
ശാരീരികക്ഷമത നിലനിര്‍ത്താനായി ഫിറ്റ്‌നസ് സെന്ററുകളെ ആശ്രയിക്കുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. എങ്കിലും ചിലര്‍ക്ക് ഇപ്പോഴും സംശയമാണ്. ജിമ്മില്‍ പോയാല്‍ വളര്‍ച്ച കുറയുമോ, വ്യായാമം നിര്‍ത്തിയാല്‍ തടികൂടുമോ തുടങ്ങി ഒട്ടനവധി ചോദ്യങ്ങള്‍. ഇതിലെല്ലാം എന്തെങ്കിലും സത്യമുണ്ടോ? ഇതുമായി ബന്ധപ്പെട്ട ചില അബദ്ധധാരണകളെ തിരിച്ചറിയാം.
വളര്‍ച്ച മുരടിക്കുമോ?
ഫിറ്റ്‌നസ് കേന്ദ്രങ്ങളില്‍ പരിശീലനത്തിന് വരുന്ന മിക്കവരുടെയും സംശയമാണ്, വളര്‍ച്ച മുരടിക്കുമെന്നത്. ഈ ധാരണ ശരിയല്ല. എങ്കിലും ട്രെയിനിങ്ങിന് വരുന്ന ചെറുപ്പക്കാര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. പന്ത്രണ്ട്-പതിമൂന്ന് വയസ്സുമുതല്‍ ചെറിയതോതിലുള്ള വര്‍ക്ക്ഔട്ടുകള്‍ ആരംഭിക്കാം. കരുത്തിനും വളര്‍ച്ചയ്ക്കും സഹായിക്കുന്ന ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ ഉത്പാദനം തുടങ്ങുന്ന പ്രായമാണിത്.
പുഷ് അപ്, പുള്‍ അപ്, ക്രഞ്ചസ്, ഡിപ്‌സ്, ഓട്ടം തുടങ്ങിയവയാണ് ഈ സമയത്ത് കുട്ടികള്‍ക്ക് യോജിച്ച വ്യായാമങ്ങള്‍. മെഷീന്‍ ഉപയോഗിച്ചുള്ള കാഠിന്യമേറിയ വര്‍ക്ക്ഔട്ടുകള്‍ കുട്ടികള്‍ ചെയ്യരുത്. കാരണം അത്തരം വ്യായാമങ്ങള്‍ ചെയ്യുമ്പോള്‍ ഈ ഹോര്‍മോണ്‍ അസ്വാഭാവികമായി കൂടാനിടയുണ്ട്. ഇത് എല്ലുകളുടെ വളര്‍ച്ചയെ ബാധിച്ചേക്കാം. ഇരുപത്തിയഞ്ചുവയസ്സിന് ശേഷംമാത്രമെ വെയ്റ്റ് ട്രെയ്‌നിങ് പാടുള്ളൂ.
വ്യായാമം രാവിലെ മാത്രം
രാവിലെ വ്യായാമം ചെയ്താല്‍ കൂടുതല്‍ ഫലപ്രദമാകുമെന്നു പറയുന്നതിന് ശാസ്ത്രീയ അടിത്തറയില്ല. ഏതുസമയത്തുവേണമെങ്കിലും വ്യായാമം ചെയ്യാവുന്നതാണ്. എങ്കിലും രാത്രി ഏറെ വൈകി വര്‍ക്ക്ഔട്ട് ചെയ്യാതിരിക്കുന്നതാണ് നല്ലത്.
വര്‍ക്ക്ഔട്ടിനിടയില്‍ വെള്ളംകുടിക്കണോ?
വര്‍ക്ക്ഔട്ട് ചെയ്യുന്നതിനിടയില്‍ തീര്‍ച്ചയായും വെള്ളം കുടിക്കണം. കാരണം വ്യായാമം ചെയ്യുമ്പോള്‍ ശരീരത്തില്‍നിന്ന് ജലം നഷ്ടമാകുന്നുണ്ട്. ഇത് വീണ്ടെടുക്കണമെങ്കില്‍ വര്‍ക്ക്ഔട്ടിനിടയില്‍ വെള്ളംകുടിച്ചേ തീരു. ചെറിയ അളവില്‍ വേണം കുടിക്കാന്‍.
ഫിറ്റായിരിക്കാന്‍ അരിഭക്ഷണം ഒഴിവാക്കണം
തീര്‍ത്തും തെറ്റായ കാര്യമാണിത്. അന്നജം അഥവാ കാര്‍ബോഹൈഡ്രേറ്റ് ശാരീരികപ്രവര്‍ത്തനത്തിന് അത്യാവശ്യമാണ്. അമിതകൊഴുപ്പിന് ഇടയാക്കുന്നു എന്ന കാരണം പറഞ്ഞാണ് പലരും അരിയാഹാരം ഒഴിവാക്കുന്നത്. എന്നാല്‍ കൃത്യമായി പ്ലാന്‍ചെയ്ത് ഇവ കഴിക്കാവുന്നതാണ്. ശരീരം ആക്ടീവായിട്ടുള്ള സമയത്ത് അല്‍പം കഴിക്കാം.
Content Highlights: doubts regarding fitness
Published: 19 Apr 2024, 12:45 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented