ആഡംബര കപ്പൽയാത്രകൾ എന്നും ആവേശം കൊള്ളിക്കുന്നവയാണ്. മികച്ച ഭക്ഷണം, കാസിനോകൾ, പൂളുകൾ തുടങ്ങി എല്ലാം തികഞ്ഞ കപ്പൾ യാത്രകൾ ഏവരുടെയും സ്വപ്നത്തിലുണ്ടാകും. ഏറെ പ്രശസ്തമായ ബിഗ് ന്യൂഡ് ബോട്ടിനെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? ലോകത്തിലെ തന്നെ ഏറ്റവും വലിയ നഗ്ന കപ്പൽയാത്രയാണത്. വസ്ത്രങ്ങളൊന്നും ധരിക്കാതെ ആളുകൾ യാത്ര നടത്തുന്ന ഈ കപ്പൽയാത്ര 1990 മുതൽ പ്രചാരത്തിലുണ്ട്. യുഎസ് ആസ്ഥാനമായുള്ള ട്രാവൽ കമ്പനിയായ 'ബെയർ നെസെസിറ്റീസ്' ആണ് ഈ കപ്പൽ യാത്രയ്ക്ക് തുടക്കമിട്ടത്. വിചിത്രമായ അവധിക്കാല ട്രെൻഡ് എന്നതിലുപരി, ഈ യാത്രകൾ ശരീരത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ, ബഹുമാനം, സാമൂഹിക കൂട്ടായ്മ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനും കൂടിയുള്ളതാണ്. യാത്രക്കാർക്ക് ജീവിതത്തിലൊരിക്കൽ മാത്രം ലഭിക്കുന്ന ഒരു സാഹസികാനുഭവം എന്ന നിലയിലും ആളുകൾ ഇതിനെ കാണുന്നു. നഗ്നതയാണ് പ്രധാന ആകർഷണമെങ്കിലും, കപ്പലിൽ എല്ലായിടത്തും ഇത് അനുവദനീയമല്ല. ഡൈനിങ് ഹാളുകൾ, ലെെവ് പ്രോഗ്രാമുകൾ എന്നിവ നടക്കുമ്പോൾ യാത്രക്കാർ വസ്ത്രം ധരിച്ചിരിക്കണം. കപ്പൽ തുറമുഖങ്ങളിൽ നങ്കൂരമിടുമ്പോഴും വസ്ത്രം നിർബന്ധമാണ്. ഭക്ഷണസമയത്തുപോലും വസ്ത്രധാരണത്തിൽ പ്രത്യേക നിബന്ധനകളുണ്ട്. ബാത്ത്‌റോബുകൾ, അടിവസ്ത്രങ്ങൾ, ഫെറ്റിഷ് വസ്ത്രങ്ങൾ തുടങ്ങിയവ ഇവിടെ നിരോധിച്ചിരിക്കുന്നു. ബുഫേ ഏരിയയിൽ മാത്രമാണ് നിയമങ്ങളിൽ അല്പം ഇളവുള്ളത്. പൂളുകൾ, ഡാൻസ് ഹാളുകൾ തുടങ്ങിയ സ്ഥലങ്ങൾ ഫോട്ടോഗ്രഫി നിരോധിത മേഖലയാണ്. കൂടാതെ ഏതെങ്കിലും തരത്തിലുള്ള മോശമായ പെരുമാറ്റം ശ്രദ്ധയിൽപെട്ടാൽ പെെസ തിരിച്ചുകൊടുക്കാതെ തന്നെ കപ്പലിൽ നിന്ന് പുറത്താക്കുകയും ചെയ്യും.
‘1990 മുതൽ, നഗ്നതയ്‌ക്കെതിരായ തടസ്സങ്ങൾ ഇല്ലാതാക്കാനും വസ്ത്രം ധരിക്കാതെ അവധിക്കാലം ആഘോഷിക്കുന്നത് സാധ്യവും സ്വീകാര്യവുമായ തിരഞ്ഞെടുപ്പാക്കി മാറ്റാനും ഞങ്ങൾ ശ്രമിക്കുന്നു. ലൈംഗികത എന്നത് വസ്ത്രമില്ലാത്ത അവസ്ഥയല്ല, മറിച്ച് മാനസികാവസ്ഥയാണെന്ന വിശ്വാസത്തെ ഞങ്ങൾ പിന്തുണയ്ക്കുന്നു. നഗ്നമായ അവധിക്കാലം സാധ്യമാക്കുന്നതിൽ ഞങ്ങൾ വിജയിച്ചതിന്റെ ഉദാഹരണമാണ് ഞങ്ങളുടെ ക്രൂസ് ചാർട്ടറുകൾ- ബെയർ നെസെസിറ്റീസ് അവരുടെ ഔദ്യേഗിക വെബ്സെെറ്റിൽ കുറിച്ചു.
ന്യൂയോർക്ക് പോസ്റ്റിന്റെ റിപ്പോർട്ട് അനുസരിച്ച്, ക്യാബിനനുസരിച്ച് ഈ യാത്രയുടെ നിരക്ക് ഏകദേശം 43 ലക്ഷം രൂപ വരെയാവാം. പണമിത്തിരി കൂടുതലാണെങ്കിലും സ്ഥിരം അതിഥികളടക്കം ആയിരക്കണക്കിനാളുകൾ ഓരോവർഷവും ഇതിനായി രജിസ്റ്റർ ചെയ്യുന്നുവെന്നതും അതിശയകരമാണ്. ബെയർ നെസെസിറ്റീസ് ബിഗ് ന്യൂഡ് ബോട്ട് 2026 പ്രഖ്യാപിച്ചു കഴിഞ്ഞു. .
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Experience a unique vacation on the Big Nude Boat, the world`s largest nude cruise.
Published: 21 Sept 2025, 11:30 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented