ഷാരൂഖ് ഖാനും ഗൗരി ഖാനും മക്കളായ ആര്യൻ, സുഹാന, അബ്രാം എന്നിവർ കുറച്ചുദിവസങ്ങളായി ലണ്ടനിൽ അവധിക്കാലം ആഘോഷിക്കുകയാണ്. അതിനിടെയാണ് ആര്യന്റെ ഒരു വീഡിയോ പുറത്തുവന്നത്. ഒരു കാസിനോയിൽനിന്ന് പുറത്തുവന്ന്, കാറിനായി കാത്തുനിൽക്കുന്ന വീഡിയോ ആയിരുന്നുവത്.

To advertise here,

ആ വീഡിയോയിൽ ആര്യനൊപ്പം ഒരു യുവതിയുമുണ്ടായിരുന്നു. അതോടെ ആരാധകരെല്ലാം ചോദിക്കുന്നത് ഒരേയൊരു ചോദ്യമാണ്, ആരാണ് ഈ യുവതി? ഇക്കഴിഞ്ഞ ദിവസമാണ് ലണ്ടനിലെ ഒരു കാസിനോയിൽനിന്ന് പുറത്തുവരുന്ന ആര്യന്റെ വീഡിയോ വൈറലായത്. പക്ഷേ ആരാധകർ കൂടുതൽ ശ്രദ്ധിച്ചത് ആര്യനൊപ്പമുള്ള യുവതിയെയാണ്. കാഷ്വൽ വസ്ത്രം ധരിച്ച ആര്യനൊപ്പം, ഫുൾ ബ്ലാക്ക് ധരിച്ചാണ് ആ യുവതിയുണ്ടായിരുന്നത്. അതാരെന്ന ചർച്ചകൾ ഒടുവിലെത്തിയത് വിന്നി ടകൈർ (Vinnie Takair) എന്ന പേരിലാണ്.

പിന്നാലെ ആര്യനും വിന്നിയും ഡേറ്റിങ്ങിലാണോ അതോ വെറും സുഹൃത്തുക്കൾ മാത്രമാണോയെന്നുള്ള ചർച്ചകൾക്കും തുടക്കംകുറിച്ചു. ആര്യനും വിന്നിയും ഇൻസ്റ്റഗ്രാമിൽ പരസ്പരം ഫോളോ ചെയ്യുന്നുണ്ടെന്നും സോഷ്യൽമീഡിയ വൈകാതെ കണ്ടെത്തി. വിന്നി ലണ്ടനിൽനിന്നുള്ള ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. 'London, ily' എന്ന ക്യാപ്ഷനിട്ടാണ് അവർ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്.

ഗായികയും ഗാനരചയിതാവുമാണ് വിന്നി. ഷൈനിംഗ് ലൈറ്റ്സ്, മേബി ഐ ലവ് യു, ട്രോ മിഗ് തുടങ്ങിയ സ്വന്തം ഗാനങ്ങൾ അവർ പുറത്തിറക്കിയിട്ടുണ്ട്. ഇൻസ്റ്റഗ്രാമിൽ 11,000-ത്തിലേറെ ആളുകളാണ് അവരെ ഫോളോ ചെയ്യുന്നത്. ഇഷ്ടനഗരങ്ങളായി അവർ ഇൻസ്റ്റഗ്രാമിൽ കൊടുത്തിരിക്കുന്നത് മുംബൈയും കോപ്പൻഹേഗനുമാണ്.

നേരത്തെ ബ്രസീലിയൻ മോഡൽ ലറീസ ബൊണേസിയുമായി ആര്യൻ ഡേറ്റിങ്ങിലാണെന്ന് വാർത്തകളുണ്ടായിരുന്നു. ആര്യന്റെ നെറ്റ്ഫ്‌ളിക്‌സ് സീരീസായ 'ബാഡ്‌സ് ഓഫ് ബോളിവുഡ്' പ്രീമിയർ കാണാനായി ലറീസ എത്തുകയും ചെയ്തതോടെ ആ അഭ്യൂഹങ്ങൾക്ക് ശക്തിയേറി. അതിനുമുമ്പും പലപ്പോഴും പല സ്ഥലങ്ങളിലും ഇരുവരും ഒരുമിച്ചെത്തിയിരുന്നു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi