
'പഴയതുപോലെ നടക്കാന്‍ കഴിയുന്നില്ല, രണ്ടടി നടക്കുമ്പോള്‍ തന്നെ വേദനയും കിതപ്പും. തടി കൂടിയോ എന്നൊരു സംശയവുമുണ്ട്'- മുന്‍പ് മധ്യവയസ്സിലുള്ളവര്‍ പറഞ്ഞിരുന്ന ഡയലോഗായിരുന്നു ഇത്. ഇപ്പോള്‍ ആ അവസ്ഥ ചെറുപ്രായക്കാരെവരെ ബാധിച്ചിരിക്കുന്നു. അല്പം നടന്നാലോ പടികള്‍ കയറിയാലോ ക്ഷീണവും മുട്ടുവേദനയുമാണെന്ന് പരാതിപറയുന്ന യുവജനങ്ങളുടെ എണ്ണം കൂടിയിട്ടുണ്ട്. മാറിയ ഭക്ഷണശീലങ്ങളും വ്യായാമക്കുറവും ജീവിതരീതികളുമെല്ലാം നമ്മുടെ ആരോഗ്യനിലവാരം വല്ലാതെ കുറച്ചിരിക്കുന്നു. ആരോഗ്യം കുറയുന്നതിന്റെ ചില സൂചനകള്‍ നമ്മുടെ ശരീരം നല്‍കുന്നുണ്ട്. തടി കൂടുന്നതും കിതയ്ക്കുന്നതും സന്ധിവേദനകളുമെല്ലാമാണ് ആ സൂചനകള്‍. ഓരോദിവസവും ചെയ്യുന്ന പ്രവൃത്തികള്‍ നിരീക്ഷിച്ചാല്‍ വ്യായാമം ചെയ്യാന്‍ സമയമായോ എന്ന് മനസ്സിലാക്കാന്‍ കഴിയും. ആണിനും പെണ്ണിനും ഇത് ബാധകമാണ്.
- ഓഫീസിലെ പടികള്‍ സ്ഥിരമായി കയറിക്കൊണ്ടിരിക്കുന്ന നിങ്ങള്‍ക്ക് ഇപ്പോള്‍ ലിഫ്റ്റ് ഇല്ലാതെ പറ്റാതായിരിക്കുന്നു.
- അടുക്കളയില്‍ സാധനം ഉയര്‍ത്തുമ്പോഴോ വലിക്കുമ്പോഴോ പേശികളില്‍ വലിവും വേദനയുമുണ്ടാകുന്നു.
- രണ്ടടി നടക്കുമ്പോഴേക്കും വല്ലാതെ കിതയ്ക്കുന്നു.
- പണ്ട് ഒരു പ്രശ്‌നവുമില്ലാതെ ചെയ്ത കാര്യങ്ങള്‍ ഇന്ന് ചെയ്യുമ്പോള്‍ ഉന്‍മേഷക്കുറവ് തോന്നുന്നു.
- ശരീരത്തിന്റെ ഷെയ്പ്പ് മാറുന്നു. വയറു ചാടുന്നു.
- കഴുത്തുവേദന, മുട്ടുവേദന, കിതപ്പ്
ശരീരത്തിന്റെ കായികക്ഷമത കുറഞ്ഞുവരുന്നു എന്നതിന്റെ സൂചനകളാണ് മുകളില്‍ പറഞ്ഞ കാര്യങ്ങള്‍. ഇതിന്റെ കൂടെ ഭാരംകൂടി പരിശോധിക്കണം. ഭാരം വല്ലാതെ കൂടുകയും മേല്‍പറഞ്ഞ പ്രശ്‌നങ്ങള്‍ നേരിടുകയും ചെയ്യുന്നുണ്ടെങ്കില്‍ ഒട്ടും സംശയിക്കേണ്ട. വ്യായാമം ചെയ്യാന്‍ നേരമായി.
കൊഴുപ്പ് എത്രയാകാം
ഫിറ്റ്‌നസ്സ് ആണ് ലക്ഷ്യമെങ്കില്‍ ആദ്യം ഗുഡ്‌ബൈ പറയേണ്ടത് കൊഴുപ്പിനോടാണ്. പുരുഷന്‍മാര്‍ക്ക് ആകെ ഭാരത്തിന്റെ 20 കിലോയും (100 കിലോ ഭാരമുണ്ടെങ്കില്‍ 20 കിലോ കൊഴുപ്പ്) സ്ത്രീകള്‍ക്ക് 24 കിലോയും കൊഴുപ്പ് അനുവദനീയമാണ്. ഇതിലധികമുള്ള കൊഴുപ്പ് ശരീരം കേടാക്കുമെന്ന് മനസ്സിലാക്കണം.
പുരുഷന്‍മാരില്‍ അരവണ്ണം 102 സെന്റീമീറ്ററില്‍ കൂടുന്നതും സ്ത്രീകളില്‍ 88 സെന്റീമീറ്ററില്‍ കൂടുന്നതും അനാരോഗ്യകരമാണ്.
രണ്ടു കാര്യങ്ങളെ അടിസ്ഥാനമാക്കിയാണ് എന്തെല്ലാം വ്യായാമങ്ങള്‍ ചെയ്യണം എന്നു തീരുമാനിക്കുന്നത്. ഒന്ന് ആരോഗ്യവും രോഗസ്ഥിതിയുമാണ്. മറ്റൊന്ന് കായികക്ഷമതയും.
വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് : കൊഴുപ്പ് എരിച്ചുതീര്‍ക്കാന്‍ സഹായിക്കുന്ന വ്യായാമങ്ങളാണ് ഇവര്‍ക്ക് വേണ്ടത്. ബോഡി ഫിറ്റായി നിലനിര്‍ത്താന്‍ മാത്രം ആഗ്രഹിക്കുന്നവര്‍ക്ക് മറ്റൊരു രീതി അവലംബിക്കാം. രോഗമുള്ളവരുടെ സ്ഥിതിയും അതുപോലെതന്നെ. ഹൃദ്രോഗമുള്ളവര്‍, രക്താതിമര്‍ദമുള്ളവര്‍, പ്രായംകൂടിയവര്‍ എന്നിവര്‍ക്ക് കാര്‍ഡിയോവസ്‌കുലര്‍ പരിശീലനങ്ങളാണ് പ്രയോജനപ്പെടുക. പ്രമേഹരോഗികള്‍ക്ക് അധികം തീവ്രതയേറിയ വ്യായാമങ്ങള്‍ ചെയ്യാന്‍ കഴിയില്ല.
ജോലിക്കാര്‍ക്ക്: രാവിലെ മുതല്‍ വൈകുന്നേരം വരെ ജോലിചെയ്യുന്ന സാധാരണക്കാര്‍ക്ക് പ്രത്യേക വര്‍ക്ക്ഔട്ടുകളാണ് ആവശ്യം. അതായത് ദൈനംദിന കാര്യങ്ങള്‍ കൂടുതല്‍ സുഗമമാക്കുന്ന വ്യായാമങ്ങള്‍. മുഴുവന്‍ ശീരരവും ആക്ടീവാക്കുന്ന വ്യായാമങ്ങളേ അവര്‍ക്ക് ഗുണംചെയ്യൂ. കഴിവും പരിചയവുമുള്ള ട്രെയ്‌നര്‍ക്ക് ഓരോരുത്തരുടെ ശാരീരികക്ഷമത തിരിച്ചറിയാനും വര്‍ക്കഔട്ടില്‍ ആവശ്യമായ മാറ്റങ്ങള്‍ നിര്‍ദേശിക്കാനും കഴിയും
Content Highlights: Joint pain and fatigue: symptoms of your body to start workout
Published: 20 Aug 2024, 02:10 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented