ഒരു കപ്പ് ചായ കുടിക്കാത്ത ഒരുദിവസം, ഓർക്കാൻ പോലും പറ്റില്ല. രാവിലെയും വൈകുന്നേരവുമൊക്കെ ഒരു കപ്പ് ചായ കുടിക്കുന്നത് പലരുടെയും ശീലമാണ്. ശരീരത്തിന് ഉന്മേഷം കിട്ടാൻ ഇടയ്ക്കിടെ ചായ കുടിക്കുന്നവരുമുണ്ട്. ചായ കിട്ടിയില്ലെങ്കിൽ പലരും പല തരത്തിലുള്ള അസ്വസ്ഥതകളാണ് പ്രകടിപ്പിക്കാറുള്ളത്. എന്നാൽ ചായയ്ക്കൊപ്പം എന്ത് ഭക്ഷണം കഴിക്കുന്നു എന്നതും ആരോഗ്യത്തെ സ്വാധീനിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. ചില ഭക്ഷണങ്ങളുമായുള്ള കൂട്ടുകെട്ട് ചായയുടെ രുചി കുറയ്ക്കുക മാത്രമല്ല, ദഹനപ്രശ്നങ്ങൾക്കും കാരണമാകാം.
അത്യധികം മസാലയുള്ള ഭക്ഷണങ്ങൾ: വെളുത്തുള്ളി, സവാള, മുളക് ചേർത്തവ, ഹോട്ട് സോസ്, എരിവുള്ള കറി തുടങ്ങി മസാല രുചിയും മണവുമുള്ള ഭക്ഷണങ്ങൾ ചായയ്ക്കൊപ്പം കഴിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. ഇവ ചായയുടെ സ്വാഭാവിക സുഗന്ധവും രുചിയും മറച്ചുവയ്ക്കുകയും ചായ ആസ്വദിക്കുന്ന അനുഭവത്തെ ബാധിക്കുകയും ചെയ്യാം.
Also Read
ചായയ്ക്കൊപ്പം ചെറുനാരങ്ങ: അമിതവണ്ണം കുറയ്ക്കാൻ ലെമൺ ടീ മികച്ചതാണ്. എന്നാൽ ചായയിൽ ചെറുനാരങ്ങനീര് ചേർക്കുകയോ ചായ കുടിച്ച ഉടൻ നാരങ്ങ ഉപയോഗിക്കുകയോ ചെയ്യുന്നത് ചിലരിൽ അസിഡിറ്റിക്കും വയറിളക്കത്തിനും കാരണമായേക്കാം. പ്രത്യേകിച്ച് ദഹനസംബന്ധമായ പ്രശ്നങ്ങൾ ഉള്ളവർ ഈ ശീലം ഒഴിവാക്കണമെന്ന് വിദഗ്ധർ നിർദേശിക്കുന്നു. അസിഡിറ്റി ഉള്ളവരാണെങ്കിൽ അതിരാവിലെ ലെമൺ ടീ കുടിക്കാതിരിക്കുക.
ചോക്ലേറ്റ്: ചോക്ലേറ്റിന്റെ മധുരവും രുചിയും ചായയുടെ യഥാർഥ സ്വാദിനെ മറച്ചേക്കാം. പ്രത്യേകിച്ച് പാൽചായയ്ക്കൊപ്പം ചോക്ലേറ്റ് കഴിക്കുന്നത് ചായയുടെ സ്വാഭാവികരുചിയെ ബാധിക്കാം. എങ്കിലും ബ്ലാക്ക് ടീയ്ക്കൊപ്പം ചോക്ലേറ്റ് താരതമ്യേന മെച്ചപ്പെട്ട കൂട്ടുകെട്ടാണെന്ന് ചിലർ അഭിപ്രായപ്പെടുന്നുമുണ്ട്.
മഞ്ഞളടങ്ങിയ ഭക്ഷണങ്ങൾ: മഞ്ഞളോ മഞ്ഞൾ ചേർത്ത ഭക്ഷണങ്ങളോ ചായയ്ക്കൊപ്പം കഴിക്കുന്നത് ദഹനത്തെ പ്രതികൂലമായി ബാധിച്ചേക്കാം. രണ്ടിലുമുള്ള ചില ഘടകങ്ങൾ തമ്മിലുള്ള ഇടപെടൽ വയറിന് അസ്വസ്ഥത ഉണ്ടാക്കാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.
ചായയ്ക്കൊപ്പം കഴിക്കുന്ന കടലമാവ് ചേർത്തുള്ള സ്നാക്സുകളായ പക്കോഡ, ബജി എന്നിവയെല്ലാം കഴിക്കുന്നത് ചിലരിൽ വയറുവേദനയ്ക്കും മലബന്ധത്തിനും കാരണമാകും.
തണുത്ത വെള്ളവും ശീതളപാനീയങ്ങളും: ചായ കുടിച്ച ഉടൻ തണുത്ത വെള്ളമോ മറ്റ് തണുത്ത ഭക്ഷണപാനീയങ്ങളോ കഴിക്കുന്നത് പല്ലുകളുടെ സെൻസിറ്റിവിറ്റിക്കും ദഹനപ്രശ്നങ്ങൾക്കും കാരണമാകാം. അസിഡിറ്റി, ഗ്യാസ് തുടങ്ങിയ ബുദ്ധിമുട്ടുകളും ഉണ്ടാകാൻ സാധ്യതയുണ്ട്. അതിനാൽ വെള്ളം കുടിക്കേണ്ടതുണ്ടെങ്കിൽ ചായയ്ക്ക് മുമ്പ് കുടിക്കുന്നതാണ് നല്ലത്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: foods-to-avoid-with-tea-health-tips
Published: 11 Jun 2026, 05:45 pm IST
Related Topics
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..




Most Commented