മുന്‍ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും ഗായിക കാത്തി പെറിയും തമ്മിലുള്ള ബന്ധത്തിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്. ഇരുവരുടെയും ഒരു കപ്പല്‍യാത്രയുടെ ചിത്രങ്ങളാണ് പുറത്തുവന്നത്. ചിത്രങ്ങളില്‍, 40-കാരിയായ ഗായിക ട്രൂഡോയെ ആലിംഗനം ചെയ്യുന്നതായി കാണാം. കാത്തി പെറി കറുത്ത വണ്‍-പീസ് സ്വിമ്മിങ് സ്യൂട്ട് ധരിച്ചപ്പോള്‍, 53-കാരനായ ട്രൂഡോ ഷര്‍ട്ട് ധരിക്കാതെ ജീന്‍സിലാണ് യാത്ര ആസ്വദിച്ചത്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലും വൈറലായി.

To advertise here,

ഒരു ചിത്രത്തില്‍ ഇരുവരും ആലിംഗനം ചെയ്യുമ്പോള്‍, മറ്റൊന്നില്‍ ട്രൂഡോ പെറിയുടെ കവിളില്‍ മുഖം ചേര്‍ക്കുന്നതായി കാണാം. ഈ ചിത്രങ്ങള്‍ സെപ്റ്റംബറില്‍ കാലിഫോര്‍ണിയയിലെ സാന്താ ബാര്‍ബറ തീരത്ത് വെച്ച് എടുത്തതാണെന്നാണ് റിപ്പോര്‍ട്ട്. 'തിമിംഗലങ്ങളെ കാണാനെത്തിയ ഒരു ചെറിയ ബോട്ടിനടുത്തേക്ക് അവര്‍ തങ്ങളുടെ ബോട്ട് അടുപ്പിച്ചു, തുടര്‍ന്ന് അവര്‍ ചുംബിക്കാന്‍ തുടങ്ങി' ഒരു ദൃക്സാക്ഷി ഡെയ്ലി മെയിലിനോട് പറഞ്ഞു.

'അയാളുടെ കെെയിലെ ടാറ്റൂ കാണുന്നത് വരെ അവര്‍ ആരുടെ കൂടെയാണെന്ന് എനിക്ക് മനസ്സിലായിരുന്നില്ല. അത് കണ്ടപ്പോള്‍ ജസ്റ്റിന്‍ ട്രൂഡോ ആണെന്ന് ഞാന്‍ പെട്ടെന്ന് തിരിച്ചറിഞ്ഞു' അവര്‍ കൂട്ടിച്ചേര്‍ത്തു. ഇരുവരും ഈ ബന്ധം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, പുറത്തുവന്ന ചിത്രങ്ങള്‍ അവര്‍ക്കിടയില്‍ പ്രചരിച്ചിരുന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിടുകയാണ്. നടന്‍ ഒര്‍ലാന്‍ഡോ ബ്ലൂമുമായി കാറ്റി വേര്‍പിരിഞ്ഞിരുന്നു. ജസ്റ്റിന്‍ ട്രൂഡോയാകട്ടെ സോഫി ഗ്രിഗോയറുമായുള്ള വിവാഹബന്ധവും അവസാനിപ്പിച്ചിരുന്നു.

മുന്‍ പ്രധാനമന്ത്രിയെയും ഗായികയെയും കുറിച്ചുള്ള അഭ്യൂഹങ്ങള്‍ തുടങ്ങിയത് ഈ ജൂലൈയില്‍ മോണ്‍ട്രിയലില്‍ വെച്ച് ഇരുവരും ഒരു സ്വകാര്യ അത്താഴവിരുന്നില്‍ ഒന്നിച്ചെത്തിയതോടെയാണ്. പിന്നീട് മൗണ്ട് റോയല്‍ പാര്‍ക്കില്‍ ഉല്ലസിച്ചു നടക്കുന്നതായും ഇരുവരെയും കണ്ടിരുന്നു.

അതിനുശേഷം കാനഡയില്‍ നടന്ന പെറിയുടെ 'ലൈഫ്ടൈംസ്' സംഗീത പര്യടനത്തിലും ട്രൂഡോയെ കണ്ടിരുന്നു. എന്നാല്‍, ഓഗസ്റ്റ് മാസത്തോടെ ഇരുവരുടെയും പ്രണയത്തെക്കുറിച്ചുള്ള വാർത്തകളൊന്നും റിപ്പോര്‍ട്ടുചെയ്യപ്പെട്ടി്ട്ടില്ല.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi