സ്വന്തം ആരോഗ്യത്തെപ്പറ്റി ചിന്തിക്കാന്‍ മറന്നുപോകുന്നവരാണ് പല സ്ത്രീകളും. മുട്ടുവേദന, നെഞ്ചുവേദന, നടുവേദന, ശ്വാസതടസ്സം... തുടങ്ങി ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവര്‍ ധാരാളം. പുരുഷന്മാരുമായി താരതമ്യപ്പെടുത്തുമ്പോള്‍, സ്ത്രീകള്‍ക്ക് നിശബ്ദ ഹൃദയാഘാതം വരാനുള്ള സാധ്യത കൂടുതലാണെന്ന് പഠനങ്ങള്‍ പറയുന്നു. ഒരു കാരണവുമില്ലാതെ പെട്ടെന്ന് ശരീരഭാരം കൂടുക അല്ലെങ്കില്‍ കുറയുക, ശരീരത്തില്‍ പെട്ടെന്നുണ്ടാകുന്ന ബലഹീനത, ആശയക്കുഴപ്പം, അവ്യക്തമായ സംസാരം, കാഴ്ച മങ്ങല്‍, ആര്‍ത്തവ ക്രമക്കേടുകള്‍, രക്തസ്രാവം... എന്നിവയൊക്കെ പല രോഗങ്ങളുടെയും മുന്നറിയിപ്പുകളാണെങ്കിലും ഭൂരിഭാഗം ആളുകളും ഇതൊന്നും കാര്യമാക്കാറില്ല. അസുഖങ്ങളും വേദനകളും സാമ്പത്തികപ്രശ്‌നങ്ങളുമെല്ലാം പുരുഷന്മാരെക്കാള്‍ കൂടുതല്‍ പ്രായമായ സ്ത്രീകളെ ബാധിക്കുന്നുണ്ട്. മനസ്സിന്റെ സന്തോഷം സ്വയം കണ്ടെത്തുക പ്രധാനമാണ്. വാര്‍ധക്യം മനോഹരമാക്കാന്‍ നിരവധി മാര്‍ഗങ്ങളുണ്ട്. അവ നേരത്തെ തുടങ്ങണമെന്നുമാത്രം.
ജീവിതശൈലി മാറ്റാം
ജീവിതശൈലിയാണ് പലരോഗങ്ങളുടെയും കാരണം. ശരിയായ ആഹാരരീതിയിലൂടെയും വ്യായാമത്തിലൂടെയും ഇവയില്‍ നിന്ന് രക്ഷനേടാം. എന്നാല്‍ ആരോഗ്യകരമായ ജീവിത രീതി മുന്‍പേ തുടങ്ങണമെന്ന് മാത്രം. പോഷകാഹാരം കഴിക്കുക, അതും വിശക്കുമ്പോള്‍മാത്രം. കൃത്രിമ നിറങ്ങളും അതിമധുരവും മാറ്റിവയ്ക്കാം. ഇടയ്ക്കിടെ ദഹനേന്ദ്രിയങ്ങള്‍ക്കു വിശ്രമമേകാം. ഭാരം ആങകക്ക് അനുസൃതമായി നിലനിര്‍ത്താം. ചിട്ടയായ വ്യായാമം ശീലമാക്കണം. ഒപ്പം കുടുംബ ബന്ധങ്ങളും നല്ല സുഹൃദ്ബന്ധങ്ങളും വളര്‍ത്താന്‍ ശ്രമിക്കണം. നിത്യേനയുള്ള ധ്യാനവും യോഗയും മാനസിക പിരിമുറുക്കം അകറ്റാന്‍ സഹായിക്കും.
രോഗങ്ങള്‍ തടയാം
പ്രായമാകുന്നത് ഒരു രോഗമായി കണക്കാക്കുന്നില്ലെങ്കിലും രോഗങ്ങള്‍ പിടിപെടാന്‍ സാധ്യതയേറെയുള്ള കാലമാണ് ഇത്. പ്രായമാകുന്നതോടെ ശരീരത്തിലെ കോശവിഭജനം സാവധാനത്തിലാകുന്നു. ശരീരത്തിലെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കുറയുന്നു. ചര്‍മത്തില്‍ ചുളിവുകള്‍ വീഴുന്നതെല്ലാം ഇതിനാലാണ്. ഇതുകുറയ്ക്കാനായി വിറ്റാമിന്‍ ഋ, ഉ, ഫോളിക് ആസിഡ്, വിറ്റാമിന്‍ ആ ഇവയെല്ലാം ആവശ്യത്തിന് ശരീരത്തിനു ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. കുറഞ്ഞത് എട്ട് മണിക്കൂര്‍ ഉറങ്ങണം. തമാശ പറയുന്നതും കേള്‍ക്കുന്നതും നല്ലതാണ്.
ഓട്ടോഫാജി
ശരീരകോശങ്ങളെ സ്വയം പുനര്‍നിര്‍മിക്കാന്‍ സഹായിക്കുന്ന രീതിയാണ് ഓട്ടോഫാജി. ഇതിനായി ഉപവാസം എന്ന വഴിയാണ് വിദഗ്ധര്‍ നിര്‍ദേശിക്കുന്നത്. ഒരു ദിവസം രണ്ട് പ്രാവശ്യം മാത്രം ഭക്ഷണം കഴിച്ചാല്‍ മതിയാവും. ഇടവേളകളില്‍ സ്‌നാക്‌സോ ചായയോ കാപ്പിയോ ഇല്ല. വൈകിട്ട് ഭക്ഷണം കഴിച്ചാല്‍ പിന്നെ 16 മണിക്കൂര്‍ കഴിഞ്ഞേ അടുത്ത ഭക്ഷണം കഴിക്കാവൂ. ഇടയില്‍ ഒരു ദിവസം 24 മണിക്കൂര്‍ സമ്പൂര്‍ണ ഉപവാസവും ആകാം. അവരവരുടെ ആരോഗ്യനില അനുസരിച്ച് ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം മാത്രം ഇത് ചെയ്യുക.
അസുഖങ്ങള്‍ മുമ്പേ തുടങ്ങുന്നു
അസുഖങ്ങള്‍ വയസ്സാകുമ്പോഴല്ല വരുന്നത്. അതിന്റെ മുന്നൊരുക്കങ്ങള്‍ ജീവിതശൈലികൊണ്ടു തന്നെ ഇരുപതു മുപ്പതു വര്‍ഷം മുന്നേ തുടങ്ങിയിട്ടുണ്ടാവും. അസുഖം തിരിച്ചറിയുന്നത് വളരെക്കഴിഞ്ഞാകാം. പ്രമേഹം വരുന്നതിന് എത്രയോ മുന്നേ നാം അന്നജ പ്രധാനമായ ഭക്ഷണം കൂടുതല്‍ കഴിക്കാന്‍ തുടങ്ങിയിട്ടുണ്ടാകും. ഭക്ഷണ നിയന്ത്രണത്തിലൂടെയും മറ്റും അത്തരം അസുഖങ്ങളുടെ കടന്നുവരവ് നിയന്ത്രിക്കാനാകും. അവയവങ്ങളില്‍ ആവശ്യത്തിന് ഓക്‌സിജന്‍ എത്താത്തതാണ് രോഗങ്ങള്‍ വരുന്നതിന് മറ്റൊരു കാരണം. ഒരു ദിവസം 10,000 ചുവടുകള്‍ വയ്ക്കണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇത്തരം വ്യായാമങ്ങള്‍ ശ്വസനാരോഗ്യത്തിന് ഉത്തമമാണ്. സ്ഥിരമായി വ്യായാമം ചെയ്യുന്നവരും ധ്യാനം, യോഗ തുടങ്ങിയവ ശീലമാക്കിയവരും ആരോഗ്യകരമായ ഭക്ഷണശീലമുള്ളവരും സാധാരണയാളുകളേക്കാള്‍ കൂടുതല്‍ വര്‍ഷം ജീവിക്കുന്നുവെന്നാണ് പഠനങ്ങള്‍.
കഴിക്കേണ്ട ആഹാരം
അവയവങ്ങളുടെ സുഗമമായ പ്രവര്‍ത്തനത്തിന് സമീകൃതാഹാരം തിരഞ്ഞെടുക്കണം. അന്നജവും പ്രോട്ടീനും എല്ലാ വിറ്റാമിനുകളും മിനറല്‍സും ഫൈബറും ലഭ്യമാക്കുന്ന ഭക്ഷണം. പയറും പരിപ്പും എല്ലാ നിറങ്ങളിലുമുള്ള പച്ചക്കറികളും പഴങ്ങളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. ബ്രൊക്കോളി, കാബേജ്, ചീര, മുരിങ്ങയില, ക്യാരറ്റ്, ബീറ്റ്‌റൂട്ട്, പാവയ്ക്ക, വഴുതനങ്ങ, വെള്ളരി, കുമ്പളങ്ങ, വെണ്ടയ്ക്ക,തക്കാളി, കുരുമുളക്, ഇഞ്ചി, വെളുത്തുള്ളി, പപ്പായ, പേരക്ക, മുന്തിരി, ആപ്പിള്‍, ഓറഞ്ച് എന്നിവയെല്ലാം ഇടവിട്ട് ഭക്ഷണത്തിന്റെ ഭാഗമാക്കാം. കശുവണ്ടി, ആല്‍മണ്ട്, പിസ്താ, വാള്‍നട്‌സ് തുടങ്ങിയവ ഉള്‍പ്പെടുത്താം. മുട്ടയും ഒമേഗ 3 അടങ്ങിയ ചെറു മീനുകളും കഴിക്കാം. റെഡ്മീറ്റ് വല്ലപ്പോഴും മതി. കാരണം പയറിലും മുട്ടയിലുമൊക്കെ പ്രോട്ടീനുണ്ട്. മധുര പാനീയങ്ങളും ബേക്കറി പലഹാരങ്ങളും വേണ്ടെന്നു വയ്ക്കുക. ചായ, കാപ്പി മിതമാക്കാം. ഒപ്പം പഞ്ചസാരചേര്‍ക്കുന്നതും കുറയ്ക്കണം. നാല് ഗ്രാം പഞ്ചസാരയെ ഒരു കപ്പ് കാപ്പിക്ക് വേണ്ടൂ.
ഒരാളെ കണ്ടാല്‍ എത്ര പ്രായം തോന്നും എന്നുള്ളത് പ്രധാനമാണ്. പുറമേ നിങ്ങള്‍ക്കു എത്ര വയസ്സ് തോന്നിക്കുന്നുവോ അതനുസരിച്ചുതന്നെയാണ് ആന്തരിക പ്രായവും. ചര്‍മത്തെയും ആകാരഭംഗിയേയും ശ്രദ്ധിക്കുന്നവര്‍ കൂടുതല്‍ ആരോഗ്യമുള്ളവരായിരിക്കും. പങ്കാളിയുമായുള്ള ആരോഗ്യകരമായ ലൈംഗികബന്ധവും ആയുസ്സുകൂട്ടും.
(കൊച്ചി യൂത്ത്ഫുള്‍ എല്‍ഡേഴ്‌സ് ഓര്‍ഗനൈസേഷന്‍ സ്ഥാപകനാണ് ലേഖകന്‍)
Content Highlights: how can I prepare my body for old age
Published: 27 Oct 2024, 10:30 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented