
മഴക്കാലം പനിക്കാലമാണ്. പലതരത്തിലുള്ള പകര്‍ച്ച പനികളും പിടിപെടുന്ന സമയമാണിത്. ഈ പനികളില്‍ പലതും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കാറുമുണ്ട്. സ്വയം ചികിത്സിക്കാതെ, ആശങ്കയും പരിഭ്രാന്തിയുമകറ്റി ഡോക്ടറുടെ വിദഗ്ധ ചികിത്സ തേടുക എന്നതാണ് മുഖ്യം. പനിയെ പ്രതിരോധിക്കാന്‍ ആയുര്‍വേദം നിര്‍ദേശിക്കുന്ന ചില പൊടിക്കൈകളിതാ...
1) മുത്തങ്ങ കിഴങ്ങ്, പര്‍പ്പടക പുല്ല്, കൊത്തമ്പാലരി, അമൃത് ഇവ കൊണ്ടുള്ള കഷായം കുടിച്ചാല്‍ പനിക്ക് ആശ്വാസം ലഭിക്കും.
2) ഓറഞ്ച് നീരില്‍ ഗ്ലുക്കോസ് ചേര്‍ത്ത് കഴിക്കുന്നതും നല്ലതാണ്.
3) ആപ്പിള്‍ കഷ്ണങ്ങള്‍ തിളച്ച വെള്ളത്തിലിട്ട് പിഴിഞ്ഞ് അരിച്ചു കുടിക്കുക.
4) പനി കൂടി മോഹാലസ്യം അനുഭവപ്പെട്ടാല്‍ ചെന്നിനായകം പൊടിച്ച് പച്ചകര്‍പ്പൂരവും ചേര്‍ത്ത് കിഴികെട്ടി മുലപ്പാലില്‍ മുക്കി നെറുകയില്‍ ഉരസുക.
5) പനിയുള്ളപ്പോള്‍ കട്ടിയുള്ള ആഹാരം കഴിക്കുന്നത് ഒഴിവാക്കുക. വിശപ്പുണ്ടാകുന്നത് വരെ ദ്രാവകരൂപത്തിലുള്ള ഭക്ഷണം മാത്രം കുടിക്കാം.
6) കുരുമുളക് നെയ്യില്‍ വറുത്തുപൊടിച്ച് ശര്‍ക്കര ചേര്‍ത്തിളക്കി സൂക്ഷിച്ച് അഞ്ച് ഗ്രാം വീതം പലവട്ടം കഴിക്കുക.
7) വെളിച്ചെണ്ണയില്‍ കര്‍പ്പൂരം ചാലിച്ച് കുഴുമ്പ് രൂപത്തിലാക്കി നെഞ്ചില്‍ പുരട്ടുന്നത് നല്ലതാണ്. കഫത്തിനും ചുമയ്ക്കും ശമനം നല്‍കും.
8) തുളസിയില നീരില്‍ കല്‍ക്കണ്ടം ചേര്‍ത്ത് കഴിക്കുന്നത് ഉത്തമമാണ്.
9) പേരയില, ഇഞ്ചിപുല്ല്, പനികൂര്‍ക്കയില, മല്ലി, ചുക്ക്, കുരുമുളക്, തുളസിയില എന്നിവയിട്ട് തിളപ്പിച്ച വെള്ളം ശര്‍ക്കര ചേര്‍ത്ത് കുടിക്കാം.
10) കുമ്പളങ്ങ നീരോ, വാഴപ്പിണ്ടി നീരോ സമം വെള്ളം ചേര്‍ത്ത് വെറുംവയറ്റില്‍ കുടിക്കുന്നതും നല്ലതാണ്.
Also Read
ഡോ. അഞ്ജു ജി,
എംഡി (ആയുര്‍വേദം) സി.എം.ഒ & സി.ഇ.ഒ ശ്രീരാജ് ആയുര്‍വേദ നഴ്‌സിങ് ഹോം
കോഴിക്കോട്
Content Highlights: ayurvedic remedy from rainy pandemic
Published: 24 Jun 2023, 09:29 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented