ഗായകൻ സുബീൻ ഗാർഗിനോടുള്ള ആദരസൂചകമായി സിംഗപ്പൂരിലെ ഒരുസ്ഥലത്തിന് സുബീൻ ഗാർഡ് ഐലന്റ് എന്നു പേരിടുന്നു. സെന്റ് ജോൺസ് ഐലന്റിനാണ് ഈ പേരുമാറ്റം. സെപ്റ്റംബർ 19-ന് നോർത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവലിനായി സിംഗപ്പൂരിലെത്തിയപ്പോഴായിരുന്നു സുബീൻ ഗാർഗിന് അപകടമുണ്ടാവുന്നത്. സെന്റ് ജോൺസ് ദ്വീപിനടുത്തുവെച്ച് നീന്തുന്നതിനിടെ അദ്ദേഹത്തിന് ബോധം നഷ്ടപ്പെട്ടു. പിന്നീട് ആസ്പത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സിംഗപ്പൂർ സർക്കാരിന്റെ ഈ തീരുമാനത്തെ ആരാധകർ ഏറെ സ്‌നേഹത്തോടെയാണ് ഏറ്റെടുക്കുന്നത്. രാഷ്ട്രീയപരമായും സാമൂഹ്യപരമായും ഏറെ പ്രാധാന്യമുള്ള സ്ഥലം കൂടിയാണിവിടം.
1874-ൽ ദ്വീപൊരു ക്വാറന്റൈൻ സ്റ്റേഷനായി പ്രവർത്തിച്ചിരുന്നു. ഈസ്റ്റ് ഇന്ത്യാ കമ്പനിയാണ് ക്വാറന്റൈൻ സ്റ്റേഷൻ സ്ഥാപിച്ചത്. ആ സമയത്ത്, കോളറ, പ്ലേഗ്, വസൂരി, ക്ഷയം എന്നിവയുൾപ്പെടെയുള്ള പകർച്ചവ്യാധികൾ പടർന്നുപിടിച്ചിരുന്നു. അത്തരം രോഗം ബാധിക്കുന്നവരെ ഇങ്ങോട്ടേക്കായിരുന്നു മാറ്റിത്താമസിപ്പിച്ചിരുന്നത്. അന്നിവിടെ ആശുപത്രികളും മോർച്ചറികളുമൊക്കെയുണ്ടായിരുന്നു. സമീപത്തുള്ള ലസാറസ് ദ്വീപിലൊരു ശ്മശാനവും. 1930-കളിൽ ലോകത്തിലെ ഏറ്റവും വലിയ ഐസൊലേഷൻ കേന്ദ്രങ്ങളിലൊന്നായി.
1948-ൽ രാഷ്ട്രീയ തടവുകാരെ പാർപ്പിക്കുന്ന തടങ്കൽകേന്ദ്രമായും സെന്റ് ജോൺസ് ദ്വീപ് മാറി. അന്നത്തെ ജയിൽ സെല്ലുകൾ ഇപ്പോഴും സ്മാരകങ്ങളായി ഇവിടെ നിലനിൽക്കുന്നു.
രണ്ടാം ലോകമഹായുദ്ധകാലത്ത് ഒട്ടേറെ പേരാണ് ലഹരിമരുന്ന് ഉപയോഗിക്കുന്നവരായുണ്ടായിരുന്നത്. 1955-ൽ ഇവിടൊരു ഓപിയം ഹീലിങ് ക്ലിനിക്ക് തുടങ്ങി. കാലക്രമേണ അത് ഡ്രഗ് റീഹാബിലിറ്റേഷൻ സെന്ററായി മാറിയെങ്കിലും, 1975-ൽ അത് അടച്ചുപൂട്ടി.
കടൽത്തീരങ്ങളിലൂടെ
മനോഹരമായ കടലും കടൽത്തീരവുമാണ് സെന്റ് ജോൺസ് ദ്വീപിന്റെ പ്രത്യേകത. ജൈവവൈവിധ്യങ്ങളാൽ സമ്പന്നമാണിവിടം. ചെറിയ ബീച്ചായതുകൊണ്ടുതന്നെ നീന്താനും അനുയോജ്യമാണ്. അതിനൊപ്പം ഈ പ്രദേശത്തൂടെ സൈക്ലിങ്, ഹൈക്കിങ് എന്നിവയും ചെയ്യാം.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: A former drug rehabilitation center in Singapore is now named Subin Garg Island, honoring the late singer
Published: 04 Oct 2025, 03:20 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented