താരങ്ങളായ സൂര്യയും ജ്യോതികയും മക്കളായ ദിയയ്ക്കും ദേവിനുമൊപ്പം മുംബൈയിലാണ് താമസം. കോവിഡ് മഹാമാരിക്ക് ശേഷമാണ് കുടുംബം മുംബൈയിലേക്ക് പോയത്. കുട്ടികൾക്ക് സാധാരണജീവിതമൊരുക്കാനും ജ്യോതികയ്ക്ക് മാതാപിതാക്കൾക്കടുത്തേക്ക് എത്താനുള്ള എളുപ്പത്തിനുമായിരുന്നു ഈ മാറ്റം. ഒപ്പം ബോളിവുഡിൽ ജ്യോതികയ്ക്ക് കരിയർ വളർത്താനുള്ള അവസരം കൂടിയായിരുന്നു ഇത്.
ചെന്നൈയിൽ തങ്ങൾ ഉപേക്ഷിച്ചുപോന്ന ആഡംബര ബംഗ്ലാവിനേക്കാൾ, മുംബൈയിലെ 1700 sq ft ഉള്ള ചെറിയ വീട്ടിലാണ് കൂടുതൽ സന്തോഷം കണ്ടെത്തുന്നതെന്ന് സൂര്യ പറയുന്നു. പുതിയ ചിത്രമായ ‘വിശ്വനാഥ് & സൺസി’ ന്‍റെ (Vishwanath & Sons) പ്രൊമോഷനിടയിലായിരുന്നു തുറന്നുപറച്ചിൽ.
ചെന്നൈയിൽ ആരാധകർ ചുറ്റും കൂടുമ്പോൾ മുംബൈയിൽ തനിക്ക് സ്വതന്ത്രമായി ചുറ്റിനടക്കാമെന്ന് സൂര്യ മുമ്പ് പറഞ്ഞിരുന്നു. ഒരഭിമുഖത്തിൽ സൂര്യയോട് ഇതിനെക്കുറിച്ച് ചോദിച്ചപ്പോൾ, സഹനടിയും അടുത്ത സുഹൃത്തുമായ രാധിക ശരത്കുമാറാണ് മറുപടി നൽകിയത്. “സൂര്യയ്ക്കവിടെ പോവാൻ ഒരുപാട് ഇഷ്ടമാണെന്ന് ജ്യോതിക പറയാറുണ്ട്. അവിടെയെത്തിയ പാടെ സൂര്യ ചെയ്യുന്ന ആദ്യത്തെ കാര്യം, എന്റെ അലക്കുകാരനെവിടെ, ഇസ്തിരിക്കാരനെവിടെ, എന്റെ ഷൂസെവിടെ എന്നൊക്കെ അന്വേഷിക്കുകയാണ്. അദ്ദേഹം പോയി കാപ്പി ഉണ്ടാക്കും.. എല്ലാം ചെയ്യും. ഞാനവിടെ പോയപ്പോൾ അത് കണ്ടിട്ടുണ്ട്. അദ്ദേഹമവിടെ സംതൃപ്തനാണെന്ന് എനിക്ക് തോന്നുന്നു.”
“മുംബൈയിൽ എനിക്കൊരു അവധിക്കാലം പോലെയാണ്. ഞാനിവിടെ ജോലി ചെയ്യുന്നു, അവധിക്കായി അവിടേക്ക് പോകുന്നു. അതൊരു ചെറിയ വീടാണ്. ഞങ്ങൾ 1700 സ്ക്വയർഫീറ്റ് വരുന്ന വീട്ടിലാണ് താമസം. രണ്ട് ചുവടുവെച്ചാൽ കിടപ്പുമുറി, സ്വീകരണമുറി, അടുക്കള, ഡൈനിങ് ഏരിയ എല്ലായിടത്തുമെത്തും. ധാരാളം സുഖസൗകര്യങ്ങൾ തരുന്ന സുഖപ്രദമായൊരു വീടാണത്. ധാരാളം ഓർമ്മകൾ, ധാരാളം സ്നേഹം. എനിക്ക് പെട്ടെന്ന് ദിയയെയോ ദേവിനെയോ വിളിക്കാം, ഒരു ചുവടകലെയാണവർ. ഞങ്ങളവിടെ എന്ത് ചെയ്യുന്നുവെന്ന് പലർക്കുമറിയില്ല, അതുകൊണ്ടത് വളരെ നല്ലതാണ്.”-സൂര്യ പറഞ്ഞു.
ഉടനെ രാധിക ഇടപെട്ടു, “ജ്യോയും ഞാനും ഒരുപാട് സംസാരിക്കും. അവളേറെ സന്തോഷവതിയാണ്. ആ സന്തോഷം കുടുംബജീവിതത്തിലേക്കും ഒഴുകിയെത്തുന്നു. നീ ബോംബെയിൽ പോയി ഇരിക്കുകയാണല്ലോയെന്ന് ചിലപ്പോൾ ഞാനവനോട് ചോദിക്കും. വളരെ സന്തോഷമാണെന്ന് അവൻ മറുപടി പറയും.” രാധിക പറഞ്ഞു.
“അവൾ റഷ്യയ്ക്കോ ജപ്പാനിലേക്കോ അല്ല പോയത്, അമ്മയുടെ അടുത്തേക്കാണ്. പ്രധാന മുൻഗണന തീർച്ചയായും അവളുടെ മാതാപിതാക്കൾക്കായിരുന്നു. അതോടൊപ്പം തന്നെ അവിടെ ജോലികളും നടക്കുന്നുണ്ട്.”-സൂര്യ കൂട്ടിച്ചേർത്തു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Suriya and Jyotika relocated to Mumbai after the Covid-19 pandemic for a normal lifestyle and family priorities., Suriya finds contentment and freedom in a cosy 1700 sq ft Mumbai home compared to their sprawling Chennai bungalow., Suriya's upcoming film 'Vishwanath & Sons', directed by Venky Atluri, releases on August 14.
Published: 11 Aug 2026, 07:15 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented