തമിഴ്, തെലുഗു, കന്നഡ സിനിമകളിൽ സജീവമായ താരമാണ് വരലക്ഷ്മി ശരത്കുമാർ. കസബ, കാറ്റ്, മാസ്റ്റർപീസ് തുടങ്ങിയ മലയാളം സിനിമകളിലും അവർ അഭിനയിച്ചിട്ടുണ്ട്. നടൻ ശരത്കുമാറിന്റെയും ആദ്യഭാര്യ ഛായാ ദേവിയുടെയും മകൾ കൂടിയാണ് വരലക്ഷ്മി. 2000-ലാണ് ശരത്കുമാറും ഛായയും വിവാഹമോചിതരാകുന്നത്. 2001-ൽ നടി രാധികയുമായുള്ള വിവാഹവും. മാതാപിതാക്കളുടെ വേർപിരിയലിനെക്കുറിച്ചും തുടർന്നുള്ള തന്റെ വൈകാരികയാത്രയെക്കുറിച്ചും തുറന്നുപറയുകയാണ് ഇപ്പോൾ വരലക്ഷ്മി.
അച്ഛനും അമ്മയും വിവാഹമോചനം നേടിയ കാലഘട്ടത്തെക്കുറിച്ചും വരലക്ഷ്മി സംസാരിക്കുന്നു. ശരത്കുമാർ-രാധിക ദമ്പതിമാരുടെ മകളായ റയാനെ ആർ.മിഥുന്റെ പോഡ്കാസ്റ്റിലാണ് വരലക്ഷ്മിയുടെ വെളിപ്പെടുത്തലുകൾ. വർഷങ്ങളോളം ശരത്കുമാറിനോടും രാധികയോടുമുള്ള ദേഷ്യം തന്റെ മനസ്സിൽ കൊണ്ടുനടന്നിരുന്നുവെന്നും അവർ തുറന്നുപറയുന്നു. രാധികയാണ് അച്ഛന്റെയും അമ്മയുടെയും വേർപിരിയലിന് ഉത്തരവാദിയെന്നായിരുന്നു ആദ്യം കരുതിയത്. പിന്നീട് പ്രായമേറുന്തോറും ആ ചിന്തകളെല്ലാം മാറിമറിഞ്ഞു. ആ വികാരങ്ങളെ കൈകാര്യം ചെയ്യാനും മുന്നോട്ടുപോകാനും പഠിച്ചതും അതിനുശേഷം തന്നെ.
''അച്ഛനോട് വളരെക്കാലം മുമ്പ് തന്നെ ഞാൻ ക്ഷമിച്ചുവെന്ന് കരുതുന്നു. ഞാൻ തെറാപ്പി ചെയ്തിരുന്നു. തെറാപ്പി ചെയ്തപ്പോൾ ഞാൻ പഠിച്ചതാണ് ഇതൊക്കെ. എന്നെ സംബന്ധിച്ചിടത്തോളം അച്ഛൻ, അച്ഛൻ തന്നെയാണ്. എന്റെ ജീവശാസ്ത്രപരമായ പിതാവാണ്. ഞാൻ അദ്ദേഹത്തെ ബഹുമാനിക്കണം. ചെറുപ്പത്തിൽ അച്ഛനും അമ്മയും പിരിഞ്ഞപ്പോൾ മനസ്സിൽ ദേഷ്യം തോന്നി. അച്ഛൻ വേറെ വിവാഹം കഴിച്ചപ്പോൾ ആ ദേഷ്യം കൂടി. പക്ഷേ അതൊക്കെ പതുക്കെ മാറി. ആ തീരുമാനങ്ങൾ കാരണം അവർ കൂടുതൽ സന്തുഷ്ടരായ ആളുകളാണെന്ന് ഞാൻ കരുതുന്നു. ആ തീരുമാനങ്ങൾ കാരണമാണ് അവരെല്ലാം ഇത്രയും സന്തോഷത്തോടെ കഴിയുന്നതെന്നും എനിക്കറിയാം''.
രാധികയോടുള്ള ആദ്യകാല നീരസവും കാലക്രമേണ ആ ധാരണ എങ്ങനെ മാറിയെന്നും വരലക്ഷ്മി വിശദീകരിച്ചു. ''നിങ്ങൾ മനസ്സിൽ, 'ഓ, അവൾ വന്ന് അവരുടെ വിവാഹം തകർത്തു' എന്ന് ചിന്തിച്ചേക്കാം. ഞാനും അങ്ങനെ കരുതിയിരുന്നു. പക്ഷേ എന്റെ മാതാപിതാക്കളുടെ ബന്ധം തകരാൻ കാരണം ആന്റിയല്ല (രാധിക). എങ്കിലും ആളുകൾ ചോദിക്കും, 'നിങ്ങൾക്ക് എങ്ങനെയാണ് അവരോട് ഇത്ര സ്‌നേഹത്തോടെ പെരുമാറാൻ കഴിയുന്നത്?' കാരണം, അവരല്ല അതിനു കാരണം. ആന്റി അച്ഛന്റെ ജീവിതത്തിൽ വരുന്നതിനുമുമ്പേ തന്നെ അച്ഛന്റെയും അമ്മയുടെയും വിവാഹബന്ധത്തിൽ പ്രശ്‌നങ്ങളുണ്ടായിരുന്നു. തുടക്കത്തിൽ, ഞാനും ആന്റിയും തമ്മിൽ വലിയ ബന്ധമുണ്ടായിരുന്നില്ല. എന്നാൽ വളരുമ്പോൾ, എല്ലാവർക്കും അവരുടേതായ തിരഞ്ഞെടുപ്പുകൾ നടത്താൻ അനുവാദമുണ്ടെന്ന് നിങ്ങൾ മനസ്സിലാക്കുന്നു. ഇപ്പോൾ, എനിക്ക് ആന്റിയുമായി ഒരു മനോഹരമായ ബന്ധം ഉണ്ട്, അവർ എന്റെ അമ്മയുമായും ഒരു മനോഹരമായ ബന്ധം പങ്കിടുന്നു''.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Actress Varalaxmi Sarathkumar opens up about her feelings towards her father`s remarriage and her evolving relationship with Radhika
Published: 30 Dec 2025, 12:50 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented