ഇന്ത്യയിലെ പൊതുജനാരോഗ്യ രംഗത്തെ ആശങ്കാജനകമായ അവസ്ഥ വെളിപ്പെടുത്തി വേൾഡ് ഒബിസിറ്റി ഫെഡറേഷൻ. പൊണ്ണത്തടിയും അമിതഭാരവുമുള്ള (childhood obesity) കുട്ടികളുടെ എണ്ണത്തിൽ ലോകത്ത് രണ്ടാം സ്ഥാനത്തെത്തിയിരിക്കുകയാണ് ഇന്ത്യ. ചൈനയാണ് ഒന്നാംസ്ഥാനത്ത്. കണക്കുകളേക്കാൾ ആശങ്കയുണ്ടാക്കുന്നത് ഈ പ്രതിസന്ധിയുടെ വേഗതയാണ്. ഇന്ത്യയിലെ കുട്ടികളിലെ പൊണ്ണത്തടി നിരക്ക് പ്രതിവർഷം ശരാശരി അഞ്ചുശതമാനമാണ് വർധിക്കുന്നത്. ലോകത്ത് ഏറ്റവും വേഗത്തിൽ പൊണ്ണത്തടി വർധിക്കുന്ന രാജ്യമായി ഇന്ത്യ മാറി.

To advertise here,

2025 ലെ കണക്കനുസരിച്ച്, 5-19 വയസ്സിനിടയിലുള്ള 41 ദശലക്ഷത്തിലധികം കുട്ടികൾക്ക് ഇന്ത്യയിൽ അമിതഭാരമോ പൊണ്ണത്തടിയോ ഉണ്ട്. ഇതിൽ  അഞ്ചിനും ഒൻപതിനും ഇടയിൽ പ്രായമുള്ള 14.92 ദശലക്ഷം കുട്ടികളാണുള്ളത്. 10-നും 19-നും ഇടയിൽ പ്രായമുള്ള 26.40 ദശലക്ഷം കൗമാരക്കാരും ഉൾപ്പെടുന്നു. 

അമേരിക്കയിലും ചൈനയിലും പൊണ്ണത്തടി വർധിക്കുന്നുണ്ടെങ്കിലും ഇന്ത്യയാണ് മുമ്പിൽ. 

ചരിത്രപരമായി പോഷകാഹാരക്കുറവിനെ നേരിടാൻ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന ഒരു രാജ്യം, ഇപ്പോൾ "ഇരട്ട ഭാരം" നേരിടുന്നുവെന്നാണ് വിലയിരുത്തൽ. പൊണ്ണത്തടി ആരോഗ്യ സംവിധാനത്തിന് ഭീഷണിയായി മാറുകയാണ്. കുട്ടികൾ ചെറുപ്രായത്തിൽ തന്നെ മുതിർന്നവരിൽ കാണുന്ന രോഗങ്ങൾക്ക് അടിമപ്പെടാൻ പൊണ്ണത്തടി കാരണമാകുന്നു. 2040 ആകുമ്പോഴേക്കും ഇന്ത്യൻ യുവജനങ്ങളിൽ രോഗങ്ങൾ വർധിക്കുമെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.  

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi