
മിനിമലിസം എന്ന വാക്ക് പടിഞ്ഞാറില്‍ നിന്ന് ഇറക്കുമതി ചെയ്തതാണെങ്കിലും അതിന്റെ വേരുകള്‍ ഇന്ത്യയിലാണ്. ജീവിതത്തിലെ സകല സന്തോഷങ്ങളും വേണ്ടെന്ന് വെക്കുന്നതാണ് മിനിമലിസമെന്ന് തെറ്റായി അടയാളപ്പെടുത്തുന്നവരുണ്ട്. എന്നാല്‍ അവനവന് മനസ്സമാധാനം കിട്ടുന്ന, പ്രകൃതിക്കും സഹജീവികള്‍ക്കും യാതൊരു തരത്തിലുമുള്ള ബുദ്ധിമുട്ടുണ്ടാക്കാത്തതുമായ ജീവിതമാണ് മിനിമലിസ്റ്റുകള്‍ മുന്നോട്ടുവെക്കുത്. കലയിലും വാസ്തുവിദ്യയിലും മിനിമലിസത്തിന്റെ രീതികളുണ്ട്. എന്നാല്‍ ഇവയെക്കാളൊക്കെ ആധുനിക ജീവിതത്തില്‍ ഏറ്റവും പ്രയോജനപ്പെടുന്നത് ഡിജിറ്റല്‍ മിനിമലിസം ആയിരിക്കാം.
ആദ്യചുവട്
ജീവിക്കാന്‍ അവശ്യ സാധനങ്ങള്‍ മാത്രം മതിയെന്ന തീരുമാനമാണ് ഡി ക്ലട്ടറിങ് എന്ന സ്‌റ്റേജ്. ഡിക്ലട്ടറിങ്ങിനുള്ള മാനസികാവസ്ഥ ഉണ്ടാക്കാന്‍ എളുപ്പമല്ല. ആവശ്യത്തില്‍ കൂടുതലുള്ള പാത്രങ്ങളും അടുക്കള ഉപകരണങ്ങളും ഒഴിവാക്കി ഡിക്ലട്ടറിങ് തുടങ്ങാം. ഓരോ ആഴ്ചയിലേക്കും വേണ്ട മെനു മുന്‍കൂട്ടി പ്ലാന്‍ ചെയ്യണം. ഫ്രിഡ്ജിലും ഷെല്‍ഫിലും സാധനങ്ങള്‍ കുന്ന് കൂടുന്നതും പാഴാക്കുന്നതും കുറയ്ക്കും.
സെന്റിമെന്റലിസം
ജാപ്പനീസ് എഴുത്തുകാരിയും ഓര്‍ഗനൈസിങ് കണ്‍സള്‍ട്ടന്റുമായ മേരി കൊണ്ടോ തന്റെ 'ദി ലൈഫ് ചേഞ്ചിങ് മാജിക് ഓഫ് ടൈഡിങ്: ദി ജാപ്പനീസ് ആര്‍ട്ട് ഓഫ് ഡിക്ലട്ടറിങ് ആന്‍ഡ് ഓര്‍ഗനൈസിങ്' എന്ന പുസ്തകത്തില്‍ സെന്റിമെന്റല്‍ വസ്തുക്കളെ എങ്ങനെ ഒഴിവാക്കാം എന്ന് പറയുന്നുണ്ട്. വൃത്തിയാക്കല്‍ ഒരു കലയാണ്. ദിവസം ഒന്നെന്ന നിലയ്ക്ക് ഒരു വര്‍ഷം കൊണ്ട് 365 വസ്തുക്കളെ വീടിനു പുറത്താക്കാന്‍ കഴിയും എന്നാണ് മേരി പറയുന്നത്. സാധനങ്ങള്‍ ഒഴിവാക്കാന്‍ പ്രായോഗിക ബുദ്ധിമുട്ട് ഉണ്ടെങ്കില്‍, അവയെ മാറ്റി നിര്‍ത്തി ജീവിക്കുന്ന രീതിയാണ് ലെവലിങ്. ഉദാഹരണമായി ഒരാള്‍ തന്റെ സ്മാര്‍ട്ട്‌ഫോണിലെ അത്യാവശ്യമല്ലാത്ത എല്ലാ ആപ്പുകളും ഒഴിവാക്കി ഏറ്റവും ചുരുങ്ങിയത് 29 ദിവസം ജീവിക്കുക. ഒരു മിനിമലിസ്റ്റ് സ്വീകരണ മുറിയില്‍ വളരെ ലളിതമായ ഫര്‍ണ്ണിച്ചറുകളും, ഒന്നോ രണ്ടോ ഇന്‍ഡോര്‍ പ്ലാന്റുകളും ഇളം നിറങ്ങളുള്ള കര്‍ട്ടനുകളും ചുവരില്‍ ഒരു പെയിന്റിങ്ങും മാത്രമേ കാണുകയുള്ളു. ഈ സ്വീകരണ മുറിയിലൂടെ ഒഴുകി നടക്കുന്ന കാറ്റും വെളിച്ചവുമാണ് പോസിറ്റീവ് എനര്‍ജി. ആറ് മാസം ഒരു വസ്ത്രം ഉപയോഗിച്ചില്ലെങ്കില്‍ അത് പിന്നെ നിങ്ങള്‍ ഒരിക്കലും ധരിക്കില്ല എന്നാണ് മിനിമലിസ്റ്റ് പക്ഷം.
പരിസ്ഥിതി സൗഹാര്‍ദമാകാം
തുണിസഞ്ചി, ഗ്ലാസ് ഭരണികള്‍, മരത്തിന്റെ കട്ടിങ് ബോര്‍ഡ്... എന്നിങ്ങനെ പരിസ്ഥിതി സൗഹൃദമാവണം എല്ലാം. പാത്രം കഴുകാന്‍, വീട് വൃത്തിയാക്കാന്‍, കുളിക്കാന്‍, അലക്കാന്‍... എല്ലാം ജൈവ ഉല്‍പന്നങ്ങള്‍ മാത്രം. ചൂട് വെള്ളത്തിലെ കുളി, ഹെയര്‍ ഡ്രയര്‍ എന്നിവയൊക്കെ ഒഴിവാക്കും. ഇഷ്ട വാഹനം സൈക്കിള്‍ ആണ്. അടുക്കളയിലെ വേസ്റ്റ് കമ്പോസ്റ്റാക്കി, പച്ചക്കറി കൃഷിക്കും മറ്റും ഉപയോഗിക്കും. ഒഴിവുദിവസങ്ങള്‍ഷോപ്പിംഗ് മാളുകളിലല്ല , മറിച്ച് കാടും മലകളും കടല്‍തീരവുമൊക്കെയാണ്. യാത്രകള്‍ പൊതുഗതാഗതത്തെ ആശ്രയിച്ചും. പ്രാദേശികമായ വസ്തുക്കള്‍ ഉപയോഗിച്ചുള്ള വീട് നിര്‍മാണത്തിനെയാണ് മിനിമലിസ്റ്റുകള്‍ പ്രേത്സാഹിപ്പിക്കുന്നത്. ഇതിന് മാതൃകയായി ഇവര്‍ സ്വീകരിക്കുന്നവയില്‍ ലാറി ബക്കര്‍ മോഡല്‍ വീടുകളുമുണ്ട്.
Content Highlights: how to build minimalist lifestyle in modern life
Published: 07 Jul 2023, 09:43 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented