പഴം വൈന്‍
പാളയംകോടന്‍ പഴം ഒരു കിലോ
പഞ്ചസാര 300 ഗ്രാം
ഡ്രൈ ഈസ്റ്റ് രണ്ട് ടീസ്പൂണ്‍
നാരങ്ങാനീര് ഒരെണ്ണത്തിന്റെ
മുന്തിരി അര കപ്പ്
കറുവപ്പട്ട അഞ്ച് കഷ്ണം
ഗ്രാമ്പു നാല്
തിളപ്പിച്ചാറിയ വെള്ളം രണ്ട് ലിറ്റര്‍
പഴം ചെറുതായി മുറിച്ച് ഭരണിയിലിടുക. പഞ്ചസാര, ഡ്രൈ ഈസ്റ്റ്, നാരങ്ങാനീര്, മുന്തിരി, കറുവപ്പട്ട, ഗ്രാമ്പു എന്നിവ ചേര്‍ക്കുക. വെള്ളമൊഴിക്കുക. തവി കൊണ്ട് നന്നായി ഇളക്കുക. ഭരണി മൂടിക്കെട്ടി ആറ് ദിവസം വെക്കണം. എന്നും തവി കൊണ്ട് ഇളക്കിക്കൊടുക്കുക. ഏഴാം ദിവസം വൈന്‍ അരിച്ചെടുക്കാം. തണുപ്പിച്ച് ഉപയോഗിക്കാം.
റംബുട്ടാന്‍ വൈന്‍
റംബുട്ടാന്‍ 25 എണ്ണം
പഞ്ചസാര കാല്‍ കിലോ
തിളച്ച വെള്ളം ഒരു ലിറ്റര്‍
യീസ്റ്റ് ഒരു ടീസ്പൂണ്‍
മുട്ട ഒന്ന്
സൂചിഗോതമ്പ് ഒരു പിടി
കറുവാപ്പട്ട രണ്ട് ഇഞ്ച് കഷ്ണം
പഴുത്ത റംബുട്ടാന്‍ തൊണ്ട് കളഞ്ഞ് കുരുവോടുകൂടി ഭരണിയിലിടുക. പഞ്ചസാരയും വെള്ളവും ചേര്‍ത്തിളക്കുക. യീസ്റ്റ് ചെറുചൂടുവെള്ളത്തില്‍ കലക്കിയത്, ഗ്രാമ്പു-കറുവാപ്പട്ട പൊടിച്ചത്, സൂചിഗോതമ്പ് എന്നിവ ചേര്‍ത്ത് നന്നായി ഇളക്കുക. മുട്ടയുടെ വെള്ള അടിച്ച് പതപ്പിച്ചതും ചേര്‍ത്ത,് ഭരണി കെട്ടി ഒരു മരപ്പലകയില്‍ വെക്കുക. ഓരോ ദിവസം കൂടുമ്പോള്‍ മരത്തവി കൊണ്ട് ഇളക്കണം. അഞ്ചുദിവസത്തിന് ശേഷം വൈന്‍ അരിച്ചെടുത്ത് ഉപയോഗിക്കാം.
മാങ്ങ വൈന്‍
മാമ്പഴം അര കിലോ
പഞ്ചസാര അര കിലോ
ഗോതമ്പ് 25 ഗ്രാം
യീസ്റ്റ് അര ടീസ്പൂണ്‍
മുട്ടവെള്ള ഒന്ന്
മാമ്പഴം തൊലി ചെത്തി ചെറുതായി അരിയുക. നികക്കെ വെള്ളവും പഞ്ചസാരയും ചേര്‍ത്ത് തിളപ്പിക്കുക. തിളച്ചാല്‍ വാങ്ങി തണുക്കാന്‍ വെക്കണം. ഗോതമ്പ് ചതച്ചെടുക്കുക. തണുത്ത മാമ്പഴക്കൂട്ട് ഭരണിയിലിടുക. മീതെ ചതച്ച ഗോതമ്പ്, യീസ്റ്റ്, മുട്ടവെള്ള എന്നിവ ചേര്‍ത്ത് അടപ്പിടുക. എന്നും ഉണങ്ങിയ തവി കൊണ്ട് ഇളക്കിക്കൊടുക്കണം. ഏഴാം ദിവസം വൈന്‍ അരിച്ചെടുത്ത് ഉപയോഗിക്കാം.
ഞാവല്‍ വൈന്‍
ഞാവല്‍ കാല്‍ കിലോ
പഞ്ചസാര കാല്‍ കിലോ
വെള്ളം കാല്‍ ലിറ്റര്‍
ഗ്രാമ്പു കുറച്ച്
കറുവാപ്പട്ട കുറച്ച്
ഏലക്ക കുറച്ച്
ഞാവല്‍ പഴം കഴുകിയെടുക്കുക. അരിപ്പപ്പാത്രത്തില്‍വെച്ച് ജലാംശം പൂര്‍ണമായും നീങ്ങി എന്ന് ഉറപ്പുവരുത്തുക. ഞാവല്‍ ഭരണിയിലാക്കിയശേഷം തിളപ്പിച്ച് ആറിച്ച വെള്ളം ഒഴിക്കുക. കറുവാപ്പട്ട, ഗ്രാമ്പു, ഏലക്ക എന്നിവ പൊടിച്ചതും പഞ്ചസാരയും ചേര്‍ക്കുക. ഭരണി വായു കടക്കാത്ത വിധം കെട്ടി വെക്കുക. ആറുദിവസത്തിനുശേഷം അരിച്ചെടുത്ത് ഉപയോഗിക്കാം.
പൈനാപ്പിള്‍ വൈന്‍
പൈനാപ്പിള്‍ അര കിലോ
വെള്ളം അഞ്ച് കപ്പ്
ഗ്രാമ്പു നാല്
പഞ്ചസാര അര കിലോ
കറുവാപ്പട്ട അര ടീസ്പൂണ്‍
ചുക്ക് പൊടി അര ടീസ്പൂണ്‍
യീസ്റ്റ് അര ടീസ്പൂണ്‍
പൈനാപ്പിള്‍ തൊലിയോട് കൂടി കഷ്ണങ്ങളാക്കിയത്, വെള്ളം, ഗ്രാമ്പു, പഞ്ചസാര, കറുവാപ്പട്ട, ചുക്കുപൊടി എന്നീ ചേരുവകള്‍ യോജിപ്പിച്ച് നന്നായി ഇളക്കി 15 മിനുട്ട് തിളപ്പിക്കുക. തണുത്തശേഷം, യീസ്റ്റ് ചേര്‍ത്ത് ഭരണിയിലാക്കി കെട്ടിവെക്കുക. ഏഴാമത്തെ ദിവസം അരിച്ചെടുത്ത് ഉപയോഗിക്കാം.
ചെറിയ അളവിലുണ്ടാക്കി പരീക്ഷിക്കാം
- ആദ്യമായി വൈനുണ്ടാക്കുമ്പോള്‍ കുറച്ച് പഴങ്ങള്‍ കൊണ്ട് ചെറിയ അളവിലുണ്ടാക്കി ഒന്ന് പരീക്ഷിക്കാം. ഫലപ്രദമാവുന്നെങ്കില്‍ വലിയ അളവിലുണ്ടാക്കാം.
- അതാത് കാലത്ത് സമൃദ്ധമായുണ്ടാകുന്ന പഴങ്ങളാണ് വൈനിന് നല്ലത്. അധികം പഴുത്തതോ പഴുപ്പ് കുറഞ്ഞതോ ആയ പഴങ്ങള്‍ ഒഴിവാക്കുക. കേടോ പോറലോ ഇല്ലാത്ത പഴങ്ങള്‍ തെരഞ്ഞെടുക്കണം. ഓരോന്നും കഴുകി തുടച്ച് നനവുണക്കി എടുക്കണം.
- വൈനുണ്ടാക്കാനുള്ള പാത്രം തിളച്ച വെള്ളത്തില്‍ കഴുകി ഉണക്കിയെടുക്കണം. വായ വട്ടമുള്ള മണ്‍-ഗ്‌ളാസ്-കല്ല്-പോര്‍സലൈന്‍ പാത്രങ്ങളാണ് വൈനുണ്ടാക്കാന്‍ അനുയോജ്യം. പ്‌ളാസ്റ്റിക്-സ്റ്റീല്‍ പാത്രങ്ങള്‍ നന്നല്ല. പാത്രത്തിന്റെ മുക്കാല്‍ ഭാഗം മാത്രമേ നിറയ്ക്കാവൂ. പഴം പുളിക്കുമ്പോള്‍ പതയാനിടയുണ്ട്.
- മിക്ക പഴം വൈനുകളും എന്നും കുറഞ്ഞത് അഞ്ച് മിനുട്ട് ഇളക്കിക്കൊടുക്കേണ്ടതുണ്ട്. ഇളക്കാന്‍ പുതിയ മരത്തവി ആണ് നല്ലത്. വൈന്‍ അരിച്ചെടുക്കാന്‍ പുതിയ പരുത്തിത്തുണി എടുക്കുക.
Content Highlights: wine recipes
Published: 18 Dec 2023, 12:56 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented