നടൻ വിജയ്‌യും ഭാര്യ സംഗീത സ്വർണലിംഗവും ഒരുകാലത്ത് ഊഷ്മളമായ ബന്ധം പങ്കിട്ടവരാണ്. ഇരുവരുടെയും വിവാഹമോചന വാർത്തകൾ (vijay divorce) പുറത്തുവരുമ്പോൾ മുൻ അഭിമുഖങ്ങളിൽ വിജയ്‌യും അമ്മയും സംഗീതയെപ്പറ്റി പറഞ്ഞ വാക്കുകൾ ശ്രദ്ധിക്കപ്പെടുകയാണ്.
വിജയ്‌യും സംഗീതയും ആദ്യമായി കണ്ടുമുട്ടിയത് 'ലവ് ടുഡേ' എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ്. "ഞങ്ങൾ 'ലവ് ടുഡേ'യുടെ സെറ്റിൽ വെച്ചാണ് കണ്ടുമുട്ടിയത്. ഞാനെന്റെ ആരാധകരെ കാണാൻ വന്നതായിരുന്നു, അപ്പോഴാണ് സംഗീതയെയും മാതാപിതാക്കളെയും കണ്ടത്. അവർ നന്നായി സംസാരിച്ചു. എന്നെപ്പോലെ തന്നെ അവളും റിസർവ്ഡ് ആണ്"-വിജയ് ഒരു അഭിമുഖത്തിൽ പറഞ്ഞു. തുടർന്ന്, താൻ അവളെ വീട്ടിലേക്ക് ക്ഷണിച്ചെന്നും അവിടെവെച്ച് അച്ഛനും അവളെ ഇഷ്ടപ്പെട്ടതായും നടൻ പറഞ്ഞു.
Also Read
"എൻ്റെ അച്ഛന് അവളെ ഇഷ്ടപ്പെട്ടു. അദ്ദേഹം എന്നോട് സംസാരിക്കണമെന്നു പറഞ്ഞപ്പോൾ എനിക്ക് ആകാംഷയായി. പക്ഷേ അദ്ദേഹം സംഗീതയെക്കുറിച്ചാണ് അന്വേഷിച്ചത്. ഞാൻ അവൾ നല്ല കുട്ടിയാണെന്നും ചോദിക്കാൻ കാരണമെന്താണെന്നും ചോദിച്ചു. അപ്പോൾ അദ്ദേഹം വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടോ എന്ന് ചോദിച്ചു. ഞാൻ അത്ഭുതപ്പെട്ടു, കുറച്ച് സമയം വേണമെന്നു പറഞ്ഞു. പിന്നീട് ഞങ്ങളുടെ കുടുംബങ്ങൾ കണ്ടുമുട്ടി, ഞങ്ങൾ വിവാഹിതരായി-" വിജയ് പറഞ്ഞു.
ബിഹൈൻഡ്‌വുഡ്‌സ് ടി.വിക്ക് നൽകിയ അഭിമുഖത്തിൽ, വിജയ്‌യുടെ അമ്മ തൻ്റെ മരുമകളെ ഒരിക്കൽ പ്രശംസിച്ചിരുന്നു. "അവൾ ഒരു സാധാരണ വീട്ടമ്മയാണ്. വളരെ സുന്ദരിയും സ്നേഹിക്കുന്നവളുമാണ്. കുട്ടികളെ വളർത്തിയ രീതി നോക്കിയാൽ, മറ്റാർക്കും അതിനേക്കാൾ മികച്ച രീതിയിൽ ചെയ്യാൻ കഴിയില്ലെന്ന് ഞാൻ കരുതുന്നു. അവളിൽ ഞാൻ ശരിക്കും ആരാധിക്കുന്ന ഒരു കാര്യം, കുട്ടികളുടെ കാര്യത്തിൽ അവൾ ഒരിക്കലും വേലക്കാരികളെ മാത്രം ആശ്രയിക്കാറില്ല എന്നതാണ്. വെള്ളമായാലും ജ്യൂസ് ആയാലും, അവൾ കുട്ടികൾക്ക് നൽകുന്നതിന് മുമ്പ് സ്വയം പരിശോധിക്കും. അതെനിക്ക് വലിയ കാര്യമാണ്"- അവർ പറഞ്ഞു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Vijay and Sangeetha first met on the sets of Love Today., Vijay's father played a key role in proposing the marriage., Sangeetha is described as a supportive and understanding partner., Vijay's mother praised Sangeetha's dedication as a mother and homemaker.
Published: 16 Mar 2026, 06:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented