'ധുരന്ധർ' റിലീസായതോടെ അക്ഷയ് ഖന്നയ്ക്ക് ജനപ്രീതിയേറുകയാണ്. അതിനൊപ്പം അദ്ദേഹത്തിന്റെ സ്വകാര്യജീവിതവും ജീവിതശൈലികളുമെല്ലാം ചർച്ചയാവുകയും ചെയ്യുന്നു. മുമ്പൊരു അഭിമുഖത്തിൽ തന്റെ ഭക്ഷണരീതികളെക്കുറിച്ച് അദ്ദേഹം സംസാരിച്ചിരുന്നു. ആ അഭിമുഖം വീണ്ടുമിപ്പോൾ വൈറലാവുകയാണ്. കർശനമായ ഭക്ഷണക്രമം പാലിക്കുന്നില്ലെന്നും പകരം സന്തുലിതവും ആസ്വാദ്യകരവുമായ ജീവിതശൈലിയാണ് ഇഷ്ടപ്പെടുന്നതെന്നും താരം തുറന്നുപറയുന്നു.
താനൊരിക്കലും പ്രഭാതഭക്ഷണം കഴിക്കാറില്ലെന്ന് അക്ഷയ് വെളിപ്പെടുത്തുന്നു. ''പ്രഭാതഭക്ഷണം ഞാൻ പൂർണ്ണമായും ഒഴിവാക്കും. എനിക്ക് ഓർമയുള്ള കാലം മുതൽ പ്രഭാതഭക്ഷണം കഴിച്ചിട്ടില്ല. നേരെ ഉച്ചഭക്ഷണത്തിലേക്കാണ് കടക്കുന്നത്. പിന്നെ രാത്രിയിലെ ഭക്ഷണവും. അതിനിടയിൽ ലഘുഭക്ഷണങ്ങളൊന്നും തന്നെ കഴിക്കാറില്ല, ഒരു ബിസ്‌കറ്റോ സാൻഡ്വിച്ചോ പോലും. വൈകുന്നേരം ഒരു കപ്പ് ചായ മാത്രം കുടിക്കും''.
വീട്ടിൽ പാകം ചെയ്യുന്ന ഭക്ഷണം മാത്രമേ താൻ കൂടുതലും കഴിക്കാറുള്ളൂവെന്നും അദ്ദേഹം പറയുന്നു. ''വീട്ടിലെ ഭക്ഷണം പോഷകങ്ങൾ അടങ്ങിയതായിരിക്കും. സാധാരണയായി ഉച്ചഭക്ഷണത്തിൽ ദാലും (പരിപ്പ്) ഏതെങ്കിലുമൊരു പച്ചക്കറിയും ചോറുമായിരിക്കും. അതിനൊപ്പം ചിക്കനോ മീനോ അല്ലെങ്കിൽ മറ്റേതെങ്കിലുമൊരു നോൺ വെജ് വിഭവം. അത്താഴത്തിന് റോട്ടിയും ഒരു പച്ചക്കറി വിഭവവും ഒരു ചിക്കൻ വിഭവവുമായിരിക്കും. ഇതാണ് പ്രധാനമായും എന്റെ ഭക്ഷണശീലങ്ങൾ'', ലഘുവായ എളുപ്പം ദഹിക്കുന്ന ഭക്ഷണമാണ് അക്ഷയ് കഴിക്കാൻ ഇഷ്ടപ്പെടുന്നത്.
എന്നാൽ മദ്യം പൂർണമായും ഉപേക്ഷിക്കുന്നതിൽ അക്ഷയ് വിശ്വസിക്കുന്നില്ല. ''ഇടയ്‌ക്കൊക്കെ മദ്യപിക്കും. പിന്നെ ഒരുകാരണവശാലും എനിക്കൊഴിവാക്കാൻ പറ്റാത്തൊരു കാര്യമുണ്ട്, അതാണ് മധുരപലഹാരങ്ങൾ. കേക്കാണ് എനിക്കേറ്റവും ഇഷ്ടപ്പെട്ടത്. മധുരമുള്ളതെന്തും ഞാൻ കഴിക്കും'', ഷൂട്ടിങ് ഉള്ളപ്പോഴും ഇല്ലാത്തപ്പോഴുമെല്ലാം ഇതാണ് അക്ഷയ് ഖന്നയുടെ ഭക്ഷണശീലങ്ങൾ. അതിനൊപ്പം കൃത്യമായ വിശ്രമത്തിന്റെ ആവശ്യകതയും അക്ഷയ് ഊന്നിപ്പറയുന്നു. എല്ലാ ദിവസവും 10 മണിക്കൂറാണ് താരം ഉറങ്ങുന്നത്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Discover Akshaye Khanna`s unique eating habits: he skips breakfast, enjoys an evening tea, and has a sweet tooth for cakes
Published: 09 Jan 2026, 10:48 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented