ഓരോ ഡിസംബറിലും, നാഗാലാന്‍ഡ് നിറങ്ങളുടെയും താളങ്ങളുടെയും ജീവനുള്ള ക്യാൻവാസായി മാറുന്നു. ‘ഉത്സവങ്ങളുടെ ഉത്സവം’ എന്നറിയപ്പെടുന്ന ഹോൺബിൽ ഫെസ്റ്റിവൽ എല്ലാവർഷവും ഡിസംബർ ഒന്നുമുതൽ പത്തുവരെ ഇവിടെ നടക്കാറുണ്ട്. പതിനേഴ് നാഗ ഗോത്രങ്ങളെ ഒരുമിപ്പിക്കുന്ന ഈ ആഘോഷം, ഇപ്പോൾ ലോകമെമ്പാടുമുള്ള സഞ്ചാരികളെയും ഫോട്ടോഗ്രാഫർമാരെയും ബാക്ക്പാക്കർമാരെയും ആകർഷിക്കുന്ന ഇന്ത്യയിലെ ഏറ്റവും മനോഹരമായ സാംസ്കാരിക ഉത്സവങ്ങളിലൊന്നാണ്.
നാഗ സംസ്കാരത്തിലും നാടോടിക്കഥകളിലും ആരാധിക്കപ്പെടുന്ന വേഴാമ്പൽ പക്ഷിയിൽ നിന്നാണ് ഹോൺബിൽ ഫെസ്റ്റിവലിന് ഈ പേര് ലഭിച്ചത്. പ്രൗഢിയുടെയും ജാഗ്രതയുടെയും പ്രതീകമായ ഈ പക്ഷിയോടുള്ള ആദരസൂചകമായും, നാഗ ഗോത്രങ്ങളുടെ സമ്പന്നമായ സാംസ്കാരിക പൈതൃകം പ്രദർശിപ്പിക്കുന്നതിനും വേണ്ടിയുള്ളതാണ് ഈ ഉത്സവം.
പ്രമുഖ നാഗാ ഗോത്രങ്ങള്‍ കോഹിമയിൽ നിന്ന് 12 കിലോമീറ്റർ അകലെയുള്ള കിസാമ ഹെറിറ്റേജ് വില്ലേജിൽ ആഘോഷങ്ങൾക്കായി ഒന്നിക്കും. നാഗാലാൻഡിന്റെ പൈതൃകം സംരക്ഷിക്കുന്നതിനും പ്രദർശിപ്പിക്കുന്നതിനുമുള്ള ഒരു സർക്കാർ പദ്ധതിയായി ഇന്നിത് മാറിക്കഴിഞ്ഞു.
ഗോത്ര സംസ്കാരം പ്രദർശിപ്പിക്കുന്നതിനൊപ്പം, ഗോത്രങ്ങൾക്കിടയില്‍ സഹകരണം വളർത്തുക, സംസ്ഥാന ടൂറിസം പ്രോത്സാഹിപ്പിക്കുക, സംരംഭകർക്കും കലാകാരന്മാർക്കും അവരുടെ ഉൽപ്പന്നങ്ങളും കഴിവുകളും അവതരിപ്പിക്കാൻ വേദി നൽകുക എന്നിവയാണ് ലക്ഷ്യം. സഞ്ചാരികളെ സംബന്ധിച്ചിടത്തോളം, നാഗാലാൻഡിനെ അടുത്തറിയാനുള്ള സുവർണാവസരമാണിത്.
യോദ്ധാക്കളുടെ നൃത്തം, നാടോടി ഗാനങ്ങൾ, മുളകൊണ്ടുള്ള വാദ്യോപകരണങ്ങളുടെ സംഗീത മേളങ്ങൾ എന്നിവ ഇവിടെ കാണാനാവും. ഓരോ ഗോത്രത്തിനും അതിൻ്റേതായ കഥപറച്ചിൽ രീതിയുണ്ട്. ഇതോടൊപ്പം ശിൽപശാലകളും വിപണികളും ഭക്ഷ്യവിപണികളും ദിനംപ്രതി ഉണ്ടാകും.
ഫെസ്റ്റിവൽ പാസുകൾക്ക് സാധാരണയായി ഒരാൾക്ക്, ഒരു ദിവസത്തേക്ക് 50 മുതൽ 100 രൂപവരെയാണ് നിരക്ക്. ക്യാമറ കൊണ്ടുപോകുന്നവർക്ക് പ്രത്യേകം ഫീസ് അടയ്‍ക്കേണ്ടിവരും.
മുളക്കൂമ്പ് ചേർത്ത പന്നിയിറച്ചി, അക്സോൺ വിഭവങ്ങൾ, നാഗാ റൈസ് ബിയർ (പ്രാദേശികമായി വാറ്റിയെടുക്കുന്നത്) എന്നിവ ഉൾപ്പെടുന്ന പ്രാദേശിക രുചിയാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത. പ്രാദേശിക പാചകക്കാരുടെ ഒരു ഫുഡ് കോർട്ടും ഇവിടെയുണ്ട്. സൂര്യാസ്തമയത്തിനു ശേഷം, കോഹിമ പട്ടണം സംഗീതവും ചെറുകിട വിപണികളും ഫ്യൂഷൻ ഫുഡ് സ്റ്റാളുകളുമുള്ള ഒരു തെരുവ് കാർണിവലായി മാറുന്നു.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
നാഗാലാൻഡിൽ പ്രവേശിക്കാൻ ആഭ്യന്തര വിനോദസഞ്ചാരികൾക്ക് ഇന്നർ ലൈൻ പെർമിറ്റ് (ILP) ഉണ്ടായിരിക്കണം. നാഗാലാൻഡ് സർക്കാരിൻ്റെ ഔദ്യോഗിക വെബ്സൈറ്റിൽ ലോഗിൻ ചെയ്ത് നിങ്ങൾക്ക് ഇത് നേടാവുന്നതാണ്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Experience the vibrant Hornbill Festival in Nagaland! Discover Naga tribes, traditions, food, and music.
Published: 11 Nov 2025, 01:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented