ശരീരഭാരം കുറയ്ക്കാൻ പലവിധം ട്രൻഡുകളാണ് സോഷ്യൽ മീഡിയയിൽ. ഇന്റർമിറ്റന്റ് ഫാസ്റ്റിങ് മുതൽ കാർണിവോർ ഡയറ്റ് വരെ, ശരീരഭാരം കുറയുമെന്ന പ്രതീക്ഷയിൽ ആളുകൾ പലതും പരീക്ഷിച്ചു നോക്കാറുണ്ട്. അടുത്തിടെ ചൈനയിൽ പ്രചാരം നേടുന്ന ഒരു ഭാരം കുറയ്ക്കൽ ട്രെൻഡ് അൽപം ഞെട്ടിക്കുന്നതു തന്നെയാണ്. ഭാരം കുറയ്ക്കാൻ വേണ്ടി ആളുകൾ ‘പ്ലാസ്റ്റിക് കഴിക്കുന്ന’താണ് ആ ട്രൻഡ് (cling wrap diet).
കേൾക്കുമ്പോൾ വിചിത്രമായി തോന്നാമെങ്കിലും വളരെവേഗം ആളുകൾക്കിടയിൽ ഇത് പ്രചാരം നേടിയിട്ടുണ്ട്. അപകടകരമായ ഈ പ്ലാസ്റ്റിക് ഡയറ്റിനെ അനുകരിച്ച് ഒട്ടേറെപ്പേരാണ് വീഡിയോകൾ പങ്കിടുന്നത്.
ആദ്യം വായിൽ ഒരു നേർത്ത പ്ലാസ്റ്റിക് കഷ്ണം വെക്കുന്നു, ശേഷം ഭക്ഷണം അതിന്റെ മേൽ വെച്ച് പ്ലാസ്റ്റിക്കുകൊണ്ട് കവർ ചെയ്ത് ചവയ്ക്കുന്നതാണ് രീതി. കുറച്ചുനേരം വായിൽ വെച്ച് ചവച്ചശേഷം വിഴുങ്ങുന്നതിന് പകരം പ്ലാസ്റ്റിക്കിനൊപ്പം ഭക്ഷണവും പുറത്തെടുത്തുകളയുന്നു. ഭക്ഷണം അകത്തെത്താതെ തന്നെ വയറുനിറഞ്ഞതായി ശരീരത്തെ തോന്നിപ്പിക്കുകയാണ് ഇതിലെ ആശയം.
എന്നാൽ ഭാരം കുറയ്ക്കുന്നതിന്റെ പേരിൽ, ശരീരത്തിന് ആവശ്യമായ പോഷകങ്ങൾക്ക് പകരം മൈക്രോപ്ലാസ്റ്റിക്കുകൾ മനഃപൂർവ്വം ശരീരത്തിലേക്ക് കടത്തിവിടുന്നതിന് തുല്യമാണ് ഈ രീതി.
ശരീരത്തിനും മനസ്സിനും ഇത് ഗുരുതരമായ ദോഷമുണ്ടാക്കും. പ്ലാസ്റ്റിക് റാപ്പുകളിലൂടെ ഭക്ഷണം ചവയ്ക്കുന്നത് ശരീരത്തിൽ മൈക്രോപ്ലാസ്റ്റിക്കുകളെത്തുന്നതിനു പുറമെ, ഉമിനീരുമായി കലരാൻ സാധ്യതയുള്ള ഹാനികരമായ രാസവസ്തുക്കളുണ്ടാവാനും കാരണമാകും. ശ്വാസംമുട്ടൽ അല്ലെങ്കിൽ ജീവഹാനി വരെ സംഭവിക്കാനുള്ള അപകടസാധ്യതയുമുണ്ട്.
ഏറ്റവും പ്രധാനമായി, ഇത് യഥാർത്ഥ വിശപ്പിനെ പരിഹരിക്കുന്നുമില്ല. വയറു ഭക്ഷണം സ്വീകരിക്കുകയും ദഹിപ്പിക്കുകയും ചെയ്യുമ്പോഴേ ഒരാൾക്ക് യഥാർത്ഥ സംതൃപ്തി ലഭിക്കുകയുള്ളൂ. ചവയ്ക്കുന്നത് താത്കാലിക സംതൃപ്തി നൽകിയേക്കാം, എന്നാൽ വിശപ്പ് ഉടൻ തന്നെ തിരിച്ചെത്തുകയും ചെയ്യും.
ശരീരത്തിന് നന്നായി പ്രവർത്തിക്കാൻ ആവശ്യമായ പ്രോട്ടീൻ, വിറ്റാമിനുകൾ, നാരുകൾ, ഊർജ്ജം എന്നിവ നഷ്ടപ്പെടുകയും കാലക്രമേണ, ഇത് ശരീരത്തെ ദുർബലപ്പെടുത്തുകയും മൊത്തത്തിലുള്ള ആരോഗ്യം കുറയ്ക്കുകയും ചെയ്യും. ഭക്ഷണം കഴിക്കാനുള്ള തോന്നലും ഇത് ഇല്ലാതാക്കിയേക്കും. ശരീരത്തിന് പോഷകാഹാരം ലഭിക്കാതെ വരുമ്പോൾ, നിങ്ങളുടെ മാനസികനിലയെയും ഇത് ബാധിക്കാം. അസ്വസ്ഥത, വിഷാദം, ക്ഷീണം, ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട് എന്നിവയിലേക്ക് ഇത് നയിക്കും. ഭക്ഷണം സമീകൃതമായ രീതിയിൽ കഴിക്കുന്നതാണ് ആരോഗ്യകരമെന്ന് എപ്പോഴും ഓർമവേണം.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: The plastic-eating trend involves chewing food through plastic to trick the brain into satiety., Expert nutritionists warn this causes nutrient deficiency, muscle loss, and metabolic damage., Ingesting microplastics and chemicals from plastic wraps poses severe health risks., The practice negatively impacts mental health, potentially leading to disordered eating., Sustainable weight loss requires balanced nutrition, not restrictive or toxic hacks.
Published: 03 May 2026, 04:32 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented