ദക്ഷിണേന്ത്യൻ സിനിമാ ലോകത്തെ ഏറെ ആരാധകരുള്ള നായികയാണ് തൃഷ കൃഷ്ണൻ. തമിഴ്, തെലുങ്ക് സിനിമാ ലോകത്ത് രണ്ട് പതിറ്റാണ്ടോളം നീണ്ടുനിന്ന കരിയറിൽ സ്വന്തം പേര് അടയാളപ്പെടുത്തിയ താരം നിലവിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാരിൽ ഒരാളാണ്. വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം, മോഡലിങ് രംഗത്തേക്കു കടന്ന തൃഷ, ഒട്ടേറെ സൗന്ദര്യമത്സരങ്ങളിൽ വിജയിച്ചശേഷമാണ് സിനിമയിലേക്കെത്തുന്നത്.
2000-ൽ ഫാൽഗുനി പഥകിന്റെ ഒരു മ്യൂസിക് വീഡിയോയിൽ എത്തിയതോടെ തൃഷ ശ്രദ്ധിക്കപ്പെട്ടുതുടങ്ങി. 2002-ൽ "മൗനം പെസിയാതെ" എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്കും കടന്നു. സാമി, ഗില്ലി, വിണ്ണൈത്താണ്ടി വരുവായ, 96, പൊന്നിയൻ സെൽവൻ തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് അവർ പ്രശസ്തി നേടിയത്.
അഭിനയരംഗത്തെ നേട്ടങ്ങൾക്കപ്പുറം, അവരുടെ വ്യക്തിപരമായ ജീവിതവും എപ്പോഴും വലിയ ശ്രദ്ധ നേടിയിട്ടുണ്ട്. ദക്ഷിണേന്ത്യൻ സിനിമാ ലോകത്തെ പ്രമുഖ താരങ്ങളുമായി അവർ പ്രണയത്തിലാണെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. നടൻ വിജയുമായുള്ള തൃഷയുടെ അടുപ്പമാണ് ഏറ്റവുമധികം ചർച്ച ചെയ്യപ്പെട്ടത്.
2004-ൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ചിത്രമായ ഗില്ലിയിലാണ് വിജയും തൃഷയും ആദ്യമായി ഒന്നിച്ചഭിനയിച്ചത്. ആരാധകരുടെ സ്നേഹം നേടിയ ഈ ജോഡി പിന്നീട് ഒട്ടേറെ സിനിമകളിൽ ഒന്നിച്ചു. ആത്തി, തിരുപ്പച്ചി, കുരുവി തുടങ്ങിയ ചിത്രങ്ങൾ അതിൽ പ്രധാനമായിരുന്നു. എന്നാൽ 2008-ലിറങ്ങിയ കുരുവിക്ക് ശേഷം 15 വർഷത്തോളം തൃഷയും വിജയും സ്ക്രീനിൽ ഒന്നിച്ചില്ല. വിജയുടെ കുടുംബത്തിൽ നിന്നുള്ള എതിർപ്പുകളായിരുന്നു ഇതിനു കാരണമെന്ന് പറയപ്പെടുന്നു.
ഗില്ലിക്ക് ശേഷം ഇരുവരും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. അഭ്യൂഹങ്ങൾ കുടുംബത്തിലുമെത്തിയിരുന്നു. ഇതോടെ, വിജയുടെ കുടുംബം ഇനി മേലാൽ തൃഷയ്ക്കൊപ്പം അഭിനയിക്കരുതെന്ന് വിജയെ വിലക്കിയെന്നാണ് പറയപ്പെടുന്നത്. അതേസമയം, നീണ്ട 15 വർഷങ്ങൾക്ക് ശേഷം ലിയോ എന്ന ചിത്രത്തിലൂടെ തൃഷയും വിജയും വീണ്ടും ഒന്നിക്കുകയും ചെയ്തു.
2024-ൽ, വിജയുടെ ജന്മദിനത്തിൽ അദ്ദേഹത്തിനൊപ്പമുള്ള ചിത്രം തൃഷ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതും വലിയ ചർച്ചയായി. വിജയോടൊപ്പമുള്ള ഒരു മിറർ സെൽഫിയായിരുന്നു ഇത്.
അതേസമയം, പ്രമുഖ നടിയുമായുള്ള വിജയുടെ വിവാഹേതര ബന്ധം തന്നെ മാനസികമായി തളർത്തിയെന്നുകാട്ടി വിജയുടെ ഭാര്യ സംഗീത വിവാഹമോചനത്തിന് കോടതിയെ സമീപിച്ചിരിക്കുകയാണിപ്പോൾ. 2021-ലാണ് ഇരുവരും തമ്മിലുള്ള ബന്ധം താനറിയുന്നതെന്നും ചോദിച്ചപ്പോൾ ആ ബന്ധമവസാനിപ്പിക്കാമെന്ന് വിജയ് വാക്കു നൽകിയിരുന്നെന്നും ഹർജിയിൽ പറയുന്നു. എന്നാൽ തന്നെ അങ്ങനെ വിശ്വസിപ്പിച്ച് വിജയ് വീണ്ടും ബന്ധം തുടർന്നു. നടി വിജയ്ക്കൊപ്പമുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത് മാനസികമായി ബുദ്ധിമുട്ടുണ്ടാക്കി. കുട്ടികളുടെ പഠനവും ഭാവിയും ഓർത്താണ് അന്നൊന്നും നടപടിക്ക് ഒരുങ്ങാതിരുന്നത്. വിവാഹമോചനത്തിന് നേരത്തേ ശ്രമം നടത്തിയിട്ടും വിജയ് അതിന് അനുവദിച്ചിരുന്നില്ലെന്നും സംഗീത ആരോപിക്കുന്നു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Details on her alleged relationship with co-star Thalapathy Vijay., Confirmation of her past relationship with actor Rana Daggubati., The story behind her broken engagement to businessman Varun Manian., Recent controversy surrounding intimate scenes with Kamal Haasan in 'Thug Life'.
Published: 28 Feb 2026, 12:04 pm IST
Related Topics
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..




Most Commented