തോ യൂറോപ്യന്‍ ഗ്രാമങ്ങളെ അനുസ്മരിപ്പിക്കും വിധം കാപ്പിത്തോട്ടങ്ങളും സില്‍വര്‍ ഓക്‌സും നിറഞ്ഞ മലഞ്ചെരുവുകള്‍ പ്രത്യക്ഷമായപ്പോള്‍ ആശ്വാസം തോന്നി. കത്തിയെരിയുന്ന മാര്‍ച്ച് മാസത്തില്‍ ഇത്തരമൊരു യാത്രയ്ക്ക് മുതിരേണ്ടതില്ലെന്ന ചിന്തയെ മായ്ച്ചുകളയുന്നതായിരുന്നു സെവറായന്‍ മലനിരകളില്‍ കണ്ട പച്ചപ്പ്. പ്രഭാതത്തില്‍ സേലം ബസ് സ്റ്റാന്റില്‍നിന്നും യേര്‍ക്കാട്ടേക്കുള്ള ബസ് കയറുമ്പോള്‍ സൂര്യന്‍ ഉച്ചസ്ഥായിയിലെത്തിയിരുന്നു. എന്നാല്‍, യേര്‍ക്കാട്ടില്‍ കാലാവസ്ഥ തണുപ്പുനിറഞ്ഞതായിരിക്കുമെന്ന് പലരും പറഞ്ഞത് ഞങ്ങള്‍ക്ക് ആശ്വാസം പകരുന്നതായിരുന്നു. സേലത്തിനോട് ചേര്‍ന്ന് സ്ഥിതിചെയ്യുന്ന പൂര്‍വഘട്ടത്തിലെ സെവറായന്‍ മലനിരകളില്‍പ്പെടുന്ന ഹില്‍സ്റ്റേഷനാണ് യേര്‍ക്കാട്.

To advertise here,

ഇരുപത് ഹെയര്‍പിന്‍ വളവുകളാണ് ഈ ചുരംപാതയുടെ പ്രധാന സവിശേഷത

പാവങ്ങളുടെ ഊട്ടിയെന്ന മറ്റൊരു വിളിപ്പേരുമുണ്ട് യേര്‍ക്കാടിന്.
സേലത്തുനിന്നും യേര്‍ക്കാട്ടേക്ക് നീളുന്ന പാതയാണ് കാര്‍ട്ട് റോഡ്. കൊടുംവളവുകളും അഗാധമായ കൊക്കകളും പാറക്കൂട്ടങ്ങളും വനങ്ങളും നിറഞ്ഞ ചുരംപാത. ഇരുപത് ഹെയര്‍പിന്‍ വളവുകളാണ് ഈ ചുരംപാതയുടെ പ്രധാന സവിശേഷത.

placeholder
പൂര്‍വഘട്ട മലനിരകള്‍

ഓരോ വളവുകളും പിന്നിട്ട് ബസ് മലമുകളിലേക്ക് ഞരങ്ങി കയറിക്കൊണ്ടിരുന്നു. ഇടയ്ക്കിടക്ക് വഴികാട്ടികളെപ്പോലെ പാതയ്ക്കരികില്‍ തണല്‍വിരിച്ചുനില്‍ക്കുന്ന മരങ്ങള്‍. ആ തണലില്‍ സഞ്ചാരികളെ കാത്ത് കച്ചവടക്കാര്‍. വയനാടന്‍ ചുരത്തേക്കാള്‍ എത്രയോ വലുതാണ് ഈ ചുരംപാതയെന്ന് ഓര്‍ത്തുപോയി.