ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ പഴയ ചിത്രങ്ങളെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി രാധിക ആപ്തെ. താൻ കണ്ടുവളർന്ന ബോളിവുഡ് പ്രണയചിത്രങ്ങളിലും അതിനുമുമ്പ് ഇറങ്ങിയ ചിത്രങ്ങളിലും നിലനിന്നിരുന്ന ആശങ്കാജനകമായ ഒരു രീതിയെക്കുറിച്ച് സംസാരിക്കുകയായിരുന്നു അവർ. താൻ ഷാരൂഖ് ഖാന്റെ വലിയ ആരാധികയാണെങ്കിലും, അദ്ദേഹത്തിന്റെ പഴയ ചിത്രങ്ങൾ വീണ്ടും കണ്ടപ്പോൾ അവ സ്റ്റോക്കിങ്ങിനെ മഹത്വവത്കരിക്കുകയാണെന്ന് തനിക്ക് മനസ്സിലായെന്ന് അവർ പറഞ്ഞു. അത് ആ കാലഘട്ടത്തിലെ യുവതികളിൽ, തന്നിലടക്കം പ്രണയത്തെപ്പറ്റി തെറ്റായ ധാരണകൾ രൂപപ്പെടുത്താൻ കാരണമായിട്ടുണ്ട്. “കെട്ടിയിടപ്പെടുന്നതും സാരിയുടെ പല്ലു അഴിച്ചുമാറ്റപ്പെടുന്നതുമൊക്കെയായിരുന്നു കൗമാരപ്രായത്തിൽ ഞങ്ങൾ കണ്ടിരുന്ന സ്വപ്നങ്ങൾ. എത്ര ഭയപ്പെടുത്തുന്ന കാര്യമാണത്. ആരെയും വ്യക്തിപരമായി കുറ്റപ്പെടുത്തുന്നില്ല…ഞാൻ ഷാരൂഖിന്റെ വലിയൊരു ആരാധികയാണ്, എങ്കിലും എനിക്ക് ഇഷ്ടമായിരുന്ന ചില പഴയ ചിത്രങ്ങൾ വീണ്ടും കണ്ടപ്പോൾ ഞാൻ ശരിക്കും അമ്പരന്നുപോയി. കാരണം ഒരു സ്ത്രീ 'നോ' എന്ന് പറഞ്ഞാൽ, അത് ഒരിക്കലും 'നോ' ആയി എടുക്കില്ലായിരുന്നു. സ്ത്രീകളെ പിന്തുടർന്ന് ശല്യപ്പെടുത്തുന്നതായിരുന്നു പ്രണയം. അതാണ് ഞങ്ങൾ ആ കാലഘട്ടത്തിൽ ആഗ്രഹിച്ചിരുന്നത്, അത് വളരെ ഞെട്ടലുണ്ടാക്കുന്ന ഒന്നാണ്.”- ന്യൂസ് 18-ന് നൽകിയ അഭിമുഖത്തിൽ അവർ പറഞ്ഞു.
അതേസമയം, ഇത്തരം സിനിമകളിലാണ് തന്റെ “ആഗ്രഹങ്ങളെക്കുറിച്ചുള്ള ധാരണകൾ” രൂപപ്പെട്ടതെന്നും അതിപ്പോൾ ഭയപ്പെടുത്തുന്നുണ്ടെന്നും നടി വിശദീകരിച്ചു. “യഥാർത്ഥ ലൈംഗികതയും ആഗ്രഹവും ഏതെങ്കിലും തരത്തിലുള്ള അടിച്ചമർത്തലുമായി ബന്ധപ്പെട്ടിരിക്കുന്നു, അതാണ് യഥാർത്ഥ പ്രശ്നം. ഈ സ്വാധീനങ്ങൾ കാരണം, പലപ്പോഴും, ഒരാൾ നിങ്ങളെ ശ്രദ്ധിക്കാതിരിക്കുകയും മോശമായി പെരുമാറുകയും ചെയ്യുമ്പോഴാണ് അത് പ്രണയമായി തോന്നുന്നത്. അത് തിരുത്തിയെടുക്കാൻ വർഷങ്ങൾ വേണ്ടിവരുന്നു.
Also Read
“ഇത് സങ്കടകരമാണ്, കാരണം ലൈംഗികത യഥാർഥത്തിൽ നിങ്ങളുടെ ആനന്ദത്തെക്കുറിച്ചല്ല. മറിച്ച്, ആ വ്യക്തി എന്നോട് എങ്ങനെ പെരുമാറുന്നു എന്നതുമായി എന്റെ ആഗ്രഹം പൂർണ്ണമായും കെട്ടുപിണഞ്ഞുകിടക്കുകയാണ്. അതിൽ വലിയൊരു പങ്ക് പുരുഷകാഴ്ചപ്പാടുകളിൽ നിന്നാണ് വന്നത്. നിങ്ങൾ നിങ്ങളെത്തന്നെ ആ പുരുഷ കാഴ്ചപ്പാടിലൂടെയാണ് നോക്കിക്കാണുന്നത്”- രാധിക പറഞ്ഞു.
ബോളിവുഡ് അന്നുമുതൽ ഏറെ ദൂരം മുന്നോട്ടു പോയിട്ടുണ്ടെന്നും നടി സമ്മതിച്ചു. “നമ്മൾ ഒരുപാട് ദൂരം മുന്നോട്ടുപോയി. എന്നാൽ സ്ത്രീകൾക്ക് മാത്രമല്ല, പുരുഷന്മാർക്കും സമൂഹത്തിനും ഇനിയും ഒരുപാട് ദൂരം പോകാനുണ്ട്. അതെല്ലാം എപ്പോഴും മാറിക്കൊണ്ടിരിക്കുന്ന ഒന്നാണ്”.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Radhika Apte stated that old Shah Rukh Khan films romanticised stalking and ignored a woman's 'no'., She admitted that these movies shaped adolescent ideas of desire and oppression., Shakun Batra and Radhika Apte discussed the historical male gaze in Raj Kapoor's cinema., Both actors and directors noted that Bollywood has evolved, though progress is still ongoing., Radhika Apte stars in Lust Stories 3, releasing on Netflix on September 18.
Published: 18 Sept 2026, 02:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented