34 വർഷം കഴിഞ്ഞു നടനും രാഷ്ട്രീയനേതാവുമായ വിജയ് സിനിമയിലെത്തിയിട്ട്. ഒട്ടേറെ സിനിമകളിലൂടെ ആരാധകരുടെ മനസ്സിലിടം പിടിക്കുകയും ചെയ്തു. ഇപ്പോൾ 51-ാം വയസ്സിലേക്ക് കടക്കുകയാണ് താരം. ഇപ്പോഴും വിജയ്ക്ക് മാറ്റങ്ങളൊന്നുമില്ല. അതേ ഊർജത്തോടെയും പ്രസന്നതയോടെയുമാണ് അദ്ദേഹം മുന്നോട്ടുപോവുന്നത്. വിജയ്‌യുടെ ഫിറ്റ്‌നെസും ആളുകളിൽ കൗതുകമുണർത്തുന്ന ഘടകമാണ്.
ഭക്ഷണത്തിന്റെ കാര്യത്തിൽ, സന്തുലിതാവസ്ഥയിലാണ് അദ്ദേഹം വിശ്വസിക്കുന്നത്. വീട്ടിലുണ്ടാക്കുന്ന ദക്ഷിണേന്ത്യൻ ഭക്ഷണമാണ് താരത്തിന് കൂടുതൽ താത്പര്യമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ഒരു വിഭവം ഒരുപാട് കഴിക്കുന്നതിനുപകരം, ചെറിയ അളവിൽ വൈവിധ്യമാർന്ന ഭക്ഷണം കഴിക്കാനാണ് വിജയ്ക്ക് ഇഷ്ടം. കൃത്യസമയത്ത് കൃത്യമായ അളവിലുള്ള ഭക്ഷണമാണ് അദ്ദേഹത്തിന്റെ ശീലം.
ഇഡ്ഡലി, മുട്ട, പഴങ്ങൾ തുടങ്ങിയ ഊർജം നൽകുന്ന ഭക്ഷണം കഴിച്ചാണ് അദ്ദേഹം ഒരുദിവസം തുടങ്ങുന്നത്. മിക്കവാറും കഴിക്കുന്നത് രണ്ട് ഇഡ്ഡലിയും ചട്‌നിയുമാണ്. ചോറ്, പച്ചക്കറി എന്നിവയാണ് ഉച്ചഭക്ഷണത്തിൽ ഉൾപ്പെടുത്തുക. 200 ഗ്രാം ബ്രൗൺറൈസ്, 200 ഗ്രാം ഗ്രില്ല്ഡ് ചിക്കൻ അല്ലെങ്കിൽ മത്സ്യം, 100 ഗ്രാം പച്ചക്കറി എന്നിവയാണ് കൂടുതലായി കഴിക്കുന്നത്. ശരീരത്തിനാവശ്യമായ പ്രോട്ടീൻ, വിറ്റാമിൻ, ഫൈബർ എന്നിവ ലഭിക്കാനിത് സഹായിക്കും. രാത്രിയിൽ ലഘുഭക്ഷണമാണ് കഴിക്കുന്നത്. സാലഡുകളോ സൂപ്പുകളോ ആണ് പ്രിയം. ഫ്രൂട്ട്‌സ് സാലഡാണ് മിക്കപ്പോഴും തിരഞ്ഞെടുക്കുക.
ഇതെല്ലാം വിജയ് ചിലപ്പോൾ മാറ്റിവെക്കുന്ന ചില സന്ദർഭങ്ങളുമുണ്ട്. അത്തരം 'ചീറ്റ് ഡേയ്‌സി'ൽ മട്ടൺ ബിരിയാണിയാണ് അദ്ദേഹത്തിന് ഏറ്റവും ഇഷ്ടം. ആഘോഷവേളകളിൽ തന്റെ ആരാധകർക്ക് വിളമ്പുന്നതും ഇതേ മട്ടൺ ബിരിയാണി തന്നെ. അമ്മയുണ്ടാക്കുന്ന ശർക്കര പൊങ്കലാണ് മറ്റൊരു പ്രിയവിഭവം. പരിപ്പ്, അരി, ശർക്കര എന്നിവയും നെയ്യും ചേർത്തുണ്ടാക്കുന്ന പൊങ്കലാണ് മധുരവിഭവങ്ങളിൽ പ്രിയങ്കരം.
അതിനൊപ്പം ജങ്ക് ഫുഡ് കഴിയുന്നതും ഒഴിവാക്കും. നന്നായി വെള്ളം കുടിക്കുകയും ചെയ്യും. കരിക്കിൻവെള്ളം, പഴങ്ങൾ, പച്ചക്കറികൾ സ്ഥിരമായി അദ്ദേഹം തന്റെ ഡയറ്റിൽ ഉൾപ്പെടുത്തും.
ഹെവിയായി വർക്കൗട്ട് ചെയ്യുന്നതിപകരം ചെറിയ വർക്കൗട്ടുകളാണ് കൂടുതലായും അദ്ദേഹം തിരഞ്ഞെടുക്കുന്നത്. 10 മുതൽ 40 മിനിറ്റ് വരെ നടക്കുകയോ ചെറുതായി ഓടുകയോ ചെയ്യും. അതിനുശേഷമാണ് ജിമ്മിലെ വർക്കൗട്ടുകൾ.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Vijay maintains fitness at 51 through balanced, home-cooked South Indian meals. Diet emphasizes portion control, high protein, and fiber (brown rice, grilled chicken, vegetables). Includes daily consumption of coconut water and fresh fruits for energy.
Published: 09 May 2026, 01:15 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented