ജീരക-കറുവപ്പട്ട ഡ്രിങ്ക്
വെള്ളം ഒരുലിറ്റര്‍
ജീരകം മൂന്ന് ടീസ്പൂണ്‍
കറുവപ്പട്ട ഒരുകഷണം
തേന്‍ ഒരു ടീസ്പൂണ്‍
നാരങ്ങാനീര് ഒരു ടീസ്പൂണ്‍

കറുവപ്പട്ടയും ജീരകവുമിട്ട് വെള്ളം തിളപ്പിക്കുക. ചൂടാറിയശേഷം വെള്ളം അരിച്ചെടുക്കുക. നാരങ്ങാനീരും തേനും ചേര്‍ത്തിളക്കി കുടിക്കാം.

നാരങ്ങ-ഇഞ്ചി ഡ്രിങ്ക്
വെള്ളം ഒരുലിറ്റര്‍
നാരങ്ങ രണ്ട്
ഇഞ്ചി ഒരു കഷണം
കുരുമുളക് അര ടീസ്പൂണ്‍
തേന്‍ ഒരു ടീസ്പൂണ്‍

നീര് പിഴിഞ്ഞെടുത്ത നാരങ്ങയുടെ തോല്‍, കുരുമുളക്, ഇഞ്ചി എന്നിവ ചേര്‍ത്ത് വെള്ളം നന്നായി തിളപ്പിക്കുക. ചൂടാറിയശേഷം അരിച്ചെടുക്കാം. നാരങ്ങാനീരും തേനും ചേര്‍ത്ത് കുടിക്കാം.

അലോവേര ലൈം ജ്യൂസ്
അലോവേര പള്‍പ്പ്‌ അരക്കപ്പ്‌
നാരങ്ങാനീര് ഒരു ടേബിള്‍ സ്പൂണ്‍
തണുത്തവെള്ളം ഒരു കപ്പ്
ഐസ് ക്യൂബ്‌സ് മൂന്നെണ്ണം

ചേരുവകളെല്ലാം മിക്‌സിയില്‍ അടിച്ച് കസ്‌കസ് ചേര്‍ത്ത് കുടിക്കാം. 

മൈക്രോ ഗ്രീന്‍ പൈനാപ്പിള്‍ ഡ്രിങ്ക്
പൈനാപ്പിള്‍ കഷണങ്ങളാക്കിയത് രണ്ട് കപ്പ്
മുളപ്പിച്ച പയറുവര്‍ഗങ്ങള്‍ അരക്കപ്പ്
വെള്ളം ഒരു കപ്പ്
തേന്‍ ഒരു ടേബിള്‍സ്പൂണ്‍

ചേരുവകളെല്ലാം മിക്‌സിയില്‍ അടിച്ചെടുക്കുക. അരിച്ചെടുത്ത് ഐസ് ക്യൂബ് ഇട്ട് കുടിക്കാം.