കൊതിതോന്നി കഴിച്ചുപോയ ഭക്ഷണമോര്‍ത്ത് കുറ്റംബോധം തോന്നിയിട്ടുണ്ടോ? ചോക്ലേറ്റും വൈനും കഴിച്ചുകഴിഞ്ഞ് 'അയ്യോ! നാളെ മുതല്‍ ഇത് കഴിക്കുകയില്ലെ'ന്നു പറയുന്നവരാണോ നിങ്ങള്‍. എങ്കില്‍ ഇനി ആശങ്ക വേണ്ട. തെല്ലും കുറ്റബോധം തോന്നാതെ തന്നെ ഇഷ്ടമുള്ളതെല്ലാം കഴിക്കാം. നമ്മുടെ ആരോഗ്യത്തിന് അധികം കോട്ടം തട്ടാത്ത ട്രീറ്റുകളായ വൈനുകളും അള്‍ട്രാ പ്രോസസ്ഡ് ഫുഡുകളും ഡയറ്റിലുള്‍പ്പെടുത്താമെന്നാണ് വിദഗ്ധരുടെ നിര്‍ദേശം. എല്ലാ ജങ്ക് ഫുഡുകളും ഒരു പോലെ പ്രശ്‌നക്കാരല്ലെന്നാണ് പഠനങ്ങള്‍ പറയുന്നത്.
ക്രിസ്പുകള്‍
ഉരുളക്കിഴങ്ങുകള്‍ കൊണ്ടുണ്ടാക്കുന്ന ക്രിസ്പ് പാക്കറ്റുകള്‍ ലഘുഭക്ഷണങ്ങളുടെ കാര്യത്തിലത്ര മോശക്കാരനല്ല. ഏവരുടെയും ഇടവേളകളെ രുചികരമാക്കുന്ന ഒരു ഓപ്ഷനാണിത്. ഉരുളക്കിഴങ്ങും ഒലീവ് ഓയിലും ഉപ്പും മാത്രം ചേരുന്ന രുചികരമായ ക്രിസ്പുകള്‍ വിപണിയില്‍ സുലഭമാണ്. ഇത്തരം സ്‌നാക്കുകള്‍ ഒഴിവാക്കുന്നവര്‍ പാക്കറ്റിന്റെ പിന്‍ഭാഗം ശ്രദ്ധിച്ച് വായിച്ച് അവയില്‍ അഡിറ്റീവുകള്‍, ഫ്‌ളേവര്‍ എന്‍ഹാന്‍സറുകള്‍, എമല്‍സിഫയറുകള്‍ എന്നീ രുചികൂട്ടുകള്‍ പരിശോധിച്ച ശേഷം കഴിക്കാവുന്നതാണ്. പലപ്പോഴും പരമ്പരാഗത ക്രിസ്പുകൾ കഴിക്കുന്നത് നല്ലതാണ്.
ഡാര്‍ക്ക് ചോക്ലേറ്റ്
75 ശതമാനമോ അതില്‍ കൂടുതലോ കൊക്കോ അടങ്ങിയ ചോക്ലേറ്റുകളാണ് ഡാര്‍ക്ക് ചോക്ലേറ്റുകള്‍. മറ്റ് ചോക്ലേറ്റുകളെ അപേക്ഷിച്ച് ഇതില്‍ പഞ്ചസാരയുടെ അളവ് കുറവായിരിക്കുമെന്ന് മാത്രമല്ല കുടലിലെ മൈക്രോബയോമിന്റെ വളര്‍ച്ചയ്ക്കും ഇവ സഹായിക്കുന്നു. കൂടാതെ, ഇവയിൽ കാണപ്പെടുന്ന പോളിഫെനോളുകളും ആന്റി ഓക്സിഡന്റുകളും രക്തയോട്ടം മെച്ചപ്പെടുത്തി ഹൃദയത്തെ ആരോഗ്യമുള്ളതാക്കാന്‍ സഹായിക്കുന്നു.
ലൈറ്റ് ലാഗറുകള്‍
ആല്‍ക്കഹോളിന്റെ അളവ് കുറഞ്ഞ ബിയറുകളാണ് ലാഗറുകള്‍. ആല്‍ക്കഹോളിന്റെ അളവ് കൂടുന്തോറും അതില്‍ അടങ്ങിയിരിക്കുന്ന കലോറിയിലും വ്യത്യാസം ഉണ്ടാകും. ഉദാഹരണത്തിന്, ഒരു സ്റ്റാന്റേര്‍ഡ് ലാഗറില്‍ ഒരു പൈന്റില്‍ ഏകദേശം 150 മുതല്‍ 200 കലോറിയോളം അടങ്ങിയിരിക്കുന്നുണ്ട്, എന്നാല്‍ ഒരു ലൈറ്റ് ലാഗറില്‍ 80 മുതല്‍ 100 വരെ കലോറി മാത്രമേ കാണപ്പെടുന്നുള്ളൂ.
വൈന്‍
അസറ്റാല്‍ഡിഹൈഡ് എന്ന വിഷവസ്തുവിന്റെ സാന്നിധ്യമാണ് വൈന്‍ കുടിക്കുമ്പോഴുണ്ടാകുന്ന ഹാങ്ഓവറിനുകാരണം. ഇരുണ്ടതും വിലകുറഞ്ഞതുമായ വൈനുകളിലാണ് ഇവ കൂടുതലായി കാണപ്പെടുന്നത്. ഇക്കാരണത്താലാണ് റെഡ് വൈന്‍ കുടിക്കുമ്പോള്‍ വൈറ്റ് വൈന്‍ കുടിക്കുന്നതിനേക്കാള്‍ പെട്ടെന്ന് ഹാങ്ഓവറുണ്ടാകുന്നത്. എന്നാല്‍ പ്രകൃതിദത്തമായ വൈനുകളില്‍ കുറഞ്ഞ അളവില്‍ മാത്രമേ അഡിറ്റീവുകള്‍ അടങ്ങിയിരിക്കുന്നുള്ളു. ഇവയില്‍ സള്‍ഫൈറ്റുകളുടെയും പഞ്ചസാരയുടെയും അളവ് കുറവാണ്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: learn how to enjoy your favorite treats like chocolate and wine without the guilt
Published: 03 Jul 2025, 11:10 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented