പ്രാദേശികചരിത്രം, സംസ്‌കാരം, ജീവിതരീതി എന്നിവ അടുത്തറിഞ്ഞുകൊണ്ട് അമേരിക്കയുടെ തെക്കന്‍ മണ്ണിലൂടെ റോഡ് യാത്രപോയാലോ... ഈ പ്രദേശത്തിന്റെ മനോഹാരിത എടുത്തു കാണിക്കുന്നത് മൂന്ന് പ്രധാന യാത്രകളാണ്: അറ്റ്‌ലാന്റയില്‍ നിന്ന് ചാള്‍സ്റ്റണിലേക്കുള്ള യാത്ര, മിസ്സോറിയിലെ റൂട്ട് 66, കെന്റക്കിയിലെ ഭക്ഷണവിഭവങ്ങളുടെയും ബര്‍ബണിന്റെയും പാത.
അറ്റ്‌ലാന്റ മുതല്‍ ചാള്‍സ്റ്റണ്‍ വരെ
അറ്റ്‌ലാന്റ: ഹാര്‍ട്ട്‌സ്ഫീല്‍ഡ്-ജാക്‌സണ്‍ എയര്‍പോര്‍ട്ടിന് 20 മൈല്‍ വടക്ക് നിന്ന് യാത്ര ആരംഭിക്കാം. ഡൗണ്‍ടൗണ്‍, മിഡ്ടൗണ്‍, സ്വീറ്റ് ഓബര്‍ണ്‍ ഹിസ്റ്റോറിക് ഡിസ്ട്രിക്റ്റ് എന്നിവിടങ്ങള്‍ സന്ദര്‍ശിക്കാം. വേള്‍ഡ് ഓഫ് കൊക്കകോള, സെന്റിനിയല്‍ ഒളിമ്പിക് പാര്‍ക്ക്, കാസില്‍ബെറി ഹില്‍ ഗാലറികള്‍ എന്നിവയാണ് പ്രധാന ആകര്‍ഷണങ്ങള്‍. തെക്കന്‍ ക്ലാസിക് വിഭവങ്ങളുടെ അടിപൊളി രുചി ഇവിടെ കാത്തിരിക്കുന്നു. ആഭ്യന്തരയുദ്ധത്തിന്റെ സ്മാരകമായ കൊളംബിയ SC സ്റ്റേറ്റ് ഹൗസില്‍ കാണാനൊരുപാടുണ്ട്.
മ്യൂസിയങ്ങള്‍, കൊളോണിയല്‍-ആഭ്യന്തരയുദ്ധ കാലത്തെ പര്യടനങ്ങള്‍, കുതിരവണ്ടി സവാരി, റെയിന്‍ബോ റോ, ദി ബാറ്ററി, വൈറ്റ് പോയിന്റ് ഗാര്‍ഡന്‍സ്, ആര്‍ട്ട് ഗാലറികള്‍, ഫോര്‍ട്ട് സംറ്റര്‍ എന്നിവയുള്ള ചരിത്രപ്രധാനമായ ഒരു തുറമുഖ നഗരമാണ് ചാള്‍സ്റ്റണ്‍. ഷീ-ക്രാബ് സൂപ്പ്, ഷ്രിംപ് ആന്‍ഡ് ഗ്രിറ്റ്‌സ് പോലുള്ള തെക്കന്‍ തീരദേശ വിഭവങ്ങള്‍ക്കാണ് ഇവിടുത്തെ ഭക്ഷണശാലകളില്‍ പ്രാധാന്യം.
റൂട്ട് 66-ലൂടെ മിസ്സോറിയില്‍
റൂട്ട് 66-ന്റെ കവാടനഗരമായ സെന്റ് ലൂയിസില്‍ നിന്ന് ആരംഭിക്കുക. ഓള്‍ഡ് ചെയിന്‍ ഓഫ് റോക്ക്‌സ് ബ്രിഡ്ജ്, ഈഡ്‌സ് ബ്രിഡ്ജ്, ലാക്ലെഡ്‌സ് ലാന്‍ഡിംഗ്, ഗേറ്റ്വേ ആര്‍ച്ച്, ടെഡ് ഡ്രൂസിന്റെ ഫ്രോസണ്‍ കസ്റ്റാര്‍ഡ്, നാഷണല്‍ മ്യൂസിയം ഓഫ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍, മാപ്പിള്‍വുഡിലെ വ്യാപാരികളുടെ ഫലകങ്ങള്‍ എന്നിവ സന്ദര്‍ശിക്കുക. റൂട്ട് 66-ലൂടെയുള്ള യാത്രയില്‍ മെറാമെക് ഗുഹാ പര്യടനങ്ങള്‍, റിവര്‍ബോട്ട് സവാരികള്‍, സിപ്ലൈനിംഗ്, ക്യാമ്പിംഗ്, സ്വര്‍ണ ശുദ്ധീകരണം എന്നിങ്ങനെ കാഴ്ചകള്‍ പലതുണ്ട്.
'റൂട്ട് 66 മ്യൂറല്‍ സിറ്റി' എന്നറിയപ്പെടുന്ന ക്യൂബ MO വര്‍ണ്ണശബളമായ ചുമര്‍ചിത്രങ്ങള്‍ക്ക് പേരുകേട്ടയിടമാണ്. റൂട്ട് 66-ലെ ഏറ്റവും പ്രസിദ്ധമായ വാഗണ്‍ വീല്‍ മോട്ടലിലെ രാത്രി താമസം സഞ്ചാരികള്‍ക്കിടയില്‍ പ്രശസ്തമാണ്.
കെന്റക്കിയുടെ രുചികളിലൂടെ
ബര്‍ബണ്‍, ബ്രൂവറികള്‍, ബ്ലൂഗ്രാസ് സംഗീതം, ഓള്‍ടെക് ലെക്‌സിംഗ്ടണ്‍ ബ്രൂവിംഗ് & ഡിസ്റ്റിലിംഗ് കമ്പനി, റെഡ് സ്റ്റേറ്റ് BBQ, കീന്‍ലാന്‍ഡ് റേസ്ട്രാക്ക് എന്നിവ ആസ്വദിച്ച് ലെക്‌സിംഗ്ടണില്‍ നിന്ന് യാത്ര തുടങ്ങാം.
ഫ്രാങ്ക്ഫര്‍ട്ട് & ബര്‍ബണ്‍ ട്രെയിലില്‍ യാത്ര തുടര്‍ന്നാല്‍ ബഫല്ലോ ട്രേസ് ഡിസ്റ്റിലറി, ഫോര്‍ റോസസ്, വൈല്‍ഡ് ടര്‍ക്കി, ബാര്‍ഡ്സ്ടൗണിലെ ജിം ബീം അമേരിക്കന്‍ സ്റ്റില്‍ഹൗസ് എന്നിവ സന്ദര്‍ശിക്കാം. കെന്റക്കി ബര്‍ബണ്‍ ഹൗസില്‍ കയറി പുതുമ രുചിക്കാം. മൈ ഓള്‍ഡ് കെന്റക്കി ഡിന്നര്‍ ട്രെയിനിലെ ബര്‍ബണ്‍ എക്‌സ്‌കര്‍ഷനും ആസ്വദിക്കാം.
ബ്ലൂഗ്രാസ് ഫെസ്റ്റുകള്‍, ബര്‍ഗൂ സ്റ്റൂ, മൂണ്‍ലൈറ്റ് ബാര്‍-ബി-ക്യൂ ഇന്‍ എന്നിവ അനുഭവിക്കാന്‍ ഏറ്റവും പറ്റിയ ഇടമാണ് ഓവന്‍സ്‌ബോറോ & ലൂയിവില്‍ റൂട്ട്. ലൂയിവില്ലില്‍, ചര്‍ച്ചില്‍ ഡൗണ്‍സ്, ലൂയിവില്‍ സ്ലഗ്ഗര്‍ മ്യൂസിയം, മുഹമ്മദ് അലി എക്‌സിബിറ്റുകള്‍, 100-ല്‍ അധികം ബര്‍ബണുകളുള്ള അര്‍ബന്‍ ബര്‍ബണ്‍ ട്രയല്‍ എന്നിവങ്ങളും കാണാനുണ്ട്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Explore the American South on a road trip! Discover history, culture, and local life with journeys from Atlanta to Charleston, Route 66 in Missouri, and Kentucky`s Bourbon Trail.
Published: 02 Dec 2025, 03:56 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented