ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ വന്ധ്യതാ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാകുമോ.. പറ്റുമെന്ന കണ്ടെത്തലിലാണ് കൊളമ്പിയ യൂണിവേഴ്‌സിറ്റി ഫെര്‍ട്ടിലിറ്റി സെന്ററിലെ ഡോക്ടര്‍മാര്‍. 19 വര്‍ഷമായി കുട്ടികളില്ലാതെ ദുഖിച്ചിരുന്ന ദമ്പതികള്‍ക്കാണ് എ.ഐ.സഹായത്തോടെ ഗര്‍ഭധാരണത്തിനുള്ള വഴികള്‍ തെളിഞ്ഞത്. കൊളമ്പിയ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ വികസിപ്പിച്ചെടുത്ത എ.ഐ അധിഷ്ഠിതമായ സ്റ്റാര്‍ ( Sperm Tracking and Recovery) എന്ന മാര്‍ഗത്തിലൂടെയാണ് ഇത് സാധിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. 15 ഐ.വി.എഫ് ശ്രമങ്ങള്‍ പരാജയപ്പെട്ട ആ ദമ്പതികള്‍ക്ക് ഹൃദയം നിറയ്ക്കുന്ന നിമിഷങ്ങളാണ് ഇത്.
പുരുഷന്മാരില്‍ വന്ധ്യതയ്ക്ക് കാരണമാകുന്ന അസൂസ്‌പെര്‍മിയ (azoospermia) എന്ന അവസ്ഥയിലായിരുന്നു ദമ്പതികള്‍. പുരുഷനില്‍ സ്ഖലനം സംഭവിക്കുമ്പോള്‍ ശുക്ലത്തില്‍ ബീജമില്ലാതിരിക്കുന്ന അവസ്ഥയാണ് ഇത്. സാധാരണരീതിയിലുള്ള ഗര്‍ഭധാരണത്തിന് ഈ അവസ്ഥയിലുള്ളവര്‍ക്ക് സാധിക്കില്ല. എന്നാല്‍ ഗര്‍ഭധാരണത്തിനുള്ള മറ്റ് ശാസ്ത്രീയമായ മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചാല്‍ ഈ അവസ്ഥ പരിഹരിക്കാനാവും. ലോകത്തുള്ള 10 ശതമാനം പുരുഷ വന്ധ്യതാ പ്രശ്‌നങ്ങളും അസൂസ്‌പെര്‍മിയ മൂലമാണെന്ന് പഠനങ്ങള്‍ പറയുന്നു.
കൊളമ്പിയ യൂണിവേഴ്‌സിറ്റിയുടെ സ്റ്റാര്‍ സിസ്റ്റത്തില്‍ ഏറ്റവും ശക്തമായ ഇമേജിങ് ടെക്‌നോളജിയാണ് ഉപയോഗിച്ചിരിക്കുന്നത്. ഇതിലൂടെ എ.ഐ. സാങ്കേതികവിദ്യ ഉപയോഗിച്ച് ശുക്ലം സൂക്ഷ്മമായി സ്‌കാന്‍ ചെയ്ത് ഏതെങ്കിലുമൊരു ബീജമെങ്കിലുമുണ്ടോ എന്ന് കണ്ടെത്തുകയാണ് ചെയ്യുന്നത്. ഇതിനായി ഒരു മണിക്കൂറില്‍ എട്ട് മില്യണ്‍ ഇമേജസ് പകര്‍ത്തുന്നു. ഇവ ഐ.ഐ സാങ്കേതികവിദ്യയിലൂടെ നിരീക്ഷിച്ച് അതിലുള്ള ബീജത്തെ കണ്ടെത്തി, ആ ബീജത്തെ ഗര്‍ഭധാരണത്തിനായി ഉപയോഗിക്കുന്നു.
ഇതൊരു വലിയ കണ്ടെത്തലായാണ് ശാസ്ത്രലോകം വിശേഷിപ്പിക്കുന്നത്. ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകളെ വലിയ ദുഖത്തിലാഴ്ത്തുന്ന ഒന്നാണ് വന്ധ്യത. ഇതിന്റെ പരിഹാരത്തിനായി എ.ഐ സാങ്കേതികവിദ്യയെ കൂടുതല്‍ പ്രയോജനപ്പെടുത്താനുള്ള ആലോചനയിലാണ് ശാസ്ത്രലോകം.
Content Highlights: Columbia University uses AI to help infertile couples conceive after 19 years.
Published: 13 Jun 2025, 10:42 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented