പുറത്ത് മഴ തകർത്തു പെയ്യുമ്പോൾ ചൂടുള്ള, മൊരിഞ്ഞ പക്കോഡ കഴിക്കാൻ കൊതിയാവാറുണ്ടോ? എണ്ണയുടെ ഉപയോഗം ഓർത്ത് പലപ്പോഴും അത്തരം മോഹങ്ങൾ ഉപേക്ഷിക്കാറുണ്ട്. എന്നാൽ ഇനി ആ വിഷമം വേണ്ട! ഷെഫ് സഞ്ജീവ് കപൂറിന്റെ വളരെ കുറഞ്ഞ എണ്ണയിൽ എയർ ഫ്രയർ (Air-fryer) ഉപയോഗിച്ച് എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒണിയൻ പക്കോഡ (Onion Pakoda) തയ്യാറാക്കി നോക്കൂ. രുചിയിൽ ഒട്ടും വിട്ടുവീഴ്ചയില്ലാതെ, ആരോഗ്യത്തോടെ കഴിക്കാൻ പറ്റിയ പലഹാരമാണിത്.
Also Read
ആവശ്യമായ ചേരുവകൾ
സവാള: രണ്ടെണ്ണം (ചെറുതായി അരിഞ്ഞത്)
കടലമാവ്: ¾ കപ്പ്
മല്ലി ചതച്ചത്: ഒരു ടീസ്പൂൺ
മുളകുപ്പൊടി: ഒരു ടീസ്പൂൺ
മഞ്ഞൾപ്പൊടി: ഒന്നര ടീസ്പൂൺ
ജീരകപ്പൊടി: ഒരു ടീസ്പൂൺ
അയമോദകം: ഒന്നര ടീസ്പൂൺ
ഉപ്പ്: ആവശ്യത്തിന്
എണ്ണ: ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
അരിഞ്ഞു വെച്ചിരിക്കുന്ന സവാളയിലേക്ക് ഉപ്പ് ചേർത്ത് നന്നായി യോജിപ്പിച്ച് 10 - 15 മിനിറ്റ് വരെ മാറ്റി വെക്കുക (ഇത് സവാളയിലെ ഈർപ്പം പുറത്തുവരാൻ സഹായിക്കും). അതിലേക്ക് കടലമാവ്, മല്ലി, മുളകുപൊടി, മഞ്ഞൾപ്പൊടി, ജീരകപ്പൊടി, അയമോദകം എന്നിവ ചേർത്ത് നന്നായി കുഴച്ചെടുക്കുക. എയർ ഫ്രയർ 200°C-ൽ 2 - 3 മിനിറ്റ് വരെ പ്രീ-ഹീറ്റ് ചെയ്ത് പാർച്ച്മെന്റ് പേപ്പർ (Parchment paper) വിരിച്ച് അല്പം എണ്ണ തടവുക. തയ്യാറാക്കി വെച്ചിരിക്കുന്ന മിശ്രിതം ചെറുതായി പരത്തി നിരത്തി വെക്കുക. മുകളിൽ അല്പം എണ്ണ ബ്രഷ് ചെയ്ത ശേഷം ആറ് മിനിറ്റ് എയർ ഫ്രൈ ചെയ്യുക. ശേഷം ബാസ്കറ്റ് പുറത്തെടുത്ത് പക്കോഡകൾ മറിച്ചിടുക. വീണ്ടും അല്പം എണ്ണ ബ്രഷ് ചെയ്ത ശേഷം എട്ട് മിനിറ്റ് കൂടി എയർ ഫ്രൈ ചെയ്തെടുക്കാം. ചൂടോടെ ചായയ്ക്കൊപ്പം വിളമ്പാം.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Uses minimal oil for a healthier version of traditional pakoda, Step-by-step air fryer instructions provided, Tips for moisture release from onions for better texture, Perfect quick snack for rainy weather
Published: 21 Jul 2026, 03:59 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented