ഇന്ന് അത്തം. പൂക്കളം ഒരുക്കി മലയാളികൾ അത്തത്തിനെ വരവേൽക്കുകയാണ്. അത്തം മുതലുള്ള പത്തു ദിവസത്തേക്ക് പൂക്കൾ കൊണ്ടുള്ള വിഭവങ്ങൾ ഒരുക്കുകയാണ് ഗൃഹലക്ഷ്മി ഓൺലൈൻ. തയ്യാറാക്കിയത് സീമ രാജേന്ദ്രൻ

1) തുമ്പപ്പൂ–ക്യാരറ്റ്–കാബേജ് കടല തോരൻ
ചേരുവകൾ:
തുമ്പപ്പൂ – കാൽക്കപ്പ്
ക്യാരറ്റ് – ഒരെണ്ണം (ചെറുതായി അരിഞ്ഞത്)
കാബേജ് – അരക്കപ്പ് (ചെറുതായി അരിഞ്ഞത്)
വേവിച്ച കടല – കാൽക്കപ്പ്
തേങ്ങ ചിരകിയത് – മുക്കാൽ ടേബിൽ സ്പൂൺ
പച്ചമുളക് – രണ്ട്
ജീരകം – കാൽ ടീസ്പൂൺ
മഞ്ഞൾപ്പൊടീ – കാൽ ടീസ്പൂൺ
വെളിച്ചെണ്ണ – മുക്കാൽ ടേബിൽ സ്പൂൺ
കടുക് ഉഴുന്ന്, വറ്റൽമുളക്, കറിവേപ്പില, ഉപ്പ് – ആവശ്യത്തിന്.
 

തയ്യാറാക്കുന്ന വിധം:
ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി കടുക്, ഉഴുന്ന്, വറ്റൽമുളക്, കറിവേപ്പില താളിക്കുക. ക്യാരറ്റും കാബേജും മഞ്ഞളും ഉപ്പും ചേർത്ത് വേവിക്കുക. ശേഷം വേവിച്ച കടലയും തേങ്ങ, പച്ചമുളക്, ജീരകം ചതച്ചത് എന്നിവ ചേർത്ത് രണ്ട് മിനിറ്റ് കൂടി ഇളക്കുക.അതിനുശേഷം തുമ്പപ്പൂ ചേർത്ത് കുടഞ്ഞെടുക്കുക.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi