പ്രണയം തുടങ്ങുമ്പോള്‍, പ്രണയം തകരുമ്പോള്‍, ചങ്ക് ചങ്ങാതിമാരെ കിട്ടുമ്പോള്‍, ഇഷ്ടതാരത്തിനോട് ആരാധന തോന്നുമ്പോള്‍ തുടങ്ങി ടാറ്റൂ അടിക്കാന്‍ ഓരോരോ കാരണങ്ങളുണ്ടാകും. ശ്രദ്ധിച്ച് ചെയ്യേണ്ട കാര്യമാണ് ടാറ്റൂയിങ്. ഉപയോഗിക്കുന്ന നിറങ്ങള്‍ മുതല്‍ സൂചിവരെയുള്ളവ സുരക്ഷിതമാണെന്ന് ഉറപ്പാക്കിവേണം ശരീരത്തില്‍ മുദ്ര പതിപ്പിക്കാന്‍.

To advertise here,

* ടാറ്റൂ ചെയ്യാനുള്ള മഷിയില്‍ കാഡ്മിയം, നിക്കല്‍ എന്നീ രാസവസ്തുക്കളുണ്ട്. ഇത് ചിലര്‍ക്കെങ്കിലും അലര്‍ജിക് റിയാക്ഷന്‍ ഉണ്ടാക്കാം. * ടാറ്റൂ ചെയ്ത ഭാഗം ചുവന്നുതടിക്കുക, ചൊറിച്ചില്‍ എന്നിവയാകും ലക്ഷണങ്ങള്‍. * ടാറ്റൂ ചെയ്യാന്‍ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ കൃത്യമായി അണുവിമുക്തമാക്കിയിട്ടുണ്ടെന്ന് ഉറപ്പാക്കണം. വിശ്വാസ്യതയുള്ള സെന്ററുകളെ മാത്രം ടാറ്റൂ ചെയ്യാനായി സമീപിക്കണം. * ടാറ്റൂ ചെയ്ത ഭാഗങ്ങള്‍ 24 മണിക്കൂര്‍ നേരത്തേക്ക് ബാന്‍ഡേജ് ചെയ്ത് സൂക്ഷിക്കണം. * ഉണങ്ങുന്നതുവരെ ടാറ്റൂ ചെയ്തഭാഗത്ത് സൂര്യപ്രകാശം ഏല്‍ക്കാതിരിക്കുന്നതാണ് ഉചിതം.   * ടാറ്റൂ ചെയ്യുന്നവര്‍ ഹെപ്പറ്റൈറ്റിസ്‌ ബി കുത്തിവെപ്പ് എടുത്തിട്ടുണ്ടെന്ന് ഉറപ്പാക്കണം.

placeholder
Tattooing
* അലര്‍ജി, പ്രമേഹം, ഹൃദ്രോഗം, എക്‌സിമ, സോറിയാസിസ് എന്നിവയുള്ളവര്‍ ടാറ്റൂ ചെയ്യരുത്. * പ്ലേറ്റ്‌ലറ്റ് സംബന്ധിയായ പ്രശ്‌നമുള്ളവരും ടാറ്റൂ ചെയ്യേണ്ടതില്ല.

ടാറ്റൂ ഒഴിവാക്കാന്‍
* ലേസര്‍ ഉപയോഗിച്ചാണ് ടാറ്റൂ മായ്ക്കാനുള്ള ചികിത്സ ചെയ്യാറുള്ളത്.
* കറുപ്പ്, ബ്രൗണ്‍, ഡാര്‍ക്ക് ബ്ലൂ, പച്ച എന്നീ നിറങ്ങളിലെ ടാറ്റൂ എളുപ്പം നീക്കം ചെയ്യാന്‍ കഴിയും.
* മഞ്ഞ, ഫ്‌ളൂറസന്റ് നിറങ്ങള്‍ എന്നിവ മായ്ക്കാന്‍ സമയമെടുക്കും.
* ലേസര്‍ ചികിത്സയ്ക്ക് മുന്‍പായി ടാറ്റു ചെയ്ത ഭാഗത്ത് മരവിപ്പിക്കാനുള്ള മരുന്ന് പുരട്ടും.
* ചികിത്സ ചെയ്ത് 24 മണിക്കൂര്‍ നേരത്തേക്ക് തടിപ്പ്, ശരീരത്തില്‍ ചുവപ്പ് എന്നിവ കണ്ടേക്കാം.
* ലേസര്‍ ചികിത്സയ്ക്ക് ശേഷം ഏതാണ്ട് രണ്ടാഴ്ചയ്ക്കുള്ളില്‍ ടാറ്റൂ ചെയ്ത ഭാഗത്തെ പൊറ്റ അടര്‍ന്ന് പോകും.
* ചിലര്‍ക്ക് ചൊറിച്ചില്‍ ഒഴിവാക്കാനായി കുറച്ചുദിവസത്തേക്ക് മരുന്ന് നിര്‍ദേശിക്കാറുണ്ട്.