കഠിനമായ ഡയറ്റോ മണിക്കൂറുകളോളമുള്ള ജിമ്മോയില്ലാതെ, ലളിതമായ ശീലങ്ങളിലൂടെ വീട്ടിലിരുന്ന് 32 കിലോ ഭാരം കുറച്ച് (weight loss tips) ശ്രദ്ധ നേടുകയാണ് കണ്ടന്റ് ക്രിയേറ്റർ താനിയ. തൻ്റെ ബോഡി ട്രാൻസ്ഫോർമേഷന് സഹായിച്ച, പ്രധാനപ്പെട്ട അഞ്ച് കാര്യങ്ങൾ അവർ പങ്കുവെക്കുന്നതിങ്ങനെ.

To advertise here,

1. പ്രോട്ടീന് മുൻഗണന 

ഭക്ഷണം പൂർണ്ണമായി ഒഴിവാക്കുന്നത് ശരീരഭാരം കുറയ്ക്കില്ല. ദിവസവും 3 തവണയെങ്കിലും 30 ഗ്രാം വീതം പ്രോട്ടീൻ അടങ്ങിയ ഭക്ഷണം കഴിക്കുക. പ്രോസസ്സ് ചെയ്ത ഭക്ഷണങ്ങൾക്ക് പകരം യഥാർത്ഥ പ്രോട്ടീൻ സ്രോതസ്സുകൾ തിരഞ്ഞെടുക്കുക.

2. വ്യായാമം

വ്യായാമം ചെയ്യാൻ ഒരു 'കൃത്യമായ' സമയത്തിനായി കാത്തിരിക്കേണ്ടതില്ല. ഒരു അമ്മ കൂടിയായ താനിയ, രാവിലെ 5 മണിക്കും കുഞ്ഞ് ഉറങ്ങുന്ന സമയത്തും രാത്രിയിലുമെല്ലാം സൗകര്യമനുസരിച്ച് വ്യായാമം ചെയ്യും. സമയത്തേക്കാൾ കൃത്യത നിലനിർത്തുകയാണ് പ്രധാനം.

3. വെയ്റ്റ് ട്രെയിനിങ്

വെയ്റ്റ് ലിഫ്റ്റിങ് ചെയ്താൽ സ്ത്രീകൾക്ക് ശരീരം 'ബൾക്കി' ആകുമെന്നത് തെറ്റായ ധാരണയാണ്. ഭാരമുയർത്തിയുള്ള വ്യായാമങ്ങൾ ശരീരം ടോൺ ചെയ്യാൻ സഹായിക്കും. ആഴ്ചയിൽ കുറഞ്ഞത് 3 ദിവസമെങ്കിലും വെയ്റ്റ് ട്രെയിനിങ് ചെയ്യുന്നത് നല്ലതാണ്.

4. കൃത്യമായി വെള്ളം കുടിക്കുക

ശരീരഭാരത്തിന് അനുയോജ്യമായ അളവിൽ ദിവസവും വെള്ളം കുടിക്കുക. ശരീരത്തിലെ ഊർജ്ജസ്വലത നിലനിർത്താനും വ്യായാമത്തിന് ശേഷമുള്ള വീണ്ടെടുപ്പിനും (Recovery) കൃത്യമായ അളവിൽ വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്.

5. ഉറക്കവും വിശ്രമവും

ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനും പേശികളുടെ ആരോഗ്യത്തിനും നല്ല ഉറക്കം പ്രധാനമാണ്. നിങ്ങളുടെ ജീവിത സാഹചര്യങ്ങൾക്ക് അനുസരിച്ച് പരമാവധി വിശ്രമവും ഉറക്കവും ഉറപ്പാക്കുക.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi