കൊണ്ടാട്ടം സാലഡ്

ചേരുവകള്‍: സാലഡ് പാവയ്ക്ക : 250 ഗ്രാം

സവാള : ഒരെണ്ണം

പച്ചമുളക് : രണ്ടെണ്ണം

തേങ്ങാക്കൊത്ത് : ആവശ്യത്തിന്

നാരങ്ങാനീര് : ഒരു ടേബിള്‍സ്പൂണ്‍

വെളിച്ചെണ്ണ : ആവശ്യത്തിന്

കാശ്മീരി മുളകുപൊടി : ഒരു ടീസ്പൂണ്‍

വറ്റല്‍ മുളക് : ഒരു ടീസ്പൂണ്‍ (പൊടിച്ചത്)

തക്കാളി: ഒരെണ്ണം (നീളത്തില്‍ അരിഞ്ഞത്)

ഉപ്പ് : ആവശ്യത്തിന്

ഉണ്ടാക്കുന്ന വിധം

പാവയ്ക്ക അരിഞ്ഞെടുത്ത് എണ്ണയില്‍ വറുത്തെടുക്കാം (കൂടുതല്‍ മൊരിയാതെ ശ്രദ്ധിക്കുക). അതിലേക്ക് സവാള, പച്ചമുളക്, തക്കാളി, കാശ്മീരി മുളകുപൊടി, വറ്റല്‍ മുളക്, തേങ്ങാക്കൊത്ത്, നാരങ്ങാനീര്, വെളിച്ചെണ്ണ, ആവശ്യത്തിന് ഉപ്പ് എന്നിവ ചേര്‍ത്ത് ഉടയാതെ ഇളക്കിയെടുക്കാം.

പച്ചക്കായ സോയ ഉലര്‍ത്ത്

ചേരുവകള്‍

സോയാബീന്‍ :100 ഗ്രാം (കുതിര്‍ത്തത്) പച്ചക്കായ : 100 ഗ്രാം (തൊലിയോടെ)

ചുവന്നുള്ളി : 50 ഗ്രാം

ഇഞ്ചി : 25 ഗ്രാം

വെളുത്തുള്ളി : 20 ഗ്രാം

പച്ചമുളക് : രണ്ടെണ്ണം

കറിവേപ്പില: ആവശ്യത്തിന്

തേങ്ങാക്കൊത്ത് : ആവശ്യത്തിന്

കടുക് : ഒരുനുളള്

പെരുംജീരകം : ഒരുനുളള്

വെളിച്ചെണ്ണ : മൂന്ന് ടേബിള്‍ സ്പൂണ്‍

മഞ്ഞള്‍പ്പൊടി : ഒരുനുളള്

മുളകുപൊടി : ഒരു ടേബിള്‍ സ്പൂണ്‍

ഗരം മസാല : ഒരു ടീസ്പൂണ്‍

കുരുമുളകുപൊടി : ഒരു ടീസ്പൂണ്‍

ഉപ്പ് : ആവശ്യത്തിന്

ഉണ്ടാക്കുന്ന വിധം

സോയാബീന്‍ വേവിച്ച് വെള്ളം നന്നായി പിഴിഞ്ഞ് മഞ്ഞള്‍പ്പൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് വറുത്തെടുക്കുക. വെളിച്ചെണ്ണ ചൂടാക്കി കടുക്, പെരുംജീരകം, കറിവേപ്പില, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, ചുവന്നുള്ളി,തേങ്ങാക്കൊത്ത് എന്നിവ ചേര്‍ത്ത് നന്നായി വഴറ്റുക. അതിലേക്ക് മഞ്ഞള്‍പ്പൊടി, മുളകുപൊടി, ഗരംമസാല,കുരുമുളകുപൊടി എന്നിവ ചേര്‍ത്തിളക്കി പച്ചക്കായ ചേര്‍ത്ത് ആവശ്യത്തിന് വെള്ളവും ഉപ്പും ചേര്‍ത്ത് വേവിക്കാം. പച്ചക്കായ പകുതി വേവാകുമ്പോള്‍ വറുത്ത സോയാബീന്‍ ചേര്‍ത്ത് ഉലര്‍ത്തി എടുക്കാം.

 

മധുരക്കിഴങ്ങ് ബോളി

ചേരുവകള്‍

മധുരക്കിഴങ്ങ്: 200ഗ്രാം

കടലമാവ് : 50ഗ്രാം

ഏലയ്ക്ക : രണ്ടെണ്ണം

മൈദ : ഒരു ടീസ്പൂണ്‍

പഞ്ചസാര : 100ഗ്രാം (പൊടിച്ചത്)

നെയ്യ്: ഒരു ടേബിള്‍ സ്പൂണ്‍

വാഴയില : ഒരെണ്ണം

ഉണ്ടാക്കുന്ന വിധം

മധുരക്കിഴങ്ങ് നന്നായി വേവിച്ച് തൊലി കളഞ്ഞ് ഉടച്ചെടുക്കാം. അതിലേക്ക് കടലമാവ്, മൈദ, ഏലയ്ക്ക,പഞ്ചസാര, നെയ്യ് എന്നിവ ചേര്‍ത്തിളക്കി വാഴയിലയില്‍ പരത്തിയെടുത്ത് ചെറു തീയില്‍ രണ്ടുമിനിറ്റ് വേവിച്ചെടുത്താല്‍ മധുരക്കിഴങ്ങു ബോളി തയ്യാര്‍.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi