക് അന്നനാളത്തിലെ വീക്കത്തിന് കാരണമാകുന്ന ഈസോഫഗൈറ്റിസ് (esophagitis) സ്ഥിരീകരിച്ചതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടുവെന്നാണ് കിമ്മിന്റെ വെളിപ്പെടുത്തൽ. 'ദി കർദാഷിയൻസ്' ടെലിവിഷൻ സീരീസിന്റെ പുതിയ എപ്പിസോഡിന്റെ ട്രെയിലറിലാണ് ഇക്കാര്യമുള്ളത്. അന്തരിച്ച പിതാവ് റോബർട്ട് കർദാഷിയൻ സീനിയറിനെപ്പറ്റിയും അവർ മനസ്സുതുറക്കുന്നുണ്ട്.
59-ാം വയസ്സിൽ അന്നനാളത്തിൽ അർബുദം ബാധിച്ചാണ് റോബർട്ട് കർദാഷിയൻ സീനിയർ അന്തരിച്ചത്. 2003-ൽ അർബുദം കണ്ടെത്തി ആഴ്ചകൾക്കുശേഷമായിരുന്നു മരണം.
Also Read
ട്രെയിലറിൽ, കിം ഗൗൺ ധരിച്ച് ആശുപത്രി കിടക്കയിൽ കിടക്കുന്നതായി കാണിക്കുന്നുണ്ട്. "എനിക്ക് ഈസോഫാഗൈറ്റിസ് എന്നൊരു രോഗാവസ്ഥയുണ്ട്."- എന്നവർ പറയുന്നു. തുടർന്ന് പ്രൊഡ്യൂസർ ചോദിച്ചു, "നിങ്ങളുടെ അച്ഛന്... അദ്ദേഹം മരിച്ചതും ഇതുമൂലമല്ലേ?" ഈ നിമിഷം കർദാഷിയൻ കുടുംബം വികാരഭരിതരായി. കിമ്മിന്റെ അമ്മ ക്രിസ് ജെനർ വികാരാധീനയായി പറഞ്ഞു, "ഇതെന്നെ കരയിപ്പിക്കുന്നു". ആശുപത്രിയിൽ പ്രവേശിപ്പിക്കാനിടയായ സാഹചര്യങ്ങളെക്കുറിച്ചോ ചികിത്സയെക്കുറിച്ചോ ഉള്ള വിശദാംശങ്ങളൊന്നും നൽകിയിട്ടില്ല. ട്രെയിലറിന്റെ മറ്റൊരു ക്ലിപ്പിൽ കിം കരയുന്നതും കാണാം.
എന്താണ് ഈസോഫാഗൈറ്റിസ്
ജോൺസ് ഹോപ്കിൻസ് മെഡിസിൻ പറയുന്നതനുസരിച്ച്, അന്നനാളത്തിലുണ്ടാകുന്ന വീക്കമോ അസ്വസ്ഥതയോ ആണ് ഈസോഫഗൈറ്റിസ്. ആസിഡ് റിഫ്ലക്സ്, അണുബാധകൾ, അലർജികൾ, ചില മരുന്നുകൾ എന്നിവയാണ് ഇതിന്റെ പ്രധാന കാരണങ്ങൾ. ഭക്ഷണമിറക്കാൻ ബുദ്ധിമുട്ട്, വേദന, നെഞ്ചെരിച്ചിൽ, നെഞ്ചുവേദന എന്നിവയാണ് ലക്ഷണങ്ങൾ. കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കിൽ വിട്ടുമാറാത്ത വീക്കം ചിലപ്പോൾ 'ബാരറ്റ്സ് ഈസോഫാഗസ്' (Barrett's esophagus) എന്ന അവസ്ഥയിലേക്ക് നയിച്ചേക്കാം. ബാരറ്റ്സ് ഈസോഫാഗസ് അന്നനാളത്തിലെ അർബുദ സാധ്യത വർധിപ്പിച്ചേക്കും. അതേസമയം, ക്ലീവ്‌ലാൻഡ് ക്ലിനിക് പറയുന്നതനുസരിച്ച്, ഈസോഫഗൈറ്റിസ് ഉള്ള ഭൂരിഭാഗമാളുകൾക്കും അർബുദം വരാറില്ല.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Kim Kardashian revealed a hospitalization due to esophagitis in the trailer for The Kardashians., The diagnosis carries an emotional weight, recalling her father Robert Kardashian Sr.'s death from esophageal cancer in 2003., The family previously founded the UCLA Robert G. Kardashian Center for Esophageal Health., Medical context clarifies that while chronic esophagitis can lead to Barrett's esophagus, most cases do not result in cancer.
Published: 18 Sept 2026, 04:17 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented