
താരന്‍ എന്നും ഒരു തലവേദനയാണ്. വെളുത്ത കുഞ്ഞുപൊടികളായ ഇവ ആത്മവിശ്വാസത്തെപ്പോലും തകര്‍ത്തുകളയും. താരന്‍ കാരണമുണ്ടാവുന്ന ചൊറിച്ചിലും മുടി കൊഴിച്ചിലുമെല്ലാം അസ്വസ്ഥത ഉണ്ടാക്കിയേക്കാം. താരന്‍ മാറാന്‍ പല ശ്രമങ്ങളും നടത്തിയിട്ടും ഫലമൊന്നും കാണാത്തവരും നിരവധിയാണ്. തലയോട്ടിയിലെ വരണ്ട ചര്‍മം ശല്‍ക്കങ്ങള്‍ പോലെ അടര്‍ന്നുപോകുന്നതാണ് താരന്‍. തണുപ്പെന്നോ ചൂടെന്നോ വ്യത്യാസമില്ലാതെ താരന്‍ ഉണ്ടാകാം. താരന്‍ പൊളിഞ്ഞിളകി മുഖത്തും കഴുത്തിലും ധരിച്ചിരിക്കുന്ന വസ്ത്രങ്ങളിലുമൊക്കെ വീണു തുടങ്ങുമ്പോഴാണ് പലരും പ്രതിവിധി തേടുന്നത്. മുടിയുടെയും തലയോട്ടിയുടെയും അനാരോഗ്യത്തിന്റെ ലക്ഷണമായ താരനെ അകറ്റാന്‍ ചില വഴികളുണ്ട്.മുടിയില്‍ എണ്ണമെഴുക്കും അഴുക്കും ഇല്ലാതെ സൂക്ഷിക്കുക എന്നതാണ് പ്രധാനം. എന്നാല്‍ മുടി തീരെ വരണ്ടതായിരിക്കുകയുമരുത്. മറ്റുള്ളവരുടെ തോര്‍ത്തും ചീപ്പും ഉപയോഗിക്കുന്നതാണ് താരന്‍ പകരാനുള്ള മറ്റൊരു കാരണം. ഇതൊഴിവാക്കുക. ചില മുന്‍കരുതലുകള്‍ സ്വീകരിച്ചാല്‍ മറ്റുള്ളവര്‍ക്ക് പകരാതെ നോക്കാനുമാവും. അതിനുള്ള എളുപ്പ വഴികള്‍...
ആന്റീഡാന്‍ഡ്രഫ് ഷാംപൂ:
- ആന്റീഡാന്‍ഡ്രഫ് ഷാംപൂ ഉപയോഗിച്ച് മുടി കഴുകുന്നതാണ് ഏറ്റവും വേഗത്തില്‍ താരന്‍ ശമിപ്പിക്കാനുള്ള മാര്‍ഗം. ഷാംപൂവില്‍ പറയുന്ന നിര്‍ദേശങ്ങള്‍ കൃത്യമായി പിന്തുടരുക. പല ചേരുവകളാണ് ഓരോ ഷാംപൂവിലും ഉള്ളത്. ഓരോന്നിന്റെയും ഉപയോഗം പല തരത്തിലാകും. തലയോട്ടിയില്‍ അഞ്ചുമിനിറ്റ് തേച്ചുപിടിപ്പിച്ച് കഴുകിക്കളയേണ്ടതരം ഷാംപൂകളും വിപണിയിലുണ്ട്.
- ദിവസേന സാധാരണ ഷാംപൂ ഉപയോഗിക്കുന്നതിനൊപ്പം ആഴ്ചയില്‍ രണ്ട് ദിവസം ആന്റീഡാന്‍ഡ്രഫ് ഷാംപൂ ഉപയോഗിക്കുന്നതും നല്ലതാണ്.
- തലയോട്ടിയുടെ സ്വഭാവമനുസരിച്ചും താരന്റെ തോതനുസരിച്ചും വേണം ആന്റീഡാന്‍ഡ്രഫ് ഷാംപൂകള്‍ തിരഞ്ഞെടുക്കാന്‍.
- ആന്റീഡാന്‍ഡ്രഫ് ഷാംപൂവിനൊപ്പം സാധാരണ കണ്ടീഷണര്‍ ഉപയോഗിക്കുന്നത് ഷാംപൂവിലെ ഡാന്‍ഡ്രഫിനെ ചെറുക്കുന്ന ഘടകങ്ങളെ നീക്കം ചെയ്യുന്നതിന് ഇടയാക്കും. അതിനാല്‍ കണ്ടീഷണറും ആന്റീഡാന്‍ഡ്രഫ് തന്നെ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക.
- താരന്റെ ശല്യം രൂക്ഷമാവുകയാണെങ്കില്‍ ചര്‍മരോഗ വിദഗ്ധനെ കണ്ട് ചികിത്സ തേടി, വേണ്ട മരുന്നുകള്‍ ഉപയോഗിക്കുന്നതാണ് അഭികാമ്യം.
- മുടി ദിവസേന ഷാംപൂ ചെയ്ത് വൃത്തിയാക്കി സൂക്ഷിക്കുന്നതിനൊപ്പം ആരോഗ്യകരവും സമീകൃതവുമായ ആഹാരം കഴിക്കാനും ശ്രദ്ധിക്കണം.
- മറ്റ് ചര്‍മ പ്രശ്‌നങ്ങള്‍ക്കെന്നപോലെ താരനകറ്റാനും വെള്ളംകുടി ശീലമാക്കേണ്ടത് അനിവാര്യമാണ്.
- ശാരീരികാരോഗ്യവും മാനസികാരോഗ്യവും പരസ്പര പൂരകങ്ങളാണ്. അതുകൊണ്ടുതന്നെ, മാനസിക സമ്മര്‍ദവും ഉത്കണ്ഠയും മുടിയുടെ ആരോഗ്യത്തെയും ബാധിക്കും. ഉത്കണ്ഠ ഉണ്ടാകാതെ ശ്രദ്ധിക്കണം.
- മറ്റെല്ലാ പ്രശ്‌നങ്ങള്‍ക്കും നിദാനമായ ഉറക്കക്കുറവും ഉണ്ടാകാതെ നോക്കണം. ശരിയായ ആഹാരവും വെള്ളവും ഉറക്കവും ഒരുപോലെ അനിവാര്യമാണ്.
- താരന്‍ അകറ്റാന്‍ പ്രകൃതിദത്ത മാര്‍ഗങ്ങളും സ്വീകരിക്കാവുന്നതാണ്.
നാരങ്ങാനീര്
- വെള്ളത്തില്‍ നാരങ്ങാനീര് ചേര്‍ത്ത് കുടിക്കുന്നത് ശരീരത്തിന് ഗുണകരമാണ്. അതുപോലെ മുടിയുടെ ആരോഗ്യത്തിനും താരന്‍ അകറ്റാനും നാരങ്ങ സഹായിക്കും.
- നാരങ്ങാനീര് തലയോട്ടിയില്‍ പുരട്ടി നന്നായി തടവുക. എല്ലായിടത്തും ഇത് എത്തുന്നുണ്ടെന്ന് ഉറപ്പിക്കണം. ഒരു ടേബിള്‍സ്പൂണ്‍ നാരങ്ങാനീര് ഒരു കപ്പ് വെള്ളത്തില്‍ ചേര്‍ത്ത് തലയില്‍ തേച്ച് കഴുകുന്നതും താരനകറ്റാന്‍ നല്ലതാണ്.
വേപ്പില
- ചൊറിച്ചില്‍, ശിരോചര്‍മത്തിലെ ചുവന്ന പാടുകള്‍ എന്നിവയില്‍ നിന്ന് ആര്യവേപ്പ് ആശ്വാസം നല്‍കും. ഇതിലെ ആന്റീബാക്ടീരിയല്‍, ആന്റീഫംഗല്‍ ഗുണങ്ങള്‍ താരന്‍ വളര്‍ച്ചയെ തടയും.
- അല്പം വേപ്പില മിക്‌സിയില്‍ അരച്ചെടുക്കുക. ഒരു ടേബിള്‍സ്പൂണ്‍ തേന്‍ ചേര്‍ത്ത് കട്ടിയുള്ള പേസ്റ്റാക്കി 15-20 മിനിറ്റ് നേരം തലയില്‍ പുരട്ടുക. ശേഷം തണുത്ത വെള്ളത്തില്‍ തലമുടി കഴുകുക. ഇത് താരനകറ്റുന്നതിനൊപ്പം ശിരോചര്‍മത്തെ പോഷിപ്പിക്കുകയും ചെയ്യും.
തൈര്
- എല്ലാത്തരം മുടിയിലും പ്രവര്‍ത്തിക്കുന്ന ഫലപ്രദമായ ഘടകമാണ് തൈര്. തൈരിന്റെ ആന്റി ഇന്‍ഫ്‌ളമേറ്ററി സവിശേഷത ശിരോചര്‍മം തണുപ്പിക്കുന്നു. കൂടാതെ ഇത് ശിരോചര്‍മത്തിന്റെ വരള്‍ച്ചയ്ക്കും ചൊറിച്ചിലിനും ശമനവുമേകും.
- അരക്കപ്പ് തൈര്, തൊലികളഞ്ഞ് നന്നായി അരച്ച പപ്പായയുമായി കലര്‍ത്തി മുടിയില്‍ പുരട്ടി 30 മിനിറ്റിന് ശേഷം കഴുകുക. ഇത് താരന്‍ നിയന്ത്രണത്തിലാക്കാന്‍ സഹായിക്കുന്നതോടൊപ്പം ശിരോചര്‍മം ശുദ്ധീകരിക്കുകയും മുടിയുടെ വളര്‍ച്ച കൂട്ടുകയും ചെയ്യും.
വെളിച്ചെണ്ണ
- ശിരോചര്‍മത്തില്‍ ഉണ്ടാവുന്ന അസ്വസ്ഥതകളും പ്രശ്‌നങ്ങളും അകറ്റാന്‍ വെളിച്ചെണ്ണ ഏറെ ഫലപ്രദമാണ്. ചൊറിച്ചില്‍ അകറ്റി ശിരോചര്‍മത്തിന് ആശ്വാസം നല്‍കും. വെളിച്ചെണ്ണയും നാരങ്ങയും താരന്‍ അകറ്റാനുള്ള മികച്ച പരിഹാരമാര്‍ഗങ്ങളാണ്.
- കുളിക്കുന്നതിന് മുന്‍പ് മൂന്നോ
- നാലോ ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണയും നാരങ്ങാനീരും ചേര്‍ത്ത് ശിരോചര്‍മത്തില്‍ മസാജ് ചെയ്യുക. ഒരു മണിക്കൂറിനുശേഷം ഷാംപൂ ഉപയോഗിച്ച് കഴുകാം.
ഉലുവ
- പ്രോട്ടീന്‍ കൂടുതലായതിനാല്‍ മുടി കൊഴിച്ചില്‍ തടയുന്നതിനും താരനകറ്റുന്നതിനും ഏറെ ഫലപ്രദമാണ് ഉലുവ. മുടിയും ശിരോചര്‍മവും ശക്തിപ്പെടുത്താന്‍ സഹായിക്കുന്ന സപ്ലിമെന്റുകളും ഇവയില്‍ അടങ്ങിയിട്ടുണ്ട്. രോമകൂപങ്ങള്‍ നന്നാക്കി മുടി വളരാനും ഇവ സഹായിക്കുന്നു.
- ഒരു കപ്പ് ഉലുവ ഒരു രാത്രി മുഴുവന്‍ വെള്ളത്തില്‍ മുക്കിവെക്കുക. അടുത്ത ദിവസം രാവിലെ ഇതെടുത്ത് നന്നായി അരച്ച് ഒരു മുട്ടയുടെ മഞ്ഞ ചേര്‍ത്ത് യോജിപ്പിക്കുക. ഈ മിശ്രിതം ശിരോചര്‍മത്തില്‍ പുരട്ടി മസാജ് ചെയ്യാം. ഇത് 30 മിനിറ്റു നേരം വെക്കണം.
- തുടര്‍ന്ന്, ഷാംപൂ പുരട്ടി തല നന്നായി കഴുകി വൃത്തിയാക്കുക.
കറ്റാര്‍ വാഴ
- കറ്റാര്‍വാഴ മുടിയെ മൃദുവും മിനുസമാര്‍ന്നതുമാക്കി മാറ്റുക മാത്രമല്ല, വേരുകളില്‍ നിന്ന് അതിനെ ശക്തിപ്പെടുത്തുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്നു. ഇത് തല തണുപ്പിക്കുന്നു. ഇതിലെ ആന്റീബാക്ടീരിയല്‍, ഫംഗസ് വിരുദ്ധ ഗുണങ്ങള്‍ താരന്‍ തടയുകയും തലയിലെ ചൊറിച്ചില്‍ അകറ്റുകയും ചെയ്യും.
- കറ്റാര്‍ വാഴയില്‍ എ, സി, ഇ തുടങ്ങിയ വിറ്റാമിനുകളും കാല്‍സ്യം, സിങ്ക്, മഗ്‌നീഷ്യം തുടങ്ങിയ ധാതുക്കളും അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ താരനകറ്റാന്‍ കറ്റാര്‍വാഴ മികച്ചതാണ്.
- കറ്റാര്‍ വാഴയിലെ ജെല്‍ എടുക്കുക. ഇത് തലയില്‍ നേരിട്ട് പുരട്ടി 15 മിനിറ്റ് നേരം മസാജ് ചെയ്യുക. 30 മിനിറ്റ് കഴിഞ്ഞ് ഷാംപൂ ഉപയോഗിച്ച് തല കഴുകുക.
ആപ്പിള്‍ സിഡര്‍ വിനഗര്‍
- ആപ്പിള്‍ സിഡര്‍ വിനാഗിരി അണുബാധയുണ്ടാക്കുന്ന സൂക്ഷ്മാണുക്കളെ നശിപ്പിക്കാന്‍ സഹായിക്കുന്നു. അതിനാല്‍ തലയിലെ ചൊറിച്ചില്‍, താരന്‍ എന്നിവ നിയന്ത്രിക്കാന്‍ ഇവ അനുയോജ്യമാണ്. ഇത് മുടിയുടെ പി. എച്ച് മൂല്യവും തുലനം ചെയ്യുന്നു. ഇത് മുടിവേരുകളില്‍ നിന്ന് അവശിഷ്ടങ്ങള്‍ അല്ലെങ്കില്‍ അനാവശ്യ പദാര്‍ഥങ്ങള്‍ നീക്കം ചെയ്യും. മുടി കൊഴിച്ചില്‍ തടയാനും സഹായിക്കും.
- അല്പം ആപ്പിള്‍ സിഡര്‍ വിനാഗിരി തുല്യ അളവ് വെള്ളത്തില്‍ ലയിപ്പിക്കുക. ഇത് മുടി കഴുകുന്നതിന് മുമ്പ് തലയില്‍ പ്രയോഗിക്കുക. കുറഞ്ഞത് 30 മിനിറ്റ് നേരമെങ്കിലും ഇത് തലയിലിടാന്‍ ശ്രദ്ധിക്കണം. അധിക ജലാംശം ലഭിക്കുന്നതിന് ഈ മാസ്‌കില്‍ തേന്‍ തുള്ളി ചേര്‍ക്കാവുന്നതാണ്. മികച്ച ഫലങ്ങള്‍ക്കായി ആഴ്ചയില്‍ രണ്ടുതവണ ഇത് ഉപയോഗിക്കാം.
വാഴപ്പഴം
- വാഴപ്പഴം പ്രധാന ചേരുവയായി നിരവധി ചര്‍മ സംരക്ഷണ ഉത്പന്നങ്ങള്‍ വിപണിയിലുണ്ട്. വരണ്ട ശിരോചര്‍മം വൃത്തിയാക്കാന്‍ സഹായിക്കുന്ന വാഴപ്പഴത്തിന്റെ സ്വാഭാവിക ആന്റീമൈക്രോബിയല്‍ ഗുണങ്ങളാണ് ഇതിന് കാരണം. അവ മുടിയെ പോഷിപ്പിച്ച് വരള്‍ച്ച തടയുന്നു. അതിനാല്‍ വരണ്ട ശിരോചര്‍മം, താരന്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ അകറ്റാനുള്ള മികച്ച പ്രതിവിധിയാണിത്.
- ഒരു വാഴപ്പഴം മിക്‌സിയിലിട്ട് നന്നായി അടിച്ചെടുക്കുക. അതിലേക്ക് രണ്ട് ടേബിള്‍ സ്പൂണ്‍ ഒലിവ് ഓയില്‍ അല്ലെങ്കില്‍ വെളിച്ചെണ്ണ ചേര്‍ത്ത് യോജിപ്പിക്കുക. ഈ മിശ്രിതം തലയില്‍ പുരട്ടി മസാജ് ചെയ്ത് 30 മിനിറ്റിന് ശേഷം, ഇളംചൂടുവെള്ളവും ഷാംപുവും ഉപയോഗിച്ച് തല കഴുകുക.
വെളുത്തുള്ളി
- വെളുത്തുള്ളി ചതച്ച് തലയില്‍ തേക്കുന്നത് താരന്‍ അകറ്റും. ഇതിനൊപ്പം അല്പം തേന്‍ കൂടി ചേര്‍ക്കുന്നത് വെളുത്തുള്ളിയുടെ ഗന്ധം അകറ്റാനും നല്ലതാണ്.
ബേക്കിങ് സോഡ
- തലയോട്ടിയില്‍ അധികമുള്ള എണ്ണമയം അതായത് സെബം നീക്കം ചെയ്യാന്‍ ബേക്കിങ്‌സോഡ സഹായിക്കും. താരന് കാരണമാകുന്ന നാച്വറല്‍ ആന്റീസെപ്റ്റിക് ആണ് ബേക്കിങ്‌സോഡ.
- ബേക്കിങ്‌സോഡയില്‍ രണ്ട് ടീസ്പൂണ്‍ ആപ്പിള്‍ സിഡര്‍ വിനാഗിരി ചേര്‍ത്ത് തലയോട്ടിയില്‍ പുരട്ടുക. ഏതാനും മിനിറ്റ് മസാജ് ചെയ്തശേഷം തണുത്ത വെള്ളത്തില്‍ തല കഴുകുന്നത് താരനകറ്റാന്‍ പ്രയോജനകരമാണ്. ആഴ്ചയില്‍ രണ്ടു തവണ ഇത് ആവര്‍ത്തിക്കുന്നത് ഉത്തമം.
ടീ ട്രീ ഓയില്‍
- ടീ ട്രീ ഓയില്‍ ആന്റീസെപ്റ്റിക്, ആന്റീഫംഗല്‍, ആന്റീബയോട്ടിക് ഗുണങ്ങള്‍ കൊണ്ട് സമ്പന്നമാണ്. ഇത് താരന്‍, വരണ്ട ചര്‍മം എന്നിവ നീക്കം ചെയ്ത് അതിന് കാരണമാകുന്ന ഫംഗസ് ഒഴിവാക്കാന്‍ സഹായിക്കുന്നു.
- വെളിച്ചെണ്ണയിലേക്കോ ഒലിവ് ഓയിലിലേക്കോ അല്പം ടീ ട്രീ ഓയില്‍ ചേര്‍ത്ത് തലയില്‍ മസാജ് ചെയ്യുക. ഇത് പത്ത് മിനിറ്റിനുശേഷം ഇളം ചൂടുവെള്ളത്തില്‍ കഴുകുക.
Content Highlights: Home Remedies to Get Rid of Dandruff Naturally
Published: 11 May 2023, 04:59 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented