
ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ടു നടത്തിയ ഒരു കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്ന വേളയില്‍ കൂടെ ജോലി ചെയ്യുന്ന ഒരധ്യാപകനുമായി നടത്തിയ ഭക്ഷ്യസംഭാഷണം, കുറച്ചു ഭക്ഷ്യചിന്തുകള്‍ കൂടി ഉണര്‍ത്തി.
'എന്തേ ടീച്ചര്‍ ഈ ഭക്ഷ്യസുരക്ഷയുമായി നമുക്കുള്ള ബന്ധം, ഇനിയിപ്പോ ഇത് കുട്ടികളെ നമ്മള്‍ തന്നെ പഠിപ്പിക്കേണ്ടി വരുമോ?'
Also Read
'ഏയ് അങ്ങനെ തോന്നുന്നില്ല മാഷേ, ഇതിവര്‍ നടത്തുന്ന ഒരു ഔദ്യോഗിക പരിപാടി, എല്ലാ സെന്റേഴ്‌സില്‍ നിന്നും പ്രതിനിധികള്‍ വേണം, അത് കൊണ്ട് നമ്മള്‍ വരേണ്ടി വന്നു. അത്ര തന്നെ. മാഷെന്താ അറ്റന്‍ഡ് ചെയ്യാമെന്ന് തീരുമാനിച്ചത്.'
' കാന്റീന്‍ കാര്യങ്ങള്‍ എന്തെങ്കിലും അറിയാന്‍ പറ്റുമെങ്കില്‍ പ്രയോജനമാണല്ലോ, ഞാന്‍ ആ കമ്മിറ്റിയില്‍ ഉണ്ട്.'
' ഓ അതു ശരി'
'അതു മാത്രമല്ല ടീച്ചര്‍, എനിക്ക് ആഹാരം ഉണ്ടാക്കുന്നതും, കഴിക്കുന്നതും, കൊടുക്കുന്നതും ഒക്കെ വളരെ ഇഷ്ടമാണ്, ഞാന്‍ ഗവേഷണം ചെയ്തത് കൊറിയയിലാണ്. ആ നഗരം നേരത്തെ സൂര്യന്‍ അസ്തമിക്കുന്ന ഒരു സ്ഥലമാണ്. എനിക്കാകെ ഡിപ്രെഷന്‍ അടിച്ച ഒരു സ്ഥലം. ഒരു ഘട്ടം ആയപ്പോള്‍ ഗവേഷണം ഒരു വഴിയും ആരോഗ്യം മറ്റൊരു വഴിയും ആയി, അപ്പോള്‍ ആകെ ഉണ്ടായിരുന്ന ഒരു ആശ്വാസം ഡോര്‍മെറ്ററി കിച്ചണില്‍ ഒറ്റക്കുള്ള പാചകപരീക്ഷണങ്ങള്‍ ആയിരുന്നു.'
' ആഹാ അതു കൊള്ളാലോ, മാഷ് കൊറിയന്‍ ഭക്ഷണമൊക്കെ ഉണ്ടാക്കുമോ.'
'ക്ഷമിക്കണം ഞാന്‍ കേരളഭക്ഷണം മാത്രമേ ഉണ്ടാക്കിയിരുന്നുള്ളു. ഇപ്പോള്‍ പിന്നെ കൊറോണ കഴിഞ്ഞപ്പോഴേക്കും വീട്ടിലിരുന്നു പാചകവും കഴിപ്പും ഒക്കെയായി ശരീര ഭാരം വല്ലാതെ കൂടി.'
' മാഷിപ്പോള്‍ ഡയറ്റില്‍ ആണോ.'
' അതേന്നെ, ഉച്ചക്ക് സാലഡും പച്ചക്കറി കൂട്ടാനും മാത്രം.'
' അപ്പോള്‍ വിശക്കില്ലേ?'
' ഏയ് ഒരു വിശപ്പുമില്ല.'
'നമ്മുടെ ക്യാന്റീനില്‍ പോകില്ലേ?'
'അയ്യോ എന്റെ ടീച്ചറെ ഒന്നും പറയണ്ട, നമ്മുടെ ക്യാന്റീന്‍ അക്ഷയഖനി അല്ലേ, അവിടെ ഊണ് കഴിക്കാന്‍ പോയാല്‍ ഒരു രക്ഷയുമില്ല.'
'അതെന്തേ മാഷിന് അവിടുത്തെ ഭക്ഷണം ഇഷ്ടമല്ലേ?'
' അതല്ലെന്ന്, അവിടെ മിക്കവാറും ഊണിനോടൊപ്പം കപ്പയും, മീനും, പപ്പടവും, അച്ചാറും, മധുരവും എന്ന് വേണ്ട എന്താണ് ഇല്ലാത്തത്?'
' മാഷ് കൂടുതല്‍ കഴിക്കുമോ?'
' അതാണ് പ്രശ്‌നം. കപ്പ വേവിച്ചത് മീന്റെ കൂടെ കഴിക്കും, പിന്നെ കപ്പയും തീയലും, പിന്നെ കപ്പയും അച്ചാറും, അതും കഴിഞ്ഞു കപ്പയും തൈരും, എങ്ങനെയുണ്ട് എന്റെ കോമ്പിനേഷന്‍സ്. അങ്ങനെയങ്ങനെ കഴിച്ചുകഴിച്ച് എന്റെ ശരീരഭാരം കൂടിക്കൂടിവരികയാണ്, അതോണ്ട് ഞാന്‍ ക്യാന്റീന്‍ ഭക്ഷണം ഉപേക്ഷിച്ചു.'
എനിക്ക് ചിരി വരാന്‍ തുടങ്ങി. പാവം. നാവും മനസ്സും രുചികള്‍ തേടി പോയാല്‍ ഭയങ്കര പ്രയാസമാണ്. ഇഡലി സാമ്പാര്‍, ഇഡലി ചട്ണി, ഇഡലി പഞ്ചസാര ഈ കോമ്പിനേഷൻസ് പരീക്ഷിച്ച വി.കെ. എന്നിന്റെ പയ്യനെ പോലെ ദാ ഇവിടൊരു ഭക്ഷണപ്രേമി, അദ്ദേഹത്തിന്റെ കപ്പ കോമ്പിനേഷൻസ് ഞാന്‍ കൗതുകത്തോടെ കേട്ടിരുന്നു.
Content Highlights: dr.gigi j alex share about diffrent food combos
Published: 02 Aug 2024, 03:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented