
മൾട്ടിപ്പിൾ ഹെെപ്പോഡോണ്ടിയ ഉള്ള വ്യക്തിയുടെ എക്സ്-റെ/ ഇൻസ്റ്റഗ്രാം(jerryscience)
മനുഷ്യശരീരം പലപ്പോഴും അദ്ഭുതങ്ങൾ കാണിക്കാറുണ്ട്. ജനിക്കുമ്പോൾ തന്നെ ആറുവിരലും മൂന്ന് കിഡ്നിയും ഉള്ളവരുണ്ട്. എന്നാൽ വായിൽ 32 പല്ലുകൾക്കുപകരം 526 പല്ലുകൾ ഉണ്ടായാലോ? ആ അവസ്ഥയെക്കുറിച്ചൊന്ന് ഓർത്തുനോക്കൂ, ഞെരുങ്ങി ഇരിക്കുന്ന പല്ലുകളെക്കുറിച്ച് ആലോചിക്കാൻ പോലും കഴിയുന്നില്ലല്ലേ! എന്നാൽ അങ്ങനെയൊരു അവസ്ഥയുണ്ട്. അതാണ് മൾട്ടിപ്പിൾ ഹെെപ്പോഡോണ്ടിയ.
ചെന്നെെയിൽ താടിയെല്ലിന് വേദനയുമായെത്തിയ ഏഴുവയസ്സുകാരന്‍റെ എക്സ്-റെയിൽ 526 പല്ലുകൾ കണ്ടെത്തിയതും ബ്രസീലുകാരിയായ 11 വയസുകാരിയുടെ വായിൽ 81 പല്ലുകൾ ഉണ്ടായെന്ന വാർത്തയുമെല്ലാം വെെദ്യശാസ്ത്രരംഗത്തെ തന്നെ ഞെട്ടിക്കുന്നതായിരുന്നു.
ദന്തപരിശോധനയ്ക്കിടെ പെൺകുട്ടിയുടെ എക്സ്-റേ പരിശോധനയിലാണ് ബ്രസീലിലെ മിനാസ് ജെറൈസിലുള്ള ഫെഡറൽ യൂണിവേഴ്സിറ്റി ഓഫ് ജ്യൂസ് ഡി ഫോറയിലെ ഗവേഷക സംഘം ഇത് കണ്ടെത്തിയത്. ഈ അവസ്ഥയെക്കുറിച്ച് അമേരിക്കൻ ജേർണൽ ഓഫ് ഓർത്തോഡോണ്ടിക്‌സ് ആന്റ് ഡെന്റോഫേഷ്യൽ ഓർത്തോപീഡിക്‌സിൽ വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്.
എന്താണ് മൾട്ടിപ്പിൾ ഹെെപ്പോഡോണ്ടിയ
സൂപ്പർ ന്യൂമററി പല്ലുകൾ അതായത് അധിക പല്ലുകളുണ്ടാവുക എന്ന അവസ്ഥയാണിത്. പല്ലുകളുടെ എണ്ണം സാധാരണയേക്കാൾ കൂടുതലായി ഉണ്ടാകുന്ന അപൂർവ്വ ദന്തവൈകല്യമാണ് മൾട്ടിപ്പിൾ ഹൈപ്പർഡോണ്ടിയ. മനുഷ്യനിൽ 32 പല്ലുകളാണുള്ളത്, എന്നാൽ ഹൈപ്പർഡോണ്ടിയ ഉള്ളവരിൽ ഡസൺ കണക്കിന് പല്ലുകൾ ഉണ്ടാകുന്നുണ്ട്.
സാധാരണ ഹെെപ്പോഡോണ്ടിയ കാണപ്പെടുന്നവരിൽ ഒന്നോ രണ്ടോ അധിക പല്ലുകൾ മാത്രമേ ഉണ്ടാകാറുളളൂ. എന്നാൽ മൾട്ടിപ്പിൾ ഹൈപ്പർ ഡോണ്ടിയയിൽ വായുടെ ഒരു വശത്തോ ഇരുവശങ്ങളിലോ ഒറ്റയ്‌ക്കോ കൂട്ടമായോ പല്ലുകൾ വളരുന്നു. ശസ്ത്രക്രിയ മാത്രമാണ് ഇതിനുള്ള ഏക പരിഹാരം.
അധികപ്പല്ലുകൾ മോണയിൽ ആഴത്തിൽ പതിഞ്ഞിരിക്കാം, അല്ലെങ്കിൽ സാധാരണ പല്ലുകൾക്ക് സമാനമായ രൂപത്തിലായിരിക്കാം.ഇത്തരം പല്ലുകൾ ചിലപ്പോഴെല്ലാം പുറമെ പ്രകടമാകില്ല. ഇവ കൃത്യമായി വേർതിരിച്ചറിയുന്നത് ബുദ്ധിമുട്ടാണ്. മാത്രമല്ല, അശാസ്ത്രീയമായ രീതിയിൽ ഈ പല്ലുകൾ നീക്കം ചെയ്താലും താടിയെല്ലിന് കേടുപാടുകൾ സംഭവിക്കാനുള്ള സാധ്യതയുണ്ട്.
എന്നാൽ പല്ലിൻറെ എണ്ണം മൂലം ഗിന്നസ് റെക്കോഡ് ലഭിച്ചവരും ഇക്കൂട്ടത്തിലുണ്ട്. 38 പല്ലുകളുള്ള കൽപ്പന ബാലൻ എന്ന യുവതി തന്റെ 26-ാം വയസ്സിൽ, ഏറ്റവും കൂടുതൽ പല്ലുകളുള്ള വനിത എന്ന ഗിന്നസ് റെക്കോഡ് കരസ്ഥമാക്കിയിട്ടുണ്ട്. പുരുഷന്മാരുടെ വിഭാഗത്തിലെ ഈ റെക്കോർഡ് 41 പല്ലുകളുള്ള കാനഡക്കാരനായ ഇവാനോ മെലോണിന്റെ പേരിലാണ്.
(പൊതുവായ നിർദ്ദേശങ്ങളാണിവ, കൂടുതൽ വിവരങ്ങൾക്ക് ആരോഗ്യവിദഗ്ധരുമായി ബന്ധപ്പെടുക.)
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: Discover multiple teeth due to a rare condition called multiple hyperdontia and learn about this medical anomaly and its treatment.
Published: 23 Oct 2025, 04:25 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented