മുമ്പൊക്കെ യാത്രയെന്നാൽ ഒരു ബാഗും പൂട്ടിക്കെട്ടി പോവുന്നതായിരുന്നുവെങ്കിൽ, ഇന്നതിൽനിന്നൊക്കെ ഏറെ മാറ്റങ്ങളായി. എപ്പോഴും പുതുമകളാണ് അതിൽ വന്നുകൊണ്ടിരിക്കുന്നത്. സ്വസ്ഥമായി എവിടെയെങ്കിലും പോയി ഒന്നും ചെയ്യാതിരിക്കുന്ന കാംകേഷൻ (Calmcation), ചർമസംരക്ഷണത്തിനും ആരോഗ്യത്തിനുമായി യാത്ര പോവുന്ന ഗ്ലോകേഷൻ (Glowcation), എഴുത്തുകാർ എഴുതിയ തെരുവുകളിലൂടെ നടക്കാനും കഥാപാത്രങ്ങളിലൂടെ ജീവിക്കാനും സഹായിക്കുന്ന ബുക്ക്ബൗണ്ട് ട്രാവൽ (Bookbound Travel) ഒക്കെ ഇതിലുൾപ്പെടും.
അതിലേക്ക് മറ്റൊന്നു കൂടി കടന്നുവന്നിരിക്കുകയാണ്, അതാണ് എയർപോർട്ട് ഡിവോഴ്‌സ് (Airport Divorce). 2025-ൽ ബ്രിട്ടീഷ് മാധ്യമപ്രവർത്തകനായ ഹൂ ഒലിവർ ആണീ വാക്ക് ആദ്യമായി കൊണ്ടുവരുന്നത്. സൺഡേ ടൈംസിലെ തന്റെ യാത്രാപംക്തിയിലാണ് ഈ വാക്ക് അദ്ദേഹം ഉപയോഗിച്ചത്.
Also Read
രണ്ട് പങ്കാളികൾ വിമാനത്താവളത്തിൽ എത്തിയെന്നിരിക്കട്ടെ. രണ്ടുപേരും രണ്ടുതരത്തിലുള്ള സ്വഭാവക്കാരാണ്. ഒരാൾ അങ്ങേയറ്റം കൃത്യനിഷ്ഠയുള്ളയാൾ. അടങ്ങി ഒരിടത്ത് ശാന്തമായിരിക്കാനായിരിക്കും അയാൾ ആഗ്രഹിക്കുന്നത്. മറ്റേയാൾ അലസമായി, അവസാനനിമിഷം സെക്യൂരിറ്റി ചെക്കിങ്ങിനായി ഓടിയെത്തുകയായിരിക്കും ചെയ്യുന്നത്. എല്ലാ കടകളും ചുറ്റിനടന്നു കാണാനായിരിക്കും അയാൾക്കിഷ്ടം. ഇങ്ങനെയുള്ള രണ്ടുപേർക്കാണ് എയർപോർട്ട് ഡിവോഴ്‌സ് സഹായകരമാവുക.
വിമാനത്താവളത്തിനുള്ളിൽ കടന്നയുടൻ ബോധപൂർവ്വം വേർപിരിയുകയും, പിന്നീട് ഗേറ്റിലോ വിമാനത്തിനുള്ളിലോ വെച്ച് വീണ്ടും ഒന്നിക്കുകയും ചെയ്യുന്ന ലളിതമായ തന്ത്രത്തെയാണ് എയർപോർട്ട് ഡിവോഴ്‌സ് എന്ന് പറയുന്നത്. ഒലിവർ തന്റെ കോളത്തിൽ ഇതിനെ 'സന്തോഷകരമായ ബന്ധത്തിന്റെ രഹസ്യം' എന്നാണ് തമാശരൂപേണ വിശേഷിപ്പിച്ചത്. ഡിവോഴ്‌സ് എന്നാണ് പേരെങ്കിലും, ഇതൊരു വേർപിരിയലല്ല. അതൊരു താത്കാലികമായ അകലംപാലിക്കൽ മാത്രമാണ്. ശാന്തിയോടെയും സമാധാനത്തോടെയും യാത്ര ചെയ്യാനുള്ള ചെറിയൊരു കുറുക്കുവഴി.
ഒരാൾ മണിക്കൂറുകൾക്കുമുമ്പ് വിമാനത്താവളത്തിലെത്താനായിരിക്കും ഇഷ്ടപ്പെടുന്നത്. മറ്റേയാളാകട്ടെ അവസാനനിമിഷം ഓടിയെത്തുകയായിരിക്കും ചെയ്യുന്നത്. ഇത്തരം സമ്മർദങ്ങളുള്ള സാഹചര്യങ്ങളിൽ, നിസ്സാരമായ അഭിപ്രായവ്യത്യാസങ്ങൾ പോലും ചിലപ്പോൾ ബന്ധങ്ങൾ വഷളാക്കാനിടയുണ്ട്. ബോധപൂർവ്വം അല്പനേരം അകന്നുനിൽക്കുന്നതിലൂടെ, അനാവശ്യമായ തർക്കങ്ങൾ ഒഴിവാക്കാനും സ്വന്തം രീതിയിൽ വിമാനത്താവളത്തിൽ സമയം ചെലവഴിക്കാനും ഇരുവർക്കും സാധിക്കുന്നു. സമ്മർദങ്ങളൊഴിവാക്കി യാത്ര ചെയ്യാനും ഇത് സഹായിക്കുന്നു. ജെൻസികൾക്കിടയിലും മില്ലേനിയൽസിനിടയിലും ഈ ആശയം വളരെയധികം പ്രചാരം നേടുന്നുണ്ട്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Airport Divorce is a temporary separation at the airport to accommodate different travel styles. Popularized by journalist Huw Oliver in 2025 to reduce pre-flight arguments. Allows partners to manage their own time
Published: 18 Jul 2026, 10:46 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented