പുണെയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന 286 വര്‍ഷം പഴക്കമുളള കോട്ടയാണ് ശനിവാര്‍ വാഡ. ഒരിക്കല്‍ മറാത്ത സാമ്രാജ്യത്തിന്റെ കേന്ദമായിരുന്ന ഈ കോട്ടയ്ക്ക് മുന്നില്‍ പേഷ്വാ ബാജിറാവുവിന്റെ കുതിരപ്പുറത്തേറിയ പ്രതിമ അതിന്റെ സുവര്‍ണ്ണകാലത്തെ ഓര്‍മിപ്പിക്കുന്നു. ബാജിറാവു നിര്‍മ്മിച്ച ചരിത്രപ്രസിദ്ധമായ ഈ കോട്ട പില്‍ക്കാലത്ത് ആക്രമിക്കപ്പെടുകയുണ്ടായി. അതിന്റെ അവശിഷ്ടങ്ങള്‍ മാത്രമേ ഇന്ന് അവശേഷിക്കുന്നുളളൂ. എങ്കിലും ഇപ്പോഴും ലക്ഷക്കണക്കിനു സഞ്ചാരികള്‍ കോട്ട സന്ദര്‍ശിക്കാന്‍ ഏത്തുന്നു.
എന്നാല്‍ കോട്ടയില്‍ പ്രേതബാധ ഉണ്ടെന്നാണ് നാട്ടുകാരെല്ലാം പറയുന്നത്. ഒരു ഗണേശചതുര്‍ത്ഥി രാത്രിയില്‍, മറാത്തി സാമ്രാജ്യത്തിന്റെ 10-ാമത്തെ പേഷ്വ ആയിരുന്ന നാരായണറാവു ക്രൂരമായി കൊല്ലപ്പെട്ടു. പ്രാണനു വേണ്ടി പിടഞ്ഞ അദ്ദേഹം തന്റെ മാമനായ രാഘോബയെ സഹായം തേടി 'കാകാ, മാലാ വാചവാ!' (മാമാ, എന്നെ രക്ഷിക്കൂ!) എന്നു പറഞ്ഞ് നിലവിളിച്ചുവെന്നും രാഘോബയ സഹായിച്ചില്ലെന്നും പറയുന്നു. അദ്ദേഹത്തിന്റെ മരണം മറാത്തി സാമ്രാജ്യത്തിന്റെ ചരിത്രത്തിലെ മറക്കാനാവാത്ത സംഭവമായിരുന്നു.
ഹിന്ദു ആചാരപ്രകാരം നാരായണറാവുവിന്റെ ശരീരാവശിഷ്ടങ്ങള്‍ സംസ്‌കരിക്കപ്പെട്ടില്ലെന്നതിനാല്‍ അയാളുടെ ആത്മാവ് ഇന്നും ശനിവാര്‍ വാഡയില്‍ അലഞ്ഞു തിരിയുന്നുണ്ടെന്നാണ് വിശ്വാസം. പലര്‍ക്കും ഉണ്ടായ അനുഭവങ്ങള്‍ കൊണ്ട് കോട്ടയിലേക്ക് തനിയെ പോകാന്‍ ഭയമാണ്. പുണെയില്‍ ഒരു വിശ്വാസമുണ്ട്, നാരായണറാവുവിന്റെ പ്രേതം എല്ലാ പൗര്‍ണ്ണമി രാത്രിയിലും ശനിവാര്‍ വാഡയില്‍ ചുറ്റിത്തിരിയുകയും, കൊല്ലപ്പെട്ട ദിവസത്തിലെന്നപോലെ സഹായത്തിനായി നിലവിളിക്കുകയും ചെയ്യുന്നുവെന്ന്.
കോട്ടയിലെ ഇത്തരം അസ്വാഭാവികമായ സംഭവങ്ങള്‍കൊണ്ട് വൈകീട്ട് ആറു മണിക്ക് ശേഷം സന്ദര്‍ശകരെ അനുവദിക്കില്ല. കാശിയുടെയും ബാജിറാവുവിന്റെയും പ്രണയത്തിനും ജീവിതത്തിനും സാക്ഷിയായിരുന്ന ശനിവാര്‍ വാഡ ഇന്നും ചരിത്ര പ്രസിദ്ധമാണ്.
Content Highlights: Shanivar Waada, 286-year-old haunted fort in Pune, India. the tragic death of Peshwa Narayanrao and the ghostly tales that surround it.
Published: 03 Jul 2025, 12:44 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented