സ്പിനാച്ച് ഓംലെറ്റ്
ചേരുവകള്‍
മുട്ട: മൂന്നെണ്ണം
സ്പിനാച്ച് അരിഞ്ഞത്: ഒരു കപ്പ്
വെളുത്തുള്ളി: രണ്ട് അല്ലി
മഞ്ഞള്‍പ്പൊടി: അര ടീസ്പൂണ്‍
സിലാന്‍ട്രോ: ഒരു തണ്ട്
കുരുമുളക്: ഒരു ടീസ്പൂണ്‍
പാല്‍: ഒരു ടീസ്പൂണ്‍
ചീസ്: ആവശ്യത്തിന്
ഒറിഗാനോ, തൈം, ഷിവിസ്, ബേസില്‍: ഒരു നുള്ള്
ഉപ്പ്: പാകത്തിന്
ചില്ലി ഫ്‌ളേക്‌സ്: അര ടീസ്പൂണ്‍
ഒലിവ് ഓയില്‍: ഒരു ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം
ഒരു ബൗളിലേക്ക് മുട്ട പൊട്ടിച്ചൊഴിക്കുക. പാലും പാകത്തിന് ഉപ്പും ചേര്‍ക്കുക. നന്നായി ഇളക്കി യോജിപ്പിക്കുക. ഒരു പാന്‍ ചൂടാക്കി അതിലേക്ക് അരിഞ്ഞുവെച്ച സ്പിനാച്ചും വെളുത്തുള്ളിയും ഒരു നുള്ള് ഉപ്പും ചേര്‍ക്കുക. സ്പിനാച്ച് വാടുമ്പോള്‍ തീയണച്ച് മാറ്റി വെക്കുക. ശേഷം മറ്റൊരു പാനില്‍ ഒലിവ് ഓയില്‍ ഒഴിച്ച് മുട്ടമിശ്രിതം ഒഴിക്കുക. മുകളില്‍ സ്പിനാച്ച് കൂട്ട് വിതറുക. ഒപ്പം ചീസ് ഗ്രേറ്റ് ചെയ്ത് ചേര്‍ക്കുക. തീകുറച്ച് വേവിക്കുക.

To advertise here,

ചീസ് ഓംലെറ്റ്
ചേരുവകള്‍

മുട്ട: നാലെണ്ണം
ചീസ്: ഒരു കപ്പ്
സവാള അരിഞ്ഞത്: കാല്‍ക്കപ്പ്
കുരുമുളക്: അര ടീസ്പൂണ്‍
ചീസ്: അരക്കപ്പ്
ഒറിഗാനോ, ഉപ്പ്: പാകത്തിന്
ചില്ലി ഫ്‌ളേക്‌സ്: അര ടീസ്പൂണ്‍

ഓയില്‍: ഒരു ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം
ഒരു ബൗളില്‍ മുട്ട പൊട്ടിച്ചൊഴിച്ച് ചില്ലിഫ്‌ളേക്‌സ്, കുരുമുളകുപൊടി, സവാള അരിഞ്ഞത് എന്നിവ ചേര്‍ത്ത് നന്നായി ഇളക്കുക. പാനില്‍ അല്‍പം എണ്ണ ചൂടാക്കി മുട്ടമിശ്രിതം ഒഴിക്കുക. വട്ടത്തില്‍ ചുറ്റിക്കുക. 30 സെക്കന്‍ഡ് മൂടിവെക്കുക. ശേഷം മുകളില്‍ ചീസ് ഗ്രേറ്റ് ചെയ്ത് വിതറുക. ഒറിഗാനോ വിതറുക. ഇനി പകുതിയായി മടക്കുക. ചീസ് നന്നായി ഉരുകിക്കഴിഞ്ഞാല്‍ തീയണയ്ക്കുക. ചൂടോടെ വിളമ്പുക.

മഷ്‌റൂം-ഹെര്‍ബ് ഓംലെറ്റ്
ചേരുവകള്‍
മുട്ട: മൂന്നെണ്ണം
കൂണ്‍: അരക്കപ്പ് നീളത്തില്‍ അരിഞ്ഞത്
സവാള അരിഞ്ഞത്: ഒരു ടേബിള്‍ സ്പൂണ്‍
വെളുത്തുള്ളി അരിഞ്ഞത്: ഒരു അല്ലി
മല്ലിയില: പൊടിയായി അരിഞ്ഞത് ഒരു ടേബിള്‍ സ്പൂണ്‍
കുരുമുളക്: ഒരു ടീസ്പൂണ്‍
പാല്‍/ ക്രീം: ഒരു ടേബിള്‍ സ്പൂണ്‍
ഉപ്പ്: പാകത്തിന്
ഒലിവ് ഓയില്‍/ ബട്ടര്‍: ഒരു ടേബിള്‍ സ്പൂണ്‍
ചീസ്: പാകത്തിന്
തയ്യാറാക്കുന്ന വിധം
പാനില്‍ ബട്ടറോ ഒലിവ് ഓയിലോ ഒഴിച്ച് അതിലേക്ക് വെളുത്തുള്ളി, സവാള എന്നിവ ചേര്‍ത്ത് വഴറ്റുക. ഇനി അരിഞ്ഞുവെച്ച കൂണ്‍ ചേര്‍ത്ത് ഇളക്കുക. പാകത്തിന് ഉപ്പും ചേര്‍ക്കുക. ഇളം ബ്രൗണ്‍ നിറമാകുന്നതുവരെ വേവിക്കുക. ശേഷം മാറ്റിവെക്കുക. ഒരു ബൗളില്‍ മുട്ട പൊട്ടിച്ചൊഴിച്ച് അതിലേക്ക് ഉപ്പ്, കുരുമുളക്, മല്ലിയില എന്നിവ ചേര്‍ക്കുക. ആവശ്യമെങ്കില്‍ പാലോ ക്രീമോ ചേര്‍ക്കാം. ഇനി നേരിയ പത വരുന്നതുവരെ നന്നായി ഇളക്കുക. നേരത്തെ പാചകം ചെയ്ത പാനിലേക്ക് വീണ്ടും ബട്ടര്‍ ഒഴിച്ച് മുട്ട മിശ്രിതം ഒഴിക്കുക. ഇനി വട്ടത്തില്‍ ചുറ്റിക്കുക. ഓംലെറ്റ് ഏകദേശം വേവുമ്പോള്‍ നേരത്തെ തയ്യാറാക്കിയ കൂണ്‍ ഓംലെറ്റിന്റെ ഒരു വശത്ത് മാത്രം നിറയ്ക്കുക. ഇനി ഇഷ്ടമെങ്കില്‍ ഓംലെറ്റിന് മുകളില്‍ അല്പം ചീസ് വിതറാം. ഇനി ഓംലെറ്റ് മടക്കി അല്‍പനേരംകൂടി വേവിച്ച് വിളമ്പാം.

ടൊമാറ്റോ-ബേസില്‍ ഓംലെറ്റ്
ചേരുവകള്‍

മുട്ട: മൂന്നെണ്ണം
ചെറിയ ടൊമാറ്റോ/ തക്കാളി: അരക്കപ്പ്
ബേസില്‍ ലീവ്‌സ്: ഒരു കെട്ട്
കുരുമുളക്: ഒരു ടീസ്പൂണ്‍
പാല്‍/ ക്രീം: ഒരു ടേബിള്‍ സ്പൂണ്‍
ഉപ്പ്: പാകത്തിന്
ഒലിവ് ഓയില്‍/ ബട്ടര്‍: ഒരു ടേബിള്‍ സ്പൂണ്‍
ചീസ്: പാകത്തിന്
തയ്യാറാക്കുന്ന വിധം
പാനില്‍ ബട്ടറോ ഒലിവ് ഓയിലോ ഒഴിച്ച് അതിലേക്ക് ചെറി ടൊമാറ്റോ ചേര്‍ക്കുക. ഒരു നുള്ള് ഉപ്പും കുരുമുളകും ചേര്‍ത്ത് രണ്ട് മിനിറ്റ് ഇളക്കുക. തീയണച്ച് മാറ്റിവെക്കുക. ഒരു ബൗളില്‍ മുട്ട പൊട്ടിച്ചൊഴിച്ച് അതിലേക്ക് ഉപ്പ്, കുരുമുളക്, പാല്‍ അല്ലെങ്കില്‍ ക്രീം എന്നിവ ചേര്‍ക്കുക. നന്നായി ഇളക്കി യോജിപ്പിക്കുക. ഇനി ഒരു പാനില്‍ ബട്ടര്‍ ചൂടാക്കി മുട്ട മിശ്രിതം ഒഴിച്ച് ഓംലെറ്റ് തയ്യാറാക്കുക. ഓംലെറ്റിന്റെ ഒരു വശത്ത് ടൊമാറ്റോ മിശ്രിതവും മറുവശത്ത് ബേസില്‍ ലീവ്‌സും വിതറുക. ഇനി മുകളില്‍ ചീസ് വിതറാം. രണ്ട് മിനിറ്റ് ഇളംതീയില്‍ മൂടിവെക്കുക.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi