പിടിക്കോഴി കുരുമുളക് പിരളൻ
നാടന്‍ പൂവന്‍കോഴിയുടെ ഇറച്ചി: രണ്ട് കിലോ
നാടന്‍ കുരുമുളക്: 50 ഗ്രാം
മുളകുപൊടി, മഞ്ഞള്‍പ്പൊടി: 50ഗ്രാം വീതം
ഗരംമസാല: രണ്ട് ടീസ്പൂണ്‍
ചുവന്നുള്ളി: 250 ഗ്രാം
ഇഞ്ചി, വെളുത്തുള്ളി: 20 ഗ്രാം വീതം
കടുക്: ഒരു ടീസ്പൂണ്‍
വെളിച്ചെണ്ണ: ആവശ്യത്തിന്
ഉരുളിയില്‍ വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. ഇഞ്ചിയും വെളുത്തുള്ളിയും വഴറ്റുക. ഇതിലേക്ക് ചെറിയുള്ളിയും ചേര്‍ക്കണം. ഇനി മുളകുപൊടിയും മല്ലിപ്പൊടിയും മഞ്ഞള്‍പ്പൊടിയും ചേര്‍ക്കണം. ചെറിയ കഷണങ്ങളാക്കിയ ചിക്കന്‍ ഇതിലേക്കിട്ട് ഉപ്പുചേര്‍ത്ത് ഇളംതീയില്‍ മൂടിവെച്ച് വേവിക്കുക. മുക്കാല്‍ വേവാകുമ്പോള്‍ ഗരംമസാല ചേര്‍ക്കാം. ചിക്കന്‍ നന്നായി വെന്തശേഷം കുരുമുളകുപൊടിചേര്‍ത്ത് ഇളക്കണം.
മത്തി നെല്ലിക്ക വറ്റിച്ചത്
നെയ്യുള്ള നാടന്‍ മത്തി: 500 ഗ്രാം
കരിനെല്ലിക്ക: 100 ഗ്രാം
ഉപ്പ്: പാകത്തിന്
വെളിച്ചെണ്ണ: 25 ഗ്രാം
മുളകുപൊടി: 20 ഗ്രാം
മല്ലിപ്പൊടി: 20 ഗ്രാം
ചുവന്നുള്ളി: 250 ഗ്രാം
ഇഞ്ചി: 20 ഗ്രാം
വെളുത്തുള്ളി: 15 ഗ്രാം
പുളിവെള്ളം: മൂന്ന് ടീസ്പൂണ്‍
കരിനെല്ലിക്ക ഒരു മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്ത് അരച്ചെടുക്കുക. വെളിച്ചെണ്ണയില്‍ ഇഞ്ചിയും വെളുത്തുള്ളിയും വഴറ്റുക. ഇതിലേക്ക് മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി, ചെറിയുള്ളി എന്നിവ ചേര്‍ത്ത് ചെറുതീയില്‍ മൂപ്പിച്ചെടുക്കുക. ശേഷം പുളിവെള്ളവും പാകത്തിന് ഉപ്പും ചേര്‍ത്തിളക്കാം. ഇതിലേക്ക് അരച്ച കരിനെല്ലിക്ക ചേര്‍ക്കാം. ഇനി ഈ മസാല മത്തിയില്‍ പുരട്ടി 15 മിനിറ്റ് വെച്ച ശേഷം ഒരു പരന്ന മണ്‍ചട്ടിയില്‍ വാഴയില വെച്ച് അതിനുമുകളില്‍ മത്തിനിരത്തി ചെറുതീയില്‍ മൂടിവെച്ച് വറ്റിച്ചെടുക്കാം.
ബവാനി കഞ്ഞി
ജീരകശാല അരി : 500 ഗ്രാം
പരിപ്പ്: 100 ഗ്രാം
ചെറുപയര്‍ : 200 ഗ്രാം
വെള്ളം: ആവശ്യത്തിന്
കട്ടിയുള്ള തേങ്ങാപ്പാല്‍: 250 മില്ലി
തേങ്ങ (നേര്‍ത്ത കഷണങ്ങളാക്കിയത്) :
രണ്ട് ടേബിള്‍സ്പൂണ്‍
കാരറ്റ് : ഒരെണ്ണം
പയര്‍വര്‍ഗ്ഗം: അഞ്ചോ ആറോ തരം
ചെറിയ ഉള്ളി: പത്തെണ്ണം
നെയ്യ്: രണ്ട് ടേബിള്‍സ്പൂണ്‍
ഉപ്പ്: രുചിക്കനുസരിച്ച്
അരി, പരിപ്പ്, ചെറുപയര്‍ എന്നിവ ഒരുമിച്ച് തിളപ്പിക്കുക. ഒരു പാന്‍ ചൂടാക്കി നെയ്യ് ചേര്‍ക്കുക. ചൂടായ ശേഷം, ചെറിയുള്ളി, കാരറ്റ്, ബീന്‍സ്, തേങ്ങ എന്നിവ വഴറ്റുക. പിന്നീട് വേവിച്ച അരിയിലേക്ക് ചേര്‍ക്കുക. അവസാനം, തേങ്ങാപ്പാല്‍ ചേര്‍ത്തിളക്കുക.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Exploring Kerala cuisine: Spicy chicken, tangy fish, and hearty bhavani Kanji
Published: 03 Aug 2025, 04:50 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented