ഭരണകൂടങ്ങളുടെ പേടിസ്വപ്‌നമായി മാറിയ വീരപ്പന്‍ കൊല്ലപ്പെട്ടിട്ട് 19 വര്‍ഷം. ചോരചിന്തിയ കാലത്തെ അറിയാക്കഥകള്‍ തേടി സത്യമംഗലം കാട്ടിലൂടെ.
കാലം, 1989 ഓഗസ്റ്റ് 8-ലെ സായാഹ്നം. കൊല്ലേഗലില്‍നിന്ന് കൊടുംകാടായ മാതേശ്വരം മലൈ ചുറ്റി ഗോപിനത്തത്തിലേക്ക് പോകുന്ന ഏക ബസ് വരുന്നതും കാത്തിരിക്കുകയായിരുന്നു അവര്‍. ബസില്‍നിന്നും ഇറങ്ങിയ ഫോറസ്റ്റ് ഗാര്‍ഡ് മോഹനയ്യ പാലാര്‍ ചെക്ക് പോസ്റ്റ് ലക്ഷ്യമാക്കി നടന്നു. അയാളുടെ നീക്കങ്ങള്‍ സസൂക്ഷ്മം നിരീക്ഷിക്കുകയായിരുന്നു അവര്‍. ''അണ്ണന്റെ (വീരപ്പന്‍) ഗ്യാങ്ങില്‍ അന്നേരം ഊട്ടുമാളെ രാമന്‍, പെണ്ണാകര മാരിയപ്പന്‍, സുണ്ടാ വെള്ളയന്‍ പിന്നെ ഞാനും. എല്ലാവരുടെയും കൈയ്യില്‍ നാടന്‍ തോക്കുണ്ടായിരുന്നു. ഒഴിഞ്ഞ സ്ഥലത്തെത്തിയപ്പോള്‍ ഞങ്ങള്‍ ഉന്നംപിടിച്ചു. പക്ഷേ, അതിന് മുന്‍പേ മോഹനയ്യക്ക് നേരെ വീരപ്പന്‍ വെടിയുതിര്‍ത്തിരുന്നു. പിന്നെ ഒരുവര്‍ഷത്തോളം ഒളിവിലായിരുന്നു ഞാന്‍. പോലീസും വനം വകുപ്പ് ഉദ്യോഗസ്ഥരും ഞങ്ങളെ വളയുമ്പോള്‍ സത്യമംഗലം കാട്ടിലും ശെമ്മീട് കാട്ടിലും ഹൊഗനക്കല്‍ മലഞ്ചെരുവുകളിലുമായി ഞങ്ങള്‍ താവളങ്ങള്‍ മാറ്റിക്കൊണ്ടേയിരുന്നു. കാട് വീരപ്പന്റെ ഉള്ളംകൈയ്യിലായിരുന്നുവല്ലോ!. 91-ല്‍ ഞാന്‍ പിടികൊടുത്തു. വീരപ്പന്റെ നിര്‍ദേശപ്രകാരം ഡി.എഫ്.ഒ ശ്രീനിവാസന് മുന്‍പാകെയായിരുന്നു കീഴടങ്ങല്‍. 91 മുതല്‍ 2000 വരെ മൈസൂരു ജയിലില്‍ തടവ്. ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം പഴയ ഗ്യാങ്ങിലേക്ക് തിരിച്ച് പോയില്ല''. ഈറോഡില്‍ നിന്നും ആരംഭിച്ച യാത്ര സത്യമംഗലം കാടിന്റെ ഓരത്തുകൂടി ഗോപിനത്തത്തിലേക്ക് നീളുന്നതിനിടെയാണ് അയാള്‍ മനസ്സ് തുറന്നത്. പേര്: ഗോവിന്ദന്‍, കാമരാജ്‌പേട്ടൈ ഗോവിന്ദന്‍. ആദ്യകാലങ്ങളില്‍ വീരപ്പന്‍ ഗ്യാങ്ങിലെ പ്രധാനി..
കൂടുതല്‍ വായിക്കാൻ നവംബർ ലക്കം മാതൃഭൂമി യാത്ര മാഗസിൻ കാണുക.
Content Highlights: veerappan, sathyamangalam forest, travel, mm hills, mathrubhumi yathra
Published: 05 Nov 2023, 10:20 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented