പുതുതലമുറ ഇന്ന് ലഘുഭക്ഷണങ്ങളും പ്രാദേശികരുചികളും തേടിയുള്ള യാത്രയിലാണ്. ബക്കറ്റ് ലിസ്റ്റിലുള്ള സ്ഥലങ്ങൾ കാണുന്നതിനൊപ്പം തന്നെ യാത്രപോകുമ്പോൾ അവിടെ നിന്നും എന്ത് കഴിക്കുന്നു എന്നതിനുകൂടി പ്രധാന്യം നൽകുന്ന യാത്രകളാണ് സ്നാക്ക് ടൂറിസം. ഒരു രാജ്യത്തിന്റെ ചരിത്രം കണ്ടെത്തുന്നതുപോലെ പ്രാധാന്യമർഹിക്കുന്നവയാണ് അവിടുത്തെ രുചികൾ കണ്ടെത്തുന്നതും ആസ്വദിക്കുന്നതും.
ട്രാവൽ പ്ലാറ്റ്‌ഫോമായ സ്കൈസ്കാനറിൻ്റെ അഭിപ്രായത്തിൽ, വിനോദസഞ്ചാരികൾ സ്മാരകങ്ങൾക്കോ മ്യൂസിയങ്ങൾക്കോ പകരം പ്രാദേശിക ലഘുഭക്ഷണങ്ങൾക്കും വിഭവങ്ങൾക്കും ചുറ്റും അവരുടെ യാത്രാപരിപാടികൾ ആസൂത്രണം ചെയ്യുന്ന ഒരു പുതിയ പ്രവണതയാണിത്. ഒരു സ്ഥലം കണ്ടാൽ മാത്രം പോരാ അവിടുത്തെ പ്രാദേശിക രുചികളും ആസ്വദിക്കണമെന്നാണ് ഇതിലൂടെ അർഥമാക്കുന്നത്.
ഫ്രാൻസിലെ പെറ്റിറ്റ് എകോളിയർ ബിസ്‌ക്കറ്റും ജപ്പാനിലെ മാച്ചയും സാക്കെ ഫ്ലേവറുകളുള്ള കിറ്റ്കാറ്റുകളും തായ്‌ലൻഡിലെ ഫ്രൂട്ട് ഡ്രിങ്കായ മോഗു മോഗുവുമെല്ലാം വെറും ലഘുഭക്ഷണങ്ങൾ മാത്രമല്ല, മറിച്ച് ഒരു പ്രദേശത്തിൻ്റെ സംസ്കാരവും ഗൃഹാതുരത്വവും ഒത്തുചേരുന്ന ഭക്ഷ്യവസ്തുക്കളാണ്. അവയ്‌ക്കോരോന്നിനും ഒരോ കഥകളുണ്ടാകും.
മില്ലേനിയൻസും ജെന്‍സികളുമാണ് ഈ ട്രെന്‍ഡ് കൂടുതലായും പിന്തുടരുന്നത്. സ്കൈസ്കാനറിൻ്റെ കണക്കനുസരിച്ച് യുകെയിലെ 47 ശതമാനം യാത്രക്കാരും ഇപ്പോൾ ഒരു യാത്ര ആസൂത്രണം ചെയ്യുമ്പോൾ പ്രാദേശിക ഭക്ഷണത്തിനും ലഘുഭക്ഷണത്തിനുമാണ് മുൻഗണന നൽകുന്നത്. അവരെ സംബന്ധിച്ചിടത്തോളം, ഒരു സ്ഥലത്തെ മനസ്സിലാക്കാനുള്ള ഏറ്റവും നല്ല മാർഗം അവിടുത്തെ ലഘുഭക്ഷണങ്ങളിലൂടെയാണ്. 70 ശതമാനം പേരും ഭക്ഷ്യയോഗ്യമായവ ശേഖരിക്കുന്നതിന് മാത്രമായി ഒരു പ്രത്യേക ബജറ്റ് നീക്കിവയ്ക്കുന്നതായി കണ്ടെത്താനായി. ഇക്കൂട്ടത്തിൽ, ഇറ്റലിയിലെ ബാസി ചോക്ലേറ്റുകൾ മുതൽ കൊറിയയിലെ ഹണി ബട്ടർ ചിപ്‌സ് വരെ ഉൾപ്പെടും.
ജെൻസികളിൽ 38 ശതമാനം പേർ ഒരു ചരിത്രസ്മാരകം സന്ദർശിക്കുന്നതിനേക്കാൾ ഒരു പ്രാദേശിക വിഭവം ആസ്വദിക്കാൻ ആഗ്രഹിക്കുന്നു. സോഷ്യൽമീഡിയ വഴി പ്രചാരമേറിയ ഈ സ്നാക്ക് ടൂറിസം, യാത്രയെ കൂടുതൽ അടുപ്പമുള്ളതാക്കുന്നു. പ്രാദേശിക രുചികളിലൂടെ ഒരു സ്ഥലത്തിൻ്റെ ആത്മാവിനെയാണ് തൊട്ടറിയുന്നത്.
സ്നാക്ക് ടൂറിസം ആസ്വദിക്കാനുള്ള ചില നുറുങ്ങുകൾ
- ടിക് ടോക്ക്, ഇൻസ്റ്റാഗ്രാം, യൂട്യൂബ് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ പ്രാദേശിക ലഘുഭക്ഷണ നിർദ്ദേശങ്ങളുടെ ഒരു കലവറയാണ്. അധികം അറിയപ്പെടാത്ത വിഭവങ്ങൾക്കായി ഫുഡ് ബ്ലോഗർമാരെയും ട്രാവൽ ഇൻഫ്ലുവൻസർമാരെയും പിന്തുടരുക.
- കൺവീനിയൻസ് സ്റ്റോറുകൾ, പ്രാദേശിക ബേക്കറികൾ എന്നിവിടങ്ങളിലൂടെ വളരെ കുറഞ്ഞ വിലയ്ക്ക് പ്രാദേശിക വിഭവങ്ങൾ കണ്ടെത്താനാകും.
- പ്രിയപ്പെട്ട പുതിയ പലഹാരങ്ങൾ നാട്ടിലേക്ക് കൊണ്ടുവരുന്നത് ആവേശകരമാണെങ്കിലും, ചില ഭക്ഷ്യവസ്തുക്കൾക്ക് നിയന്ത്രണങ്ങളുണ്ടാകുമെന്ന് ഓർക്കുക. വിമാനത്താവളത്തിൽ വെച്ച് സാധനങ്ങൾ പിടിച്ചെടുക്കുന്നതും ഒഴിവാക്കാൻ നിങ്ങളുടെ രാജ്യത്തെ ഇറക്കുമതി നിയമങ്ങൾ എപ്പോഴും പരിശോധിക്കുക.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: Explore the exciting trend of snack tourism find unique flavors and cultural connections through food.
Published: 30 Oct 2025, 04:15 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented